Nojoto: Largest Storytelling Platform

ഭാഗം 2 യാത്ര.. മൂടൽമഞ്ഞുള്ള ഒരു വെളുപ്പാൻ കാലത്തു

ഭാഗം 2
യാത്ര.. 
മൂടൽമഞ്ഞുള്ള ഒരു വെളുപ്പാൻ കാലത്തു കോഴിക്കോട് എയർപോർട്ടിൽ ഫ്ലൈറ്റ് ഇറങ്ങി ബാഗ്ഗെജ് ചെക്കിംഗ് ഉം ക്ലിയറൻസ് എല്ലാം തീരാൻ കുറച്ച് സമയം എടുത്തു ആദി തന്റെ തോൾബാഗും എടുത്ത് ട്രോളിബാഗും ഉരുട്ടികൊണ്ട് വരുന്നേരം എക്സിറ്റിന്റെ പുറത്തു നിൽക്കുന്ന അനിയൻ കാർത്തിയെ കണ്ട് അവൻ കൈവീശി കാണിച്ചു അടുത്തായി തന്നെ അമ്മയും നിൽപുണ്ടായിരുന്നു കുറച്ച് അപ്പുറത്തായി അവന്റെ സുഹൃത്തായ ഷെരീഫ്നേം കണ്ടു.....

അവൻ നാട്ടിൽ ടാക്സി ഓടിക്കയാണ് ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ഒരു കൊച്ചു കുടുംബം അവന്റെ കല്ല്യാണം നടത്തിയതൊക്ക ഒരു വിപ്ലവമായിരുന്നു നാട്ടിൽ കോളേജിൽ പഠിക്കുന്ന അന്യമതക്കാരിയെ പ്രേമിച്ചു വളച്ചു പിന്നെ പെണ്ണ് ചോദിക്കാൻ ചെന്ന അവനെ പെണ്ണിന്റെ വീട്ടുകാർ അസഭ്യം പറഞ്ഞു ഇറക്കിവിട്ടു.. ഇതറിഞ്ഞ ഞാനും ബാലുവും അവനെ കൂട്ടി പോയി പെണ്ണിനെ ഇറക്കി കൊണ്ടിങ്ങു വന്നു. ഇന്നിപ്പോ മക്കളൊക്കെ ആയപ്പോ. അവളുടെ അമ്മയും അച്ഛനുമൊക്ക ഇടയ്ക്കു വന്നുകണ്ടു പോകാറുണ്ടത്രേ....

മാമ്പഴക്കാലം സിനിമയിൽ ലാലേട്ടൻ നാട്ടിലെത്തുമ്പോ കാണുന്ന സീൻ മനസിലൂടെ ഓടിമറഞ്ഞു അത് സിനിമ ഇത് ജീവിതം അതിൽകാണിക്കുന്ന പോലുള്ള ക്ലീഷേ സ്നേഹപ്രകടനങ്ങൾ ഒന്നും ഫ്ലൈറ്റ് ഇറങ്ങിവരുന്ന ആരുടെ മുഖത്തും അവൻ കണ്ടില്ല ചെലപ്പോൾ കാണിക്കാത്തതായിരിക്കാം അല്ലെ പലരും ഇറങ്ങി വരുന്നുണ്ട് പലവണ്ടികളിലായി പലഭാഗത്തേക്കായി വഴിപിരിഞ്ഞു പോകുന്നു....

ആദിയുടെ മുഖത്ത് സന്തോഷം തിരയടിക്കുന്നുണ്ടായിരുന്നു വർഷങ്ങൾക്ക് ശേഷം അവൻ നാട്ടിലെ വായു വീണ്ടും ശ്വസിച്ചു അമ്മയെയും അനിയനെയും ആശ്ലെഷിച്ചു ഷെരീഫിനോട് കുശലം പറഞ്ഞ് അവൻ തന്റെ ബാഗ് എല്ലാം ഷരീഫ്ന്റെ വെള്ളിമൂങ്ങയുടെ ഡിക്കിയിൽ എടുത്തുവെച്ചു അമ്മയോടും അനിയനോടും വണ്ടിയിൽ കേറാൻ പറഞ്ഞ് ആദിയും കേറി ഷരീഫ് വണ്ടി സ്റ്റാർട്ട്‌ ചെയ്തു തിരിച്ചു വീട്ടിലേക്ക്....