Find the Best bajiraoma Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about story of movie bajirao mastani in hindi, shayari of bajirao mastani, baji rout life history, bajirao ne mastani se mohabbat ki hai ayashi nahi, tune mari entriya dil me baji ghantiya mp3 song download,
Rajani Govindan Achari
ചാരെ ഒരു ദിനം മാത്രമെൻ നാഥന്റെ ചാരെ മരിയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞെങ്കിൽ ആദിനം മാത്രമാണെൻ ജീവിത്തിലെ മറവിയെ തീണ്ടാത്ത നല്ല നാൾകൾ ശക്തമാം കരങ്ങളിലൊന്നൊതുങ്ങീടുവാൻ ഉള്ളം കുടിയ്ക്കുന്നുങ്ങിന്നെനിയ്ക്ക് സ്നേഹം നിറച്ചുള്ള കത്തുന്ന വാക്കിലും ആഹ്ലാദപൂരിതമാണെന്റെ മനം ഒഴുകിടും നീരിലായ് അണയുമാ ചവറുപോൽ ഒന്നിച്ചൊഴുകീടണമെക്കാലവും ആ സ്നേഹ ക്കരുതലിലോമൽക്കിടാവായ് കഴിയുവാനാണെനിയ്ക്കറെയിഷ്ടം സിമന്തരേഖയിൽ അണിയിച്ച കുങ്കുമവും ഗളത്തിലണിയിച്ച പൊൻ താലിയും എൻ ജീവിതത്തിന്റെ സൗഭാഗ്യചിഹ്നമായ് മായാതിരിക്കട്ടെ എക്കാലവും രജനി ആചാരി ©Rajani Govindan Achari #bajiraoma Hstani
#bajiraoma Hstani #പ്രണയവും
read moreRajani Govindan Achari
മുറിവുകൾ പൂക്കുന്ന ഓർമ്മകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 എന്റെ പ്രണയം മുറിവുകൾ പൂക്കുന്ന ഓർമ്മയായി മാറിയിട്ട് അധികം നാളായിട്ടില്ല. എങ്കിലും കാല ങ്ങൾ കഴിയവേ എന്റെ ശ്വാസനിശ്വാസങ്ങൾക്കിടയിൽ എന്റെ ഓർമ്മകളെ ഞാൻ ആവാഹിച്ചു വെച്ചിരുന്നു. അങ്ങനെ ആ മുറിവിൽ പൂത്ത ഓർമ്മകളിൽ നിന്നും ഒഴുകിയിറങ്ങിയ വേദനയുടെ രക്തനിറമുള്ള കണ്ണുനീർ മുത്തുകൾ എന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയിരുനു. അന്ന് അവിടെ വെച്ചായിരുന്നു അവളെ ആദ്യമായിക്കണ്ടത് എനിയക്ക് അവൾ നൽകിയ സമ്മാനമായിരുന്നു മുറിവുകൾ പൂത്ത ഓർമ്മകൾ ഒരു നാൾ സ്നേഹത്തിന്റെ അതിർ വരമ്പ് ലഘിച്ചാണ് ഞാൻ അവളെക്കാണാൻ പോയത് ആരും അറിയരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചെങ്കിലും ഒന്നും നടന്നില്ല. അപ്പോഴും എവിടെയൊക്കെയോ കുത്തിനോവിയ്ക്കുന്ന മുൾ മുനകൾ എന്റെ ഹൃദയത്തിൽ കളം വരച്ചു തുടങ്ങിയിരുനു എന്നിട്ടും രണ്ടു പേരുടേയും മനസ്സുകൾ ഊഞ്ഞാലാടുകയാണെന്ന് ശ്വാസനിശ്വാസ ങ്ങൾതാളമടിയ്ക്കും വരെ യ്ക്കുംഅവരറിഞ്ഞിരുന്നില്ല. അപ്പോഴും ബാല്യത്തിലെ മുറിവുകൾ പൂക്കുന്ന ഓർമ്മകളെ തലോടി ഉറക്കാനായി നെട്ടോട്ടമോടുന്നത് പ്രണയത്തിന്റെ സഞ്ചാരപഥത്തിൽ . യാത്ര ചെയ്യുന്ന ഞാൻ അറിഞ്ഞില്ല. പിന്നെയും ഞാൻ ഓടിക്കളിച്ച പാടവരമ്പിലും തുമ്പികൾ പാറുന്ന താഴ്വരയിലും എന്റെ ഓർമ്മകൾ നൃത്തം വെച്ച് നടക്കുമ്പോൾ മോഹന വാഗ്ദാനങ്ങളിൽ മയങ്ങി എന്റെ മനസ്സ് എന്നിൽ നിന്നും അകലെയ്ക്ക് പോയി മറഞ്ഞിരുന്നു. രജനി ഗോവിന്ദ്' ©Rajani Govindan Achari #bajiraoma #stani
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited