Nojoto: Largest Storytelling Platform

ഈ പുഴയോരം ഈ പുഴയോരം വിജനമായിരുന

                  ഈ പുഴയോരം

ഈ പുഴയോരം
വിജനമായിരുന്നു
എന്റെ മനസ്സുപോലെ
ഞാനും നിങ്ങളും 
ഒറ്റയ്ക്കായിരുന്നു
പരസ്പരം കാണാത്ത 
കുറെ ആൾക്കാർ

കണ്ണട വെച്ചവരും
അതില്ലാത്തവരും

ആർക്കും ആരോടും
മിണ്ടാൻ പോലും
സമയമില്ല

മോഹങ്ങൾ മാത്രമായിരുന്നു
എനിയ്ക്കു കൂട്ട്

ഞാൻ എന്നെക്കണ്ടിട്ടില്ല
നിങ്ങൾ നിങ്ങളെക്കണ്ടിട്ടുണ്ടോ? 
                  ഇല്ല

ആരും ആരെയും
കണ്ടിട്ടില്ല !
എന്നതാണ് സത്യം

കാലങ്ങൾ കഴിയവേ
നമ്മളും നമ്മളിരുന്ന
മരത്തണലും
മാഞ്ഞു പോകും.

ഒരിക്കലും തിരിച്ചു വരാത്ത വണ്ണം
എന്തൊരു വിരോധാഭാസം അല്ലേ!

നമ്മുടെ ജീവന് ഒരു ഗാരന്റിയുമില്ല

ആർക്കും ആരോടും
എന്തും ചെയ്യാമെന്ത അവസ്ഥ

ഈ പുഴയോരം 
നമ്മളെ ഓർത്ത് ഒരു
നാൾ കരയും

അന്ന് നമ്മൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ച്
നമ്മൾക്കെഴുതാം
അല്ലെങ്കിൽ ചിന്തിയ്ക്കാം!

                       രജനി ആചാരിയുടെ ചിന്തകർ

©Rajani Govindan Achari
  #gurunanakjaya #nti