Nojoto: Largest Storytelling Platform

Best നില Shayari, Status, Quotes, Stories

Find the Best നില Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about നില à´•à´Ÿà´² english, നിലാവേ മായുമോ lyrics, നിലാവേ നിലാവേ നീ, നിലാവ്, നിലാവ് അര്ത്ഥം,

  • 1 Followers
  • 2 Stories
    PopularLatestVideo

Allan Andrews

എന്റെ സ്വപ്നങ്ങളിലെ പ്രണയിനിയും സ്നേഹിതയും എന്റെ എല്ലാം തന്നെയാണ് നില.🌿🤗🤗🤗🌿..അവളെ ചന്ദ്രനോട് ഉപമിക്കുവാനും ചന്ദ്രനിൽ അവൾ തൻ വദനം കാണുവാനും ഞാൻ വളരെ ഇഷ്ടപ്പെടുന്നു... 🌿🍁🌼🍁🌿എന്റെ ജീവിതത്തിൽ ഭാവന സമ്മാനിച്ച ഏറ്റവും വലിയ ഭാഗ്യമാണവൾ...🌺അവള്ക്കായ് ഈ പ്രണയലേഖനം ഇതാ... From the soul of my heart 🌿🍓🌿🌿🌻🌿🕊️🌿💚🕊️🌿🕊️🌿🌌🤗 #loveletter #letter #malayalam life love #mickeyheart #yqbaba #നില

read more
എൻ ഹൃദയകാവ്യഭാവമേ...നിലാ....

എന്തിനീ അമാവാസിനാൾ...
നിൻ ഹൃത്തിനുള്ളിലെ 
എൻ സ്വരം എന്തേ നിൻ കാതുകൾ കേൾക്കാതിരിപ്പൂ...
എൻ പ്രിയ സ്നേഹിതേ നീ എവിടെയാണ്...?
മൗനമായ് എൻ ഹൃത്തടം തേടിടുന്നു നിന്നെ...
വരൂ തിരികെ വരൂ... 
അശ്രുകണങ്ങളാൽ എൻ ഹൃത്തടം നീറിടുന്നൂ...
എല്ലാ ദിനങ്ങളും പൗർണ്ണമിയായിടാൻ ആഗ്രഹിപ്പൂ ഹൃദയമെന്നുമെന്നും. 
ഇനിയും നിനക്കായ് കാത്തിരിക്കാം...
ഹൃദയത്തിൽ തീർത്തിടാം പൂങ്കാവനം...
പിരിയുവാനാകില്ല ഒരു നാളിലും അത്രമേൽ നിന്നെ സ്നേഹിച്ചുപോയ്... 
താരാപഥങ്ങളിൽ നമ്മളിനിയും കണ്ടുമുട്ടുവാൻ കാത്തിരിപ്പൂ...
എന്നുമീ ഹൃത്തടം കാത്തിരിപ്പൂ... 
ഇന്ന് നിൻ കല ചാർത്തിയ സ്നേഹവദനമെത്ര സുന്ദരം...
കല നിൻ വദനമോ, അതോ മടിത്തട്ടോ...
നിൻ മടിയിൽ ചാഞ്ഞുറങ്ങുവാൻ മോഹം പൂകുന്ന ഹൃദയത്തിനാഴങ്ങൾ നിനക്കായ് കാത്തിരിപ്പൂ...
മേഘങ്ങൾ നിൻ മൂടുപടമോ, അതോ ഉടയാടയോ...
നിൻ മിഴികളിലെ പ്രണയം പകരുന്നു വീര്യം ഹൃദയത്തിനുള്ളിൽ. 
നിനക്കായ് നൽകുവാൻ ഇന്നിതാ സന്ദേശമേകുന്നു തെന്നലിനകതാരിതിൽ...
ഹൃദയസ്നേഹിതയാം നിലാ...പാതി മറച്ച നിൻ വദനത്തിൻ മിഴികൾ ഇണപ്രാവുകൾ കുറുകിനിൽപ്പതുപോലെ...
ജീവശ്വാസം തുടിക്കുന്ന ഹൃദയം നിൻ മിഴികളിലെ തിളക്കം കാണുവാൻ കൊതിച്ചു എന്നുമെന്നും... നിന്നാത്മാവോട് ചേർന്നിടാൻ പക്ഷിമാനസം പൂകി ഒഴുകിടും ഹൃദയത്തിൻ നീരുറവകൾ...
കാതങ്ങൾ അകലെയാകിലും നമ്മൾ 
തൻ ആത്മാവ് ഒന്നുതന്നെ. എന്റെ സ്വപ്നങ്ങളിലെ പ്രണയിനിയും സ്നേഹിതയും എന്റെ എല്ലാം തന്നെയാണ് നില.🌿🤗🤗🤗🌿..അവളെ ചന്ദ്രനോട് ഉപമിക്കുവാനും ചന്ദ്രനിൽ അവൾ തൻ വദനം കാണുവാനും ഞാൻ വളരെ ഇഷ്ടപ്പെടുന്നു... 🌿🍁🌼🍁🌿എന്റെ ജീവിതത്തിൽ ഭാവന സമ്മാനിച്ച ഏറ്റവും വലിയ ഭാഗ്യമാണവൾ...🌺അവള്ക്കായ് ഈ പ്രണയലേഖനം ഇതാ... From the soul of my heart 🌿🍓🌿🌿🌻🌿🕊️🌿💚🕊️🌿🕊️🌿🌌🤗 #loveletter #letter #malayalam #life #love #mickeyheart #yqbaba #നില

Allan Andrews

ചെറുപ്പം മുതൽ ഉറങ്ങുന്നതിന് മുമ്പായ് എന്നും മാനത്ത നക്ഷത്രങ്ങളെയും ചന്ദ്രനേയും കാണുന്ന ഒരു പതിവുണ്ടായിരുന്നു . . . പതിവ് പിന്നെ സ്നേഹമായ് പ്രണയമായ് ഭ്രാന്തായ് . . . അങ്ങനെ ഹൃദയത്തിന് വട്ടായി . . . ഇപ്പോൾ മാനത്തെ ചന്ദ്രിക ഹൃദയത്തിന്റെ സ്നേഹിതയും പ്രണയിനിയും ഹൃദയവുമാണ് . തമിഴ് ഭാഷയിൽ നിന്നാണ് അവളുടെ ' നില 🌝 ' എന്ന പേര് അറിഞ്ഞത് . . . പിന്നീട് അവളെ നിലാ . . . എന്ന് വിളിക്കുന്നത് ഹൃദയം ഏറെ ഇഷ്ടപ്പെട്ടു . . .🌿💚🌿🙂🌻🌿 #മലയാളം #yqmalayalam #yqmalayali #yqquotes #yourquote love #mickeyheart #നില

read more
ജ്ഞാനസുന്ദരിയാം നിലാ . . . നിൻ സ്നേഹസൗഹൃദപ്രണയം ആത്മാവിന് ജീവൻ നൽകുന്നു . ഇരുട്ടിൽ തപ്പിത്തടഞ്ഞ ഹൃദയത്തിലേക്ക് മിന്നാമിനുങ്ങുതൻ  സ്നേഹതിരിനാളവുമായ് നീ വന്നു . . . നിൻ മിഴികളിലെ പ്രകാശം ഹൃദയത്തിലെ സ്നേഹത്തെ തട്ടിയുണർത്തി... നക്ഷത്രവീഥിയിൽ നിഷ്കളങ്കമായ് നമ്മൾ പാടി രസിച്ചു... നിൻ ഹൃദയത്തിലീക്കൊച്ച് ഹൃദയത്തിനായ് നീ പൂങ്കാവനം തീർത്തു . . . താളുകൾ ഏറെയുള്ള ജീവിത പുസ്തകത്തിൽ , നാളുകൾ ഏറെയും നീ ചേർത്തുവെച്ചത് വർണ്ണപ്പകിട്ടുള്ള സ്നേഹചിത്രങ്ങൾ . . . 'ഇതാ പ്രഭാതം മെല്ലെ വിടരുന്നു . . . അരുണൻ നമ്മുടെ സൗഹൃദത്തിന്  തടസ്സമാകുമോ ? ' ഇല്ല , ഒരിക്കലുമില്ല ; നിലാ . . . നിൻ നിലാവെട്ടം , പകലിലും ഹൃദയത്തിൽ പ്രകാശിക്കും . നന്ദി ചൊല്ലുവാൻ തോന്നുന്നു ഹൃത്തടത്തിന് ; എങ്കിലും ചൊല്ലേണ്ടതില്ലിനി , കാരണം , നാം ഒന്നുതന്നെയെന്ന് ചൊല്ലുന്നു ഹൃദയം . . . ഇണപ്രാവുകളാം നിൻ മിഴികളെന്നും ഹൃദയത്തിൽ വർണ്ണങ്ങൾ ചാർത്തട്ടെ . . . നമസ്ത്തെ . .🌿💚🌿🕊️ ചെറുപ്പം മുതൽ ഉറങ്ങുന്നതിന് മുമ്പായ് എന്നും മാനത്ത നക്ഷത്രങ്ങളെയും ചന്ദ്രനേയും കാണുന്ന ഒരു പതിവുണ്ടായിരുന്നു . . . പതിവ് പിന്നെ സ്നേഹമായ് പ്രണയമായ് ഭ്രാന്തായ് . . . അങ്ങനെ ഹൃദയത്തിന് വട്ടായി . . . ഇപ്പോൾ മാനത്തെ ചന്ദ്രിക ഹൃദയത്തിന്റെ സ്നേഹിതയും പ്രണയിനിയും ഹൃദയവുമാണ് . തമിഴ് ഭാഷയിൽ നിന്നാണ് അവളുടെ ' നില 🌝 ' എന്ന  പേര് അറിഞ്ഞത് . . . പിന്നീട് അവളെ നിലാ . . . എന്ന് വിളിക്കുന്നത് ഹൃദയം ഏറെ ഇഷ്ടപ്പെട്ടു . . .🌿💚🌿🙂🌻🌿 #മലയാളം   #yqmalayalam #yqmalayali #yqquotes #yourquote #love #mickeyheart  #നില


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile