Nojoto: Largest Storytelling Platform
vishnuraveendran8082
  • 4Stories
  • 17Followers
  • 23Love
    0Views

Vishnu Raveendrancs

9847630125

  • Popular
  • Latest
  • Video
f5e6ab577db6cdea49ddae9f4845808a

Vishnu Raveendrancs

അമ്മുവിൻറെ കത്ത്
 എമർജൻസി ബെൽ മുഴങ്ങി കഴിഞ്ഞിരിക്കുന്നു  എത്രയും വേഗം  പരേഡ് ഗ്രൗണ്ടിൽ എത്തണം. യുദ്ധത്തിനു സമാന എല്ലാ സാഹചര്യങ്ങളും ഉണ്ടിവിടെ. ഇറങ്ങുന്നതിനു മുമ്പ് നാട്ടിൽ നിന്നുള്ള അമ്മുവിൻറെ കത്ത് കണ്ണിലുടക്കി, "അച്ഛന് സുഖം ആണോ? ടൂറിന് പോകാൻ ഉള്ള പണം അടയ്ക്കേണ്ട ലാസ്റ്റ് ദിവസം തിങ്കളാഴ്ചയാണ് അച്ഛൻ പണം അയച്ചോ? ഉച്ചക്കഞ്ഞി വിളമ്പുന്ന  അമ്മിണി അമ്മൂമ്മ  എന്നും അച്ഛനെപ്പറ്റി തിരക്കാറുണ്ട്. അച്ഛനും ഇവിടെ അല്ലേ പഠിച്ചത്. ഇവിടെ നല്ല മഴയും തണുപ്പും ഉണ്ട്, തണുപ്പ് കൂടുമ്പോൾ അമ്മയ്ക്ക് ആസ്മയുടെ അസുഖം കൂടും. അമ്മയുടെ മരുന്നുകളെല്ലാം വാങ്ങണം അച്ഛൻ പണം അയച്ചോ? പിന്നെ നമ്മുടെ റോഡ് ടാർ ചെയ്തു സുകുമാരൻ ചേട്ടൻറെ ചായക്കടയുടെ മുൻവശം എല്ലാം റോഡ് പണിയുടെ ഭാഗമായി  എടുത്തു കളഞ്ഞു എങ്കിലും കച്ചവടം നടക്കുന്നുണ്ട്. റേഷൻ കടയിലെ ബെന്നി ചേട്ടന് ഗൾഫിൽ ജോലി കിട്ടി പോയി പുതിയ ചേട്ടൻ അല്പം  ദേഷ്യക്കാരനാണ് വേസ്റ്റ് ഉള്ള അരികൾ ഒന്നും തരില്ല ഒരാഴ്ചയായി കോഴികൾ പട്ടിണിയിൽ തന്നെ. നമ്മുടെ മൂകാണ്ടൻ മാവ് റോഡ് പണിക്കാർ മുറിച്ചുമാറ്റി. ഡോക്ടറുടെ വീട്ടിലെ തിരക്കും ബഹളവും ഒന്നും ഇപ്പോഴില്ല ഡോക്ടർ പട്ടണത്തിലേക്ക് സ്ഥലം മാറിപ്പോയി. പെട്ടെന്ന് ഒരാവശ്യം വന്നാൽ എന്തു ചെയ്യുമോ? പുസ്തകത്തിലും ഉടുപ്പിലും മുഴുവൻ കരിയാണ് ഒരു മണ്ണെണ്ണ അടുപ്പ് വാങ്ങാൻ എത്ര നാളായി പറയുന്നു. ഏഴാംക്ലാസിലെ പരീക്ഷയ്ക്ക് മുമ്പെങ്കിലും അച്ഛൻ വരുമോ? ജോസഫ് ചേട്ടൻ  പലിശക്ക് വേണ്ടി  ഇന്നും വന്നിരുന്നു.  അച്ഛൻ പണം അയച്ചോ? "
                                                കാത്തിരിക്കുന്നു അവൾ 
മണിയോഡർ ആയി എത്തുന്ന പണത്തിനു വേണ്ടിയോ?    ഒരു പെട്ടിയിൽ    ഉയിരറ്റ വിലപിടിപ്പുള്ള മറ്റെന്തിനോ വേണ്ടിയോ? Letter to a soldier

Letter to a soldier #story

f5e6ab577db6cdea49ddae9f4845808a

Vishnu Raveendrancs

1. In hinduism 9 is the number of   brahma.
2. The value of 0 first used by the ancient Indian.       mathematician Aryabhatta. 
3.  A cube has six faces.
4. The international dialling code of USA and canada is 1.
5. A triangle has three sides. 
6. On planet earth there are 7 seas.
7.  All color are divided from 3 base color. blue, red, yellow.
8. There are 2 gender. 
9. India has the first rank of cardamon production.
10.  Zero has been here for a long time and we still use it today.


                                                    Find out
                                                    every line have a number Identify

Identify

f5e6ab577db6cdea49ddae9f4845808a

Vishnu Raveendrancs

#Pehlealfaaz പട്ടണത്തിലെ സ്കൂളിലേക്ക് ..........
 ഇന്ന് ഈ സ്കൂളിലെ അവസാന ദിവസമാണ് വളരെ സന്തോഷമുണ്ട് ഇനി പട്ടണത്തിലെ വലിയ സ്കൂൾ പുതിയ കൂട്ടുകാർ ഈ നാട്ടിൻ പുറത്തേ ഗവൺമെന്റ് സ്കൂളിലും എത്രയോ മെച്ചമാണത്. ടീച്ചർമാരുടെ ശകാരവും വഴക്കും ഇനി കേൾക്കേണ്ട, ചൂരൽ കഷായത്തിന്റെ നീറുന്ന കയിപ്പും ഇനിയില്ല, ബ്ലാക്ക്ബോർഡില്ല, ചോക്കില്ല, ഉച്ചകഞ്ഞിയില്ല, സ്ലിപ്പർ ചെരുപ്പുകളില്ല, ഓട്ടോയുംഓട്ടോ ചേട്ടൻമാരുമില്ല, ലാബുണ്ട് ലൈബ്രറിയില്ല, സംസാരമില്ല സംസ്കാരവുമില്ല, പശുവില്ല, പഴങ്ങളുള്ള മരങ്ങളില്ല, മഴയില്ല മഴയിൽകുതിർക്കും മനസ്സുമില്ല, തലയില്ല തലച്ചോറുമില്ല, മതമുണ്ട് മാതൃഭാക്ഷയില്ല, ചിരിയില്ല കളിയില്ല ചിതലരിക്കാറായ ചില യന്ത്രങ്ങൾ- ഞങ്ങളുണ്ട്!. Scattering machines

Scattering machines #story #Pehlealfaaz

f5e6ab577db6cdea49ddae9f4845808a

Vishnu Raveendrancs

#Pehlealfaaz                                                                                        22/05/2019
                                                                                     ഞായർ
 വീട്ടിൽ നിരവധി പേരുണ്ട് പക്ഷേ എനിക്ക് സല്ലപിക്കാൻ ആരും തന്നെയില്ല. പിന്നെയുള്ളത് എന്റെ കളി കൂട്ടുകാരി അനുവാണ്. ഇന്ന് അനുവിന്റെ പിറന്നാൾ ആയിരുന്നു ഇന്നലെ തന്നെ കുറേ ചേട്ടൻമ്മാർ വന്ന് ഈ വീട് മുഴുവനും അലങ്കരിച്ചു. ആകെ ഒച്ചയും ബഹളവും ഇങ്ങനെയുണ്ടോ ആളുകൾ കഷ്ടം. എനിക്ക് ഈ വീട്ടിൽ ഒരു പ്രത്യേഗ സ്വാതന്ത്ര്യം ഉണ്ട് എപ്പോൾ എവിടെ വേണമെങ്കിലും കേറി ചെല്ലാം എല്ലാ വർക്കും ഇഷ്ടമാണ്എന്നെ. പിറന്നാൾ ആയതുകൊണ്ട് തന്നെ ഞാനും നേരത്തെ തന്നെ റെഡിയായി ആളുകൾ വന്നു തുടങ്ങി, ഭക്ഷണമെല്ലാം റെഡിയാണ് നല്ല മണം. അനുവിന്റെ പ്രായത്തിലുള്ള ഒരുപാട് കുട്ടിക ളുണ്ട് അവർക്ക് എന്റെ കൂടെ കളിക്കാൻ വല്ല്യഇഷ്ടമാണ് ഞങ്ങൾ തകർത്തുമറിച്ചു. ഇടയ്ക്ക് ശകാരിക്കുന്നതു പോലെയുള്ള അച്ചന്റെ നോട്ടം, അമ്മയുടെ കലപില വഴക്കുകൾ, ചേട്ടന്റെ പട്ടാള ചട്ടങ്ങൾ, വിരുന്നുകാരുടെ വിരുദ്ധ ഭാവങ്ങൾ എന്നിവയ്ക്കിടയിലൂടെ ഞങ്ങൾ തിമിർത്തു മറിച്ചു. മൊബെൽ വന്നതു കൊണ്ട് വിരുന്നു കാർക്ക് പരസ്പരം സംസാരിക്കാൻ സമയമില്ല വീടെങ്ങും വിവിധ തരത്തിലുള്ള    ആളുകൾ വിവിധ തരത്തിലുള്ള ഗന്ധം. ചിലപ്പോൾ തോന്നും ഭക്ഷണത്തിലെ ഒരു കൂട്ടാണ് മൊബെൽ എന്ന്. എല്ലാവരും ഭക്ഷണം കഴിക്കുവാണ് എനിക്കാരുംതന്നില്ല പക്ഷേ അമ്മ മറന്നില്ല,ചിക്കൻ തകർത്തു. കളി ചിരികൾ തീർന്നു എല്ലാവരും അവരുടെ വീടുകളി ലേക്ക് മടങ്ങി നേരം ഇരുണ്ടു മയങ്ങി എന്നോടൊപ്പം അൽപനേരം കൂടി കളിച്ചിരുന്ന് അവൾ അവളുടെ മുറിയിലേക്ക് പോയി ഞാൻ എന്റെ മുറിയിലേക്കും. മുറ്റത്ത് പൂന്തോട്ടത്തിനരികിലാണ് എന്റെ കൊട്ടാരം. രാത്രിയുടെ കാവൽകാരനായി ഈ ഇരുമ്പ് അറക്കുള്ളിൽ കിടമ്പോൾ നിങ്ങളെ പോലെ ഞാനും ഉറങ്ങുന്നു. ഉറങ്ങാതെ ഉറങ്ങുന്നു.
                                          ജിക്കി
                                                                             (അനുവിന്റെ വളർത്തുനായ) jikki (Anu's pet)

jikki (Anu's pet) #story #Pehlealfaaz


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile