Nojoto: Largest Storytelling Platform
shy1949251849734
  • 154Stories
  • 114Followers
  • 950Love
    473Views

Hami

  • Popular
  • Latest
  • Video
cf16c935ec5bd0f0269b150eff9bf591

Hami

ചിലതെല്ലാം വെറുമൊരു തോന്നലുകൾ മാത്രമായിരുന്നു..നമ്മുടേതെന്നു മാത്രം തോന്നിയ തോന്നലുകൾ....മരീചിക പോലെ അവയെല്ലാം നോവുന്നർത്തുന്ന മിഥ്യകൾ മാത്രമായിരുന്നു....

©Hami
cf16c935ec5bd0f0269b150eff9bf591

Hami

ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ പോലെ തോന്നാറുണ്ട് ചില സൗഹൃദങ്ങളെ കാണുമ്പോൾ... ആത്മാർത്ഥമായ മനസുകളെ ചൂഷണം ചെയ്യുന്ന സൗഹൃദങ്ങൾ... തനിക്കു വേണ്ടാത്ത സൗഹൃദങ്ങളെ അകറ്റിനിർത്താൻ മറ്റു സൗഹൃദങ്ങൾക്ക് മുകളിൽ വിലക്കേർപ്പെടുത്തുന്നവർ...എന്നോ കൈചേർത്തവരെ അകറ്റിനിർത്തി കൂട്ടം ചേർന്ന് ക്രൂരമായി ഹിംസിക്കുന്നവർ... കാലങ്ങൾക്കപ്പുറം തിരിഞ്ഞു നോക്കുമ്പോൾ തിരിച്ചറിയുന്ന യഥാർഥ്യങ്ങളിൽ ഒന്നാണ് അന്നും പുഞ്ചിരിയോടെ തിരിഞ്ഞു നടന്ന ആത്മാർത്ഥ സൗഹൃദങ്ങളെ തിരിച്ചറിയാതെ പോയ നാളുകളെ... പൈതൃകം എന്തുമാകട്ടെ  സൗഹൃദം                                                                  കളങ്കമറ്റതാകട്ടെ...

©Hami
  #Grayscale
cf16c935ec5bd0f0269b150eff9bf591

Hami

ഇനിയും എന്നിൽ അവശേഷിക്കുന്ന കടവും കടപ്പാടുകളും തിരികെ ഏല്പിച്ചു മടങ്ങണം.. ആ ദിനത്തിൽ പരസ്പരമുള്ള ജീർണ്ണിച്ച ഓർമകൾക്ക് മേൽ അഗ്നി ജ്വലിപ്പിച്ചു ഞാൻ തിരികെ നടക്കാം.... ഇനിയൊരു കണ്ടുമുട്ടലുകൾക്കിട നല്കാത്തവണ്ണം മറ തീർക്കാം... മറവികൾക്ക് നൽകുംതോറും ഓർമകൾക്ക് പുതു ജീവൻ നൽകുന്ന മനസ്സിനെ വെറുക്കാൻ പഠിക്കാം...ഇനിയും കടന്നെത്തുന്ന സ്വപ്നവലയങ്ങളിൽ മതിമറക്കുമ്പോൾ ഇരുൾ മൂടിയടഞ്ഞ മനസുകൾക്ക് ചിരാതു തെളിയിക്കാതിരിക്കുക കാരണം കൊളുത്തിയ തിരി ഇന്നുമൊരു കരിന്തിരിയായ് പുകയുന്നുണ്ട് .

©Hami
  #Blossom
cf16c935ec5bd0f0269b150eff9bf591

Hami

ഒരിക്കൽ എത്തിച്ചേരുന്ന ഞാൻ എന്നാ ശൂന്യതയിൽ നീ എന്നെ തിരയുമ്പോൾ, എന്നോ ഞാൻ നിനക്ക് തന്ന എന്നെ കണ്ടെത്താൻ കഴിയും....അവിടെ പൊള്ളയായ നിന്റെ വാഗ്ദാനങ്ങളുടെ മുറിവിൽ വീണോഴുകിയ എന്റെ നിണങ്ങളെ നീ തുടച്ചു നീക്കണം.. എനിക്ക് മാത്രമേകിയെന്നു ഞാൻ വിശ്വസിച്ച സ്നേഹമാകുന്ന പ്രതിഫലം തിരികെ നൽകി ഞാൻ മടങ്ങുന്നു... ഇനി നിന്നിലേക്ക്‌ മടങ്ങിവരാത്ത വണ്ണം എന്റെ ഓർമകളെ നിന്റെ രോക്ഷഗ്നിയിൽ വെണ്ണീറാക്കുക..ഈ ജീവിതമാകുന്ന അരങ്ങിൽ ഞാൻ ചാർത്തേണ്ട വേഷം എന്റെ കരങ്ങളിലേക്ക് നൽകിയതിനായി നന്ദി...

©Hami
  #Blossom
cf16c935ec5bd0f0269b150eff9bf591

Hami

നമ്മുടെ സ്വന്തമല്ലാത്തതും നേടാൻ കഴിയില്ല എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒന്നും.. അല്ലെങ്കിൽ ആരെയും സ്വന്തമാക്കാൻ ശ്രെമിക്കേണ്ടതില്ല.. അങ്ങനെ ജീവിതത്തിൽ കടന്നു വരുന്നതിനെ എല്ലാം കാരണങ്ങൾ കണ്ടെത്തും വിധം പ്രകടമാക്കി ഒഴിവാക്കുന്നതാണ് നല്ലത്.... ചിലർ ശാപംവാക്കുകൾ ചൊരിഞ്ഞു കടന്നു പോകും...ചിലർ പലതും പറഞ്ഞു അതെല്ലാം മുദ്ര കുത്തും... കണ്ടില്ലെന്നു നടിച്ചു തിരിഞ്ഞു നടക്കുക... ഉള്ളിൽ നീറിയുണങ്ങിയ മുറിവുകളിൽ ഇനിയൊരു നിണമണിയാതെ...

©Hami
  #outofsight
cf16c935ec5bd0f0269b150eff9bf591

Hami

നീണ്ടു പോയ എന്നിലെ നിശബ്ദതയുടെ ആഴം നീ തിരിച്ചറിയുന്നുവെങ്കിൽ.... എന്നിലെ സ്ത്രീയുടെ വികാരങ്ങളുടെ മാറ്റൊലി നിന്റെ ഹൃദയത്തിൽ അലയടിക്കുന്നുണ്ടെന്നു ഞാൻ തിരിച്ചറിയുന്നു
                        
                                  📝harmyachandran

©Hami #WallTexture
cf16c935ec5bd0f0269b150eff9bf591

Hami

വിശ്വാസം  അത് ആഴമേറിയ ഹൃദയത്തിൽ നിന്നും ഉടലെടുക്കുന്നതാണ്... നേർത്ത മനസിന്റെ കോണുകളിൽ വേരുകൾ ഊന്നി വളർന്നു പന്തലിക്കുന്ന .... ഋതുക്കൾ മാറി വന്നാലും, സ്ഥാനഭ്രംശം സംഭവിക്കാത്ത ഒന്ന്... ഏതൊരു പ്രളയത്തിലും... ഏതൊരു കൊടുങ്കാറ്റിലും ഇളകാതെ നിലയുറപ്പിക്കുന്ന ഒന്ന്.... എന്നാൽ വഞ്ചനയുടെ വാളുകലാൽ നോവ് പടർത്തുമ്പോൾ,  ചുവടു തെറ്റി നിലം പതിക്കുമ്പോൾ...  അറിയുക ഇനിയൊരു തണൽ ഇല്ല..... വിശ്വാസം പടർന്നുപന്തലിച്ച ഒരു തണൽ...

©Hami
  #Women
cf16c935ec5bd0f0269b150eff9bf591

Hami

പരിചിതർ ഒരിക്കൽ അപചിതരാകുന്ന സമയം... മിഴികൾ മിഴികളോട് കുശലം ചോദിക്കുന്ന നിമിഷം.. അങ്ങനെയൊരു കാലം ചിന്തിച്ചിട്ടുണ്ടോ?  കണ്ണുകൾ നനയാതെ വിറയ്ക്കുന്ന ചുണ്ടുകളോടെ പുഞ്ചിരിക്കും ... ശബ്ദമുഖരിതമായ ചുറ്റുപാടിൽ സ്വന്തം ഹൃദയതാളം കാതുകളിൽ അലയടിക്കും... യാത്ര പറഞ്ഞകലുമ്പോൾ ഒരിക്കൽ കൂടി പിന്തിരിഞ്ഞു നോക്കും.. ഇനിയൊരു ക്കാഴ്ചക്കിട നല്കാത്തവണ്ണം ഇമകൾ പൂട്ടി ഒരു നിമിഷം വെറുതെ അങ്ങനെ നിൽക്കും......

©Hami
  #SunSet
cf16c935ec5bd0f0269b150eff9bf591

Hami

ജീവിതമെന്ന ഈ പാതയിൽ മൂകമായി പ്രയാണം ചെയ്യുന്ന എത്രയോ മനസുകൾ.. അതിൽ ചിലരോ പാതി വഴിയിൽ നിർത്തുന്നു...മൗനം കടം കൊണ്ട മനസുകൾക്ക് മുന്നിൽ  തെളിനീർ പുഴപോലെ വാചാലയാകുമ്പോൾ... വരണ്ടുണങ്ങിയ ചുണ്ടുകളിൽ നനുത്ത പുഞ്ചിരി വിരിയിക്കുമ്പോൾ,,അവർക്കു പ്രിയരാകുമ്പോൾ.. കൈകൾ ചേർത്ത് ഈ വഴി വീണ്ടും ചുവടുകലൂന്നാൻ അവരെ പ്രാപ്തരാക്കുമ്പോൾ  അറിയുക നിന്നിലെ സ്നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലല്ലോ എന്ന്

©Hami #Life
cf16c935ec5bd0f0269b150eff9bf591

Hami

ജീവിതം നൽകിയ ചില വേഷങ്ങൾ അരങ്ങിൽ അരങ്ങേറുവാൻ ആകാതെ തിരശീലക്ക് മറവിൽ മറയ്ക്കുവാൻ എന്നും ശ്രെമിച്ചിരുന്നു.. അത് എന്നിലെ വ്യക്തിത്വത്തെ വികൃതമാക്കുന്നവയായിരുന്നു...കാലം തൂലികയിൽ എനിക്കായി തീർക്കുന്ന കാവ്യങ്ങളിൽ ഞാനാകുന്ന വേഷത്തെ ചമയ്ക്കുവാൻ ഇന്നും ഞാൻ കാത്തിരിക്കുന്നു....

©Hami #dilemma
loader
Home
Explore
Events
Notification
Profile