കൂട്ടിന്നെനിക്ക് വേണ്ട നുരഞ്ഞുപതഞ്ഞു പൊങ്ങും മാന്ത്രികപാനീയം, വേണ്ട ചുണ്ടിൽ ചുരുട്ടിവെച്ചൊരു പുകച്ചുരുളിൻ കറുത്ത കുറ്റിയും... മനസ്സിൽ എരിഞ്ഞൊടുങ്ങും ചിതയുടെ ചൂടിൽ ഞാൻ ഉയർന്ന് നിന്നീടും, ഉയർന്ന് നിന്നാ ചിതയുടെ കനലിൽ നോക്കി ഞാൻ നടന്ന് നീങ്ങീടും... Changes are inevitable... നന്ദി കൂടെ നിന്ന എല്ലാർക്കും, മാറ്റി നിർത്തിയ എല്ലാർക്കും, പിന്നിൽ നിന്ന് പണിതവർക്ക് പെരുത്ത് നന്ദി (ഞാൻ വീണില്ല..). Premium membership ഇല്ലാത്തോണ്ട് ഇവിടെ തുടരാൻ പറ്റുമോ എന്നറിയില്ല... ആരോടെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ മാപ്പ് ഒന്നുമില്ല, കൈയിലിരുപ്പിന് കിട്ടിയതാണെന്ന് വിചാരിച്ചാൽ മതി 😎yq നല്ല ഒരു platform ആണ്, എഴുതാനും പിന്നെ മറ്റുള്ളോരെകൊണ്ട് പറയിപ്പിച്ചു എഴുതിക്കാനും... . വെറുതെ ചറ പറ ഊള post, collab ചെയ്യുന്നോരോട്... ബോറാണ് ഭയങ്കര ബോറാണ് നിങ്ങള് കാരണം ഒരുപാട് നല്ല എഴുത്തുകൾ പിന്നോട്ട് തള്ളപ്പെട്ടു പോകുന്നുണ്ട്... വായിക്കാൻ കഴിയാതെ, ആരും മുണ്ടാത്തത് അവരുടെ വായിൽ അമ്പഴങ്ങ തിരുകിയത് കൊണ്ടല്ല, മുഷിപ്പിക്കണ്ട ന്ന് വിചാരിച്ചിട്ടാണ്.... എഴുതാൻ ഒന്നുമില്ലെങ്കിൽ എഴുതണ്ട, എന്തിനാണ് ഈ good morning, good evening, good night ഒക്കെ ഒരു post ആക്കുന്നത്.. . എല്ലാരേം mention ചെയ്യാൻ വയ്യ... നല്ല സുഹൃത്തുക്കൾക്ക് നന്ദി.. .