Nojoto: Largest Storytelling Platform
sooraj9428285281248
  • 3Stories
  • 11Followers
  • 293Love
    0Views

സൂരജ് ഇളയേടത്ത്

  • Popular
  • Latest
  • Video
9c8aaff44262bfa290c34eae45d347f8

സൂരജ് ഇളയേടത്ത്

White അങ്ങിനെ കുറേ ദൂരം...
 കാട് കേറി ചിന്തിച്ചു..
നടന്നങ്ങ് പോകുമ്പോൾ...
ആരോ പുറകിന്ന് വിളിച്ചപോലെ..
ഞാൻ തിരിഞ്ഞു നോക്കാറുണ്ട്..
വഴിയിൽ ആരെയൊക്കെയോ 
നിന്നെപ്പോലുണ്ടാലോ എന്നോർത്ത് 
നോക്കി നിക്കാറുണ്ട്..
മഴയിൽ നിന്റെ കൈവിരലുകൾ..
അറിയാതെ തിരഞ്ഞു പോകാറുണ്ട്..

നിന്റെ വിളികൾക്കും അപ്പുറത്ത്..
നിന്നിൽ നിന്നും എത്രെയോ ദൂരെ..
നിന്നെ മറക്കാനുള്ള യാത്രയിലാണത്രെ..
എങ്ങോട്ട്?? എന്തിന്??

പോവാനൊരുങ്ങിയപ്പോൾ 
പോവണ്ടെന്ന് ആരും പറഞ്ഞില്ല..
തിരിച്ചാരും വിളിച്ചില്ല..
അതുകൊണ്ട് ഇന്നും നിർത്താത്ത യാത്ര 
അത്രമാത്രം!!

©സൂരജ് സുശീലൻ #sad_shayari  sad status

#sad_shayari sad status #SAD

9c8aaff44262bfa290c34eae45d347f8

സൂരജ് ഇളയേടത്ത്

White  സങ്കടങ്ങൾ...!!!

മനുഷ്യൻ സങ്കടങ്ങളെ ഇഷ്ടപെടുന്നു..
സങ്കടങ്ങളിൽ സന്തോഷിക്കുന്നു..
പൂച്ചക്ക് മത്സ്യം പോലെ..
സങ്കടങ്ങൾ കാണിച്ചു.. മനുഷ്യനെ..
മനുഷ്യരും മാധ്യമവും മദ്യവും ദൈവവും..
കളിപ്പിക്കുന്നു.. സന്തോഷിപ്പിക്കുന്നു...
ചിരിച്ച നിമിഷങ്ങളെക്കാൾ..
കരഞ്ഞ നിമിഷങ്ങൾ ഓർത്ത് വെക്കുന്നു..
ഞാനൊന്ന് ചോദിക്കട്ടെ..
ഓർത്ത് ചിരിക്കാനാണോ??
ഓർത്ത് കരയാനാണോ നിങ്ങൾ ഇഷ്ടപെടുന്നത്??
എന്താണിങ്ങനെ എന്നോർത്ത് 
സങ്കടപെടണ്ട!!
പതിനായിരം വട്ടം ചൊല്ലി പഠിച്ച 
ചെറു പദ്യം പോലും മറന്നു പോയ്‌ 
ങ്കിലും അവൾക്കെഴുതിയ പ്രണയലേഖനം 
ഇന്നും നീറ്റുന്ന ഓർമ്മയുള്ള 
ഒരുവന്റെ തിരിച്ചറിവാണ്!!

©സൂരജ് സുശീലൻ #milan_night
9c8aaff44262bfa290c34eae45d347f8

സൂരജ് ഇളയേടത്ത്

White  ഇഷ്ട്ട ദൈവം ശിവനായിരുന്നു..
വലിയ ശിവഭക്ത..
എന്ത് പറഞ്ഞാലും.. വിശ്വാസമായില്ലെങ്കിൽ..
അപ്പോ പറയും ശിവനാണെ സത്യം ചെയ്യാൻ..!!
സങ്കടങ്ങള് പറഞ്ഞു ശിവനെ ഡെയിലി 
കരയിപ്പിക്കുന്ന പെണ്ണാണ്!!
ഭദ്രകാളിയെ പോലെ പെരുമാറുമെങ്കിലും..
പാവാണ്..എന്റെ തോൾ ചാരി..
അങ്ങ് കൊഞ്ചിക്കളയും ഒരു കുഞ്ഞിനെപോലെ..
എനിക്ക് അങ്ങിനെ ദൈവങ്ങളിൽ..
അത്ര കണ്ടൊന്നും വിശ്വാസമില്ലെങ്കിലും..
അവളുടെ ശിവനെ ഇഷ്ടമായിരുന്നു..

ഇടയ്ക്കു തോന്നും.. ഞാൻ തന്നെയല്ലെ..
അവളുടെ ശിവനെന്നു..
തിരുജടയിൽ അവളുടെ കണ്ണീർ ഗംഗയുണ്ട്..
കഴുത്തിൽ പത്തി വിടർത്തിയ 
അവളുടെ മോഹസർപ്പമുണ്ട്..
കണ്ഠത്തിൽ ..പ്രണയ കാളകൂഡ വിഷമുണ്ട്..
ഒരിക്കൽ ഞാൻ ചോദിച്ചു..
ആരാണ് ശിവൻ??
അവൾ പറഞ്ഞു.... നീയാണ്..
ശിവനാണെ സത്യം!!!!

©pranthan #Shiva

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile