Nojoto: Largest Storytelling Platform
nojotouser5967501727
  • 37Stories
  • 73Followers
  • 178Love
    421Views

വിനോദ് നന്ദനം

  • Popular
  • Latest
  • Video
d77c800d671b62b417b64216266994cc

വിനോദ് നന്ദനം

മൂകമായ്...
പ്രണയിച്ചു നിന്നെ ഞാൻ..
ഒരുനോക്കു കാണാതെ...
ഒന്നു ഉരിയാടാതെ...
വസന്തം വന്നതറിഞ്ഞില്ല...
ഗ്രീഷ്മം പോയതറിഞ്ഞില്ല..
ഒരു ശിശിരത്തിൻ കുളിർകാറ്റായ്..
നീ അണഞ്ഞെങ്കിലെന്നു...
എൻ അന്തരംഗം മൊഴിയവേ.....
കേൾക്കുന്നു ഞാൻ സഖീ...
നിൻ വിങ്ങലിൻ മർമ്മരം...

©വിനോദ് നന്ദനം #CalmingNature
d77c800d671b62b417b64216266994cc

വിനോദ് നന്ദനം

ഉള്ളിൽ ആഴ്ന്നിറങ്ങിയ ഒന്നിനെ..
എത്ര വേദന സഹിച്ചും അല്ലെങ്കിൽ..
വേരോടെ പിഴുതെറിയാൻ കഴിയും..
പക്ഷേ....
നിന്നെ പോലെ അലിഞ്ഞു ചേർന്ന ഒന്നിനെ വേർതിരിക്കാൻ..
ഞാൻ ഇല്ലാതാകുക തന്നെ വേണം..

©വിനോദ് നന്ദനം #standAlone
d77c800d671b62b417b64216266994cc

വിനോദ് നന്ദനം

പ്രിയതേ..
ആത്മാവിലെരിയുന്ന കനലിലേക്ക്
ഏതൊരു സ്നേഹത്തിന്റെ ഭാഷയിലാണ് നീയാ മഴത്തുള്ളികളെ വരികളാക്കി മാറ്റിയത്..
ഈ പുനർജനിയുടെ തീരങ്ങളിൽ ഞാനുണ്ട്..
കാലം എഴുതിവച്ച ഏതു നിയോഗത്തിലാണ് നാം കണ്ടു മുട്ടേണ്ടത്.
നിന്നോട് പലവട്ടം
 പറയാനൊരുങ്ങിയിട്ടും പറയാതെ പോയൊരു ഇഷ്ടമുണ്ട്..
ഓർമ്മകളുടെ കിളിവാതിൽ തുറന്നു മറവിയിലേക്ക് വിരൽ ചൂണ്ടുന്നൊരിഷ്ടം..
എന്റെ വരികളെ പ്രണർദ്രമാക്കുന്ന
നിനക്ക് മാത്രം സ്വന്തമായൊരിഷ്ടം....

©വിനോദ് നന്ദനം #seashore
d77c800d671b62b417b64216266994cc

വിനോദ് നന്ദനം

sweet heart

sweet heart

d77c800d671b62b417b64216266994cc

വിനോദ് നന്ദനം

എന്റെ പ്രണയത്തിന്.. മൗനത്തിന്റെ സംഗീതമുണ്ട്... ഏകാന്തതയുടെ ശ്രുതിയുണ്ട്.... മഞ്ഞുതുള്ളിയുടെ നൈർമല്യമുണ്ട്... നീലാകാശത്തിന്റെ വിസ്തൃതിയുണ്ട്... നീല കടലിന്റെ ആഴമുണ്ട്....... എന്റെ പ്രണയം അത് നീ മാത്രമാണ്... നിന്നോട് മാത്രമാണ്...

d77c800d671b62b417b64216266994cc

വിനോദ് നന്ദനം

എന്റെ മരണം അറിയുമ്പോൾ നീ വരണം... ഞാനാരാണെന്നു ചോദിക്കുന്നവരോട് പറയണം... സ്വന്തമാവില്ലെന്നറിഞ്ഞിട്ടും എന്നെ ഭ്രാന്തമായി സ്നേഹിച്ചവനാണെന്ന്..

d77c800d671b62b417b64216266994cc

വിനോദ് നന്ദനം

...പ്രിയതേ... നീ എന്റേത് മാത്രമാണെന്നുള്ള വാക്കിനെ ഞാൻ പ്രണയിച്ചുകൊള്ളട്ടെ... നിന്നെ എനിക്കായ് നൽകിയ നിമിഷത്തെ ഞാൻ പ്രണയിച്ചുകൊള്ളട്ടെ... നീ എനിക്കായ് പകർന്നു നൽകിയ ആ നല്ല നിമിഷങ്ങളെ ഞാൻ പ്രണയിച്ചുകൊള്ളട്ടെ... നീ എന്നിൽ പെയ്‌തു തീർത്ത മഴയെ ഞാൻ പ്രണയിച്ചുകൊള്ളട്ടെ.. എല്ലാറ്റിനും ഉപരിയായ് നീ എന്നിൽ പ്രതിഷ്ഠിച്ച നിന്റെ ആത്മാവിനെ ഞാൻ പ്രണയിച്ചുകൊള്ളട്ടെ.....

d77c800d671b62b417b64216266994cc

വിനോദ് നന്ദനം

കളഞ്ഞിട്ടു പോകാൻ നിന്നെ എനിക്കാരും തന്നതോ... കളഞ്ഞു കിട്ടിയതോ അല്ല.. എന്റെ ആത്മാവും ജീവനും.. ജീവിതവും നല്കി സ്വന്തമാക്കിയതാ.... എന്റെ ആത്മ സ്പന്ദനമാണ്......

d77c800d671b62b417b64216266994cc

വിനോദ് നന്ദനം

കാലം തട്ടി തെറിപ്പിച്ചതാണ്.... എന്റെ ആശകളെ.. സ്വപ്നങ്ങളെ.. എന്റെ ചിന്തകളെ.... എന്നിലെ എന്നെ തന്നെ...

d77c800d671b62b417b64216266994cc

വിനോദ് നന്ദനം

പ്രണയത്തിന്റെ മഴക്കാലം കഴിഞ്ഞിരിക്കുന്നു... ഇപ്പോൾ പിണക്കത്തിന്റെ മഞ്ഞുകാലമാണ്... ഇനി വരാനിരിക്കുന്നത് വിരഹത്തിന്റെ കൊടും വേനലും........

loader
Home
Explore
Events
Notification
Profile