Nojoto: Largest Storytelling Platform
noblesabu4862
  • 592Stories
  • 5Followers
  • 0Love
    301Views

Noble Sabu നോബി

  • Popular
  • Latest
  • Video
9e443a1787bdbe040787e1cf720ff28b

Noble Sabu നോബി

 പ്രിയപ്പെട്ട അമ്മുവിന്...
എന്റെ ജീവിതത്തിനു നിറമുണ്ടായത് നിന്റെ വരവിനു ശേഷമാണ് ... ജീവിതത്തിന്റെ സൗന്ദര്യം ഞാനറിഞ്ഞത് നിന്റെ കണ്ണുകളിലൂടെയാണ്... നീയെന്റെ ജീവിതത്തിലേക്ക് വരുന്നതുവരെ ഞാൻ അന്ധനായിരുന്നു.എന്റെ കണ്ണുകളെ ജീവിതത്തിന്റെ സൗന്ദര്യം ചൂണ്ടിക്കാണിച്ചു തന്നത് നിന്റെ വിരലുകളാണ്.
എന്ന്
നിന്റെ മാത്രം നോബി [9/6, 23:38] Noble Sabu (Nobi)

[9/6, 23:38] Noble Sabu (Nobi)

9e443a1787bdbe040787e1cf720ff28b

Noble Sabu നോബി

അമ്മുവിന്...
ഇന്നലെD. El. Ed ന്റെ അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച നേരമത്രയും ഞാൻ നിശബ്ദനായിരുന്നു. കുട്ടിത്തം കലർന്ന നിന്റെ ചിരിയും മൂളലുമൊക്കെ ഞാൻ ആസ്വദിക്കുകയായിരുന്നു. അവസാനം ഫോൺ കട്ട്‌ ചെയ്തു എന്റെ പതിവുള്ള നിശബ്ദതയിലേക്ക് പിന്തിരിഞ്ഞപ്പോൾ.... നീയന്നു പറഞ്ഞപോലെ മരിച്ചുപോകുന്ന പോലെ തോന്നി അമ്മു... ഞാനില്ലാണ്ടാവുന്ന പോലെ... ഇതുവരെ ഞാനാസ്വദിച്ച നിന്റെ കൊഞ്ചലുകളും കളിയും ചിരിയും ഒക്കെ ഞാൻ വല്ലാണ്ട് മിസ് ചെയ്യുന്ന പോലെ.....
 01 August 2022 23:17

01 August 2022 23:17

9e443a1787bdbe040787e1cf720ff28b

Noble Sabu നോബി

"മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർമഞ്ഞു കാലത്തെ സ്നേഹതീരം..."
ഈ പ്രപഞ്ചമാകെയും നീയിങ്ങനെ നിറഞ്ഞു തുളുമ്പുമ്പോൾ എനിക്കെങ്ങനാണ് നിന്നെ മറക്കാനാവുക മറന്നുവെന്ന് ഭാവിക്കുകയല്ലാതെ...എന്റെ ജീവിതത്തിലെ ഓരോ നിമിഷവും നീയിങ്ങനെ ചൂഴ്ന്ന് നിൽക്കുമ്പോൾ ആ ഓരോ നിമിഷത്തിലും ഞാനനുഭവിക്കുന്ന വേദനയും പരിഭ്രമവും എങ്ങനെയാണു എന്നെ വിട്ടകന്നു പോവുക?

9e443a1787bdbe040787e1cf720ff28b

Noble Sabu നോബി

നീ തോറ്റുപോയെന്ന് പറയുമ്പോൾ നിന്റെ കൂടെയുണ്ടായതും നിന്റെ സങ്കടങ്ങളെ ലഘുകരിക്കാൻ ശ്രമിച്ചതും വീഴുമെന്ന് പറഞ്ഞപ്പോളൊക്കെ താങ്ങിപ്പിടിച്ചതും നിന്റെ സങ്കടങ്ങൾ ഒക്കെ എന്റേതാവണമെന്നും എന്റെ സന്തോഷങ്ങൾ ഒക്കെ നിന്റേതാവണമെന്നും ആഗ്രഹിച്ചതും നിന്നോട് ഉള്ള ഇഷ്ടം കൊണ്ടാണെന്നാണ് എന്റെ ധാരണ.

9e443a1787bdbe040787e1cf720ff28b

Noble Sabu നോബി

ഞാൻ ഒട്ടും ബലമില്ലാത്തവനായി മാറുന്നത് നിന്റെ കാര്യത്തിൽ മാത്രമാണ്. നിന്റെ നിശബ്ദത എനിക്ക് അങ്ങേയറ്റം അസഹ്യമാണ്. നീ മറ്റൊരാളെ കുറിച്ച് പറയുമ്പോളൊക്കെ ഞാൻ അങ്ങേയറ്റം സ്വാർത്ഥനാണ്.... (ഇനിയും പൂർണ്ണമാവാത്ത വരികൾ...)

9e443a1787bdbe040787e1cf720ff28b

Noble Sabu നോബി

പ്രിയപ്പെട്ട അമ്മു,
നീ പഴയ പോലെ മിണ്ടാതായിട്ട് കുറെയായി. ഒരുപക്ഷെ 1വർഷത്തിലധികം. അതിനു ശേഷം ഞാനുറങ്ങിയിട്ടില്ല എന്ന് തന്നെ പറയാം ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് സ്വഭാവികമായി ഞാനുറങ്ങിയിട്ടുള്ളത്. ഓരോ നിമിഷവും നിന്റെ ഓർമ്മകൾ... നിന്റെ മുഖം എന്നെ ചുട്ടുപൊള്ളിക്കുന്നു... അർത്ഥമില്ലാത്ത... കാരണമില്ലാത്ത ഒരു നിശബ്ദത എന്നെ വരിഞ്ഞു മുറുക്കുന്നു. ജീവിതത്തോട് ഒരു പ്രതീക്ഷയും സ്നേഹവും പുലർത്താത്ത ഒരു പാവ മാത്രമാണ് ഇന്ന് ഞാൻ. ഓരോ നോട്ടിഫിക്കേഷനും എന്നിൽ സന്തോഷവും ശേഷം വേദനയും നിറയ്ക്കുന്നു. ഒന്നിലും എനിക്ക് തൃപ്തി തോന്നുന്നില്ല...എല്ലാം മടുപ്പാണ് എനിക്ക് സമ്മാനിക്കുന്നത്. എന്നാണ് ഒന്ന് നേരിൽ കാണാനാവുക എന്ന് കൊതിയോടെ ചിന്തിക്കുമ്പോളും പഴയ നിന്നെയല്ലല്ലോ ഇനി കണ്ടുമുട്ടുകയെന്നത് ഭയം ഉളവാക്കുന്നു.പഴയ സ്നേഹത്തോടെ നോബീ എന്ന് വിളിച്ചു എന്റെയരികിലേക്ക് വരുന്ന, സംസാരിക്കുന്ന,ദേഷ്യപ്പെടുന്ന, ചിരിക്കുന്ന, കണ്ണ് നിറയ്ക്കുന്ന,കുസൃതി കാണിക്കുന്ന നിന്നെ ഒരിക്കൽ കൂടി... അഹ് എനിക്കതിനു സാധിക്കുമോ???
എന്ന് നിന്റെ മാത്രം

9e443a1787bdbe040787e1cf720ff28b

Noble Sabu നോബി

ലഹരിയുടെ കാര്യത്തിൽ നിശബ്ദത പാലിക്കുക എന്നത് അടിസ്ഥാനപരമായും പ്രാഥമിക അർത്ഥത്തിലും മനുഷ്യ വംശത്തിന് എതിരായ തിന്മയാണ്.

9e443a1787bdbe040787e1cf720ff28b

Noble Sabu നോബി

ഒരുപക്ഷെ നീയെന്റെ ജീവിതത്തിലേക്ക് കടന്ന്  വരികയാണെങ്കിൽ നീയും ഞാനും ഒരുമിച്ചിരുന്നു സായാഹ്നങ്ങളിൽ
ഒരു കട്ടൻ പങ്കുവെച്ചുകൊണ്ട്  ഓർമ്മിക്കുവാനും "നീയതൊക്കെ ഓർക്കുന്നുണ്ടല്ലോ''എന്ന് വിസ്മയത്തോടെ  നീ പറയുന്നത് കേൾക്കുവാനും തക്കവിധത്തിൽ നീയെന്നിലേക്ക് വന്നത് മുതലുള്ള ഓരോ ചെറിയ സംഭവങ്ങളും ഞാൻ ഓർത്തുവച്ചിരുന്നു.
(ഡാർക്ക്‌ ചോക്ലേറ്റ്) ☕️🌅

☕️🌅

9e443a1787bdbe040787e1cf720ff28b

Noble Sabu നോബി

''എന്നെക്കുറിച്ചുള്ള നിന്റെ വാക്കുകളിൽ ഒന്നിലും ഞാനാഗ്രഹിച്ച പൂർണ്ണതയില്ലല്ലോ സഖി'' 😁 ''എന്നെക്കുറിച്ചുള്ള നിന്റെ വാക്കുകളിൽ ഒന്നിലും ഞാനാഗ്രഹിച്ച പൂർണ്ണതയില്ലല്ലോ സഖി''എന്നാണല്ലോ കവിവാക്യം 😁

''എന്നെക്കുറിച്ചുള്ള നിന്റെ വാക്കുകളിൽ ഒന്നിലും ഞാനാഗ്രഹിച്ച പൂർണ്ണതയില്ലല്ലോ സഖി''എന്നാണല്ലോ കവിവാക്യം 😁

9e443a1787bdbe040787e1cf720ff28b

Noble Sabu നോബി

അമ്മുവിന്...
ഇന്ന് ഇൻസ്റ്റാഗ്രാമിൽ ഒരു quote വായിച്ചു. "ആ മനസ്സിൽ എനിക്കിടമില്ലെന്ന് അറിഞ്ഞാൽ പിന്നെ ഞാനിവിടെനിന്ന് പടിയിറങ്ങും. യാത്ര പോലും പറയാതെ... സ്നേഹം കൊണ്ടുപോലും ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കുകയില്ല. കാരണം നിങ്ങളെനിക്ക് എന്നും പ്രിയപ്പെട്ടവരാണ്."
പക്ഷെ അമ്മു.. എനിക്കങ്ങനെ എളുപ്പം നിന്നിൽ നിന്നും പടിയിറങ്ങാനാവുകയില്ല.  നിന്നിൽ നിന്നും പടിയിറങ്ങുന്ന നിമിഷം ഞാൻ ഇല്ലാണ്ടാവും. "നിന്നിൽ പടിയിറങ്ങുക എന്നാൽ മരണമത്രെ..."ഞാൻ ഉള്ളിടത്തോളം നിന്റെ മേൽ ഞാൻ എന്റെ ഉള്ളിലുള്ള സ്നേഹം മുഴുവനും വർഷിക്കും.കാരണം 'നീയെന്നും 'എനിക്കത്രമേൽ (ആരിലും) പ്രിയപ്പെട്ടവളാണ്.
എന്ന്
നിന്റെ മാത്രം... ''നിന്നിൽ പടിയിറങ്ങുക എന്നാൽ മരണമത്രെ..."

''നിന്നിൽ പടിയിറങ്ങുക എന്നാൽ മരണമത്രെ..."

loader
Home
Explore
Events
Notification
Profile