Nojoto: Largest Storytelling Platform
rajanigovindanac8022
  • 309Stories
  • 46Followers
  • 3.9KLove
    23.1KViews

Rajani Govindan Achari

  • Popular
  • Latest
  • Repost
  • Video
f54deecc5ba7e88cea548b68e1486924

Rajani Govindan Achari

Nature Quotes                  ഇഷ്ടമാണ് പക്ഷേ!

........              ഒരു നാട്ടിൻപുറത്തുകാരി
                        കിലുകിലാ ചിരിച് വർത്ത
                                     മാനം പറയുന്നവൾ

എവിടെയെങ്കിലും 
     പോകുമ്പോൾ വല്ലാത്ത 
                     തിരക്കാണവൾക്ക്

റോഡരികിലുള്ള പുല്ലിനോട്
വേലിത്തലപ്പിലെ കുറ്റിച്ചെട്ടികളോടും കിന്നാൻ പറഞ്ഞ് ഒരു നാടൻപാട്ടിലെ
                    മൈനയെപ്പോലെ
                               തത്തിതത്തിയൊരുയാത്ര

ഒരു യാത്രയിലും അവൾ ഒറ്റക്ക്
പോകാറില്ല ആരെങ്കിലുമൊക്കെ കൂടെക്കാണും അതവൾക്ക് ഇഷ്ട
         വുമാണ്. അത്രഴം സമയമെങ്കിലും
         കിലുകിലാ ചിരിച്ചു കൊണ്ട്
                     സമയം കൊല്ലാമല്ലോ
                                    എന്നാണവൾ ചിന്തിച്ചത്

അരികിൽ കൂടിനടക്കുമ്പോൾ
           എന്നോ കാണാതായ ആത്മാവിനെ തേടിയുള്ള യാത്ര!

              തൻ്റെ ജീവിതഗന്ധിയായ കഥക്ക്
എന്തെങ്കിലും ഒന്ന് കാര്യമായത്
                 കിട്ടുമോ എന്നു തേടിയുള്ളൊരുയാത്ര

      അത് മൈനയുടേതുപോലെ
തോന്നുമ്പോൾ
അവൾ എല്ലാം മനസ്സിലൊതുക്കി എന്നിട്ട്
                           എന്തിനു വെറുതെ എന്നൊരു വാക്കും ഹൃദയത്തിലേ യെക്കാരു കൊള്ളിയാൻ പോലെ
തേടിയെത്തിയ പല കുറി വേണ്ടെന്നു വയ്ക്കാൻ ശ്രമിച്ചിട്ടും എന്നെ വിടാതെ
പിന്തുടർന്ന വിധിയുടെ വിളയാട്ടം
                          എന്നല്ലാതെ എന്തു പറയാൻ.....

'              എപ്പോഴും അവളിലേക്കു തന്നെ
ഒതുങ്ങി കൂടാൻ ശ്രമിക്കുകയായിരുന്നില്ലേ. എന്ന് അവളെ കരുതുന്ന പലരും ചിന്തിയ്ക്കാറുണ്ട് എന്നതാണ് വാസ്തവം!

                     ഒറ്റയടി വെച്ച് പോകുന്ന
പോക്കിൽ അവൾ
                     വഴിയരുകിലുള്ള
നിലക്കടമ്പിൻ്റെ മുകളിലേയ്ക്കുന്നു നോക്കി
                     അവളുടെ നീലച്ചക്കണ്ണുകൾ
വട്ടത്തിൽ കറങ്ങി.
                           എങ്കിലും അവൾ ആരോടെങ്കിലും കൂട്ടുകൂടാനോ എവിടെയെങ്കിലും ഒരു കൂട് കൂട്ടാനോ
മെനക്കെട്ടില്ല
'                          ഒറ്റയ്ക്കുറങ്ങിയ ഓരോ രാത്രിയിലും അവൾ ഒരു കണ്ണീർ പന്തലിനുള്ളിലായിരുന്നു എന്നു മനസ്സിലാ
............ ക്കിയിരുന്നില്ല എന്നു വേണംപറയാൻ

ഇനിയുമൊരുപാടുനാൾ സ്വപ്നങ്ങൾ
കാണാൽ മാത്രം വിധിയ്ക്കപ്പെട്ട അവളുടെ മനസ്സും വട്ടക്കണ്ണുകളും എന്തിനേയോ ഓർത്ത് തേങ്ങി ........!!

                          രജനി ആചാരി

31/1/24

©Rajani Govindan Achari
  #NatureQuotes #
f54deecc5ba7e88cea548b68e1486924

Rajani Govindan Achari

                   ശരണം


ശരണമയ്യപ്പാ സ്വാമി
ശരണമയ്യപ്പാ 
ശരണമയ്യപ്പാ സ്വാമി
ശരണമയ്യപ്പാ

ശബരിമാമലവാഴും
ശബരിഗിരിശാ
തരണമേവരം എന്നിൽ
ചൊരിയണേ കൃപ

നിന്നരുകിൽ
ഓടിയെത്തു നിന്റെ
മക്കളെ കാത്തിടേണമേ
എന്നും കൈവെടിയാതെ !



കരിമല നീലിമല താണ്ടി
വരുമ്പോൾ
ലോപമില്ലാതെന്നിൽ നിന്റെ
രക്ഷയേകണേ !

കരുണയേറീടും നിന്റെ
ദർശന മേൽക്കാൻ
പടിപതിനെട്ടും കയറി
വന്നണയുന്നേൻ!

പന്തളരാജൻ തന്റെ
ഓമനമകനേ
ഹരിഹരാത്മജാ നീ
എന്നും തുണയേകണേ !

സൗഖ്യം സൽകീർത്തി
നൽപരിവാരം
നൽകിടേണമേ സദാ
കാനനവാസാ!

സത്യം ചൊല്ലുവാൻ നീ
ശക്തിയേകണേ
സർവ്വഭാവിഭോ എന്നെ
കൈവെടിയല്ലേ

പമ്പാനദി സ്നാനം കഴിഞ്ഞു
വരുമ്പോൾ
○എരുമേലി പേട്ട തുള്ളി
      ആടി വരുന്നേ
      ശരംകുത്തിയാലിനെ
      വണങ്ങി വരുന്നേൻ

              രജനി ആ ചാരി

15/1/24

©Rajani Govindan Achari
  #snowmountain #
f54deecc5ba7e88cea548b68e1486924

Rajani Govindan Achari

                   മൂർത്തിഭാവങ്ങൾ



എല്ലാം പ്രണയത്തിന്റെ 
മായിക പ്രപഞ്ചങ്ങൾ
കാണാൻ കാത്ത് നിന്നതും
ഒളിച്ചു നിന്നു നോക്കിയതും
കളിയാക്കി ചിരിച്ചതും
അനന്തതയിലേക്ക് നോക്കി
പൊട്ടിച്ചിരിച്ചതും
ഓർത്തോർത്തിരുന്ന്
കണ്ണീർ പൊഴിച്ചതും
എല്ലാം പ്രണയത്തിന്റെ
വിവിധ ഭാവങ്ങൾ മാത്രം

അകലെയായിരിക്കുമ്പോൾ
അടുത്തിരിയ്ക്കാനുള്ള തിരക്ക്
ഉറക്കത്തിലും ശല്യപ്പെടുത്തുന്ന
സ്വപ്നപ്രപഞ്ചങ്ങൾ
ഉണർന്നിരിക്കുമ്പോൾ
മനസ്സിന്റെ കോണിൽ
വന്ന് കിന്നാരം പറഞ്ഞതും
കഥകളും കവിതകളും
മെനഞ്ഞ് എന്നിലെ ദുഃഖങ്ങളെ
 നുള്ളിയെടുക്കുന്നതും
കിനാവള്ളി പോലെ മനസ്സിൽ
ചുറ്റിപ്പടർന്ന് മനസ്സിനെ 
ഏതോമായിക ലോകത്തിലേയ്ക്ക്
കൊണ്ടു പോകുന്നതും
പ്രണയത്തിന്റെ മറ്റൊരു തലം

ചെമ്പനീർച്ചെടിയുടെ
മുള്ളുപോലെ സ്നേഹ
നൊമ്പരങ്ങൾ
സമ്മാനിച്ച് കണ്ണുകളെ
ഈറനണിയിക്കുന്നതും
ഹൃദയത്തെ കുത്തിനോവി
യ്ക്കുന്നതും ഒരു രസം

മുല്ലപ്പുവിന്റെ
സുഗന്ധം പോലെ
നീളെ പരക്കുന്നതും
കാണാതെ കാണാൻ
കഴിയുന്നതും പറയാതെ
കേൾക്കുന്നതും വരയ്ക്കാത്ത
ചിത്രത്തിന് ചായമിടുന്ന
തുപോലെ മനസ്സിന്റെ 
മായികഭാവങ്ങൾ മാത്രം

എന്നാലും പ്രണയത്തെ 
ഉപേക്ഷിക്കുവാൻ ആരും
തയ്യാറല്ല. കാരണം അതിന്
അതിന്റേതായ ഒരു പാടു
സത്യങ്ങളും അസത്യങ്ങളും
ഉണ്ട്. അത് എന്നെങ്കിലും
ഒരു ദിനം എല്ലാവർക്കും
ബോധ്യപ്പെടുമെന്ന
പ്രതീക്ഷയാൽ
നിർത്തട്ടെ......... ഇനിയുള്ള
കാലം നിനക്കായി മാത്രം
കാത്തിരിക്കാം .. വീണ്ടുമെന്നെ
തേടി വരുമെന്ന പ്രതീക്ഷയോടെ മ
മിഴിയിലൂറുന്ന നീർകണങ്ങളെ
വിരൽത്തുമ്പിനാൽ തട്ടിയെറിഞ്ഞ്
നടക്കട്ടെ ഞാൻ
വീണ്ടും മുന്നോട്ട്..........

                     രജനി ആചാരി

10 / 1/ 24

©Rajani Govindan Achari
  #snowpark #
f54deecc5ba7e88cea548b68e1486924

Rajani Govindan Achari

                      ചിന്തകൾ
                      ************

എന്റെ ചിന്തയിൽ
                      നിന്നെന്നെ ഉണർത്തിയ
                           താരാണ്
ചങ്കതാരാഭാഗണങ്ങളാണോ
                 ആവോ!
                             എനിക്കറിയില്ല ഒരു പക്ഷേ
എന്റെ മൗനങ്ങൾ മാത്രമായിരിക്കാം
                              അതിനുത്തരവാദി.!
  
                  ഉറക്കത്തിലാണെന്റെ
                                     പ്രണയം എന്നിലേയ്ക്കു കടന്നു വന്നതവന്നത്
                                  എന്തിനായിരുന്നു
                         എന്നെനിയ്ക്കറിയില്ല
                             ഒരു പക്ഷേ
                        എന്റെ നന്മയ്ക്കായിരിയ്ക്കാം !!

                                    ഒരു സ്വപ്നവും എന്നിൽ സഫലമായിട്ടില്ല.
                   എന്തുകൊണ്ടാണെന്നെനിയ്ക്കറിയില്ല
                             ഒരു പക്ഷേ
               
              യാത്രയുടെ വഴികൾ എന്നിൽ
                            തുറക്കുവാനായിരിയ്ക്കാം. :

                            എന്നാലും എന്നോ ട് മാത്രമെന്താണിങ്ങനെ

                             വെറുപ്പിൽ നിന്നും വെറുപ്പിലേക്ക്
                       ഒരുപക്ഷേ എന്റെ വിധിയെ
മാറി മറിയക്കാനായിയ്ക്കും..


                             എന്നിലെ സ്വപ്നങ്ങൾ പൂത്തനാൾ .
അതൊന്നും എനിയ്ക്കോർമ്മയില്ല
. അതും എന്റെ
                           ബാല്യം കൗമാരത്തി
ലേക്ക്
പിച്ചവെച്ച നാളിൽ ഞാനറിയാതെ

                       എന്നിൽ മുളപൊട്ടിയ

            പ്രണയത്തിന്റെ വിത്തുകൾ

                                     തളിർക്കാതെ

                         കരിഞ്ഞു പോയി. ഒരുപക്ഷേ
                                         എന്റെ നല്ലതിനായിരിയ്ക്കാം !

                     എന്നിലെ മോഹങ്ങൾ
എന്നോട് യാ ത്ര പറഞ്ഞിറങ്ങാൻ നേരമായി
                         എന്തിനു വേണ്ടിയാണേലും
ഞാനും അതിനോട്
                           പൊരുത്തപ്പെടുന്നു !

        രജനി ആചാരി
31/12/23

©Rajani Govindan Achari
  #lightning #
f54deecc5ba7e88cea548b68e1486924

Rajani Govindan Achari

                       പൂമ്പാറ്റ

കണ്ണിൻ കരളേ
നിന്നെയോർത്തിന്നു ഞാൻ
കാണായ ഹൃത്തിലൊളിച്ചിരിപ്പു

തൂനെറ്റിയിലന്നു
വേർപ്പു പൊടിഞ്ഞതു
മോർത്തു ഞാൻ
പുളകിതയായി നില്പൂ

കവിളിലെ
ചുംബന ചോപ്പിന്റെ
ശേഷിപ്പ്
അധരത്താൽ മെല്ലെ
നുണഞ്ഞ നേരം

വിയർപ്പിൽ കുതിർന്ന
ചെമപ്പാർന്ന കുങ്കുമം
നാസികത്തുമ്പിൽ 
തുളുമ്പി നിന്നു

വർണ്ണങ്ങൾ
വാരിവിതറിയ
നിൻ ചിരി
ഓർത്തു കൊണ്ടിന്നു
ഞാൻ പുഞ്ചിരിച്ചു.

ആ കുളിർ
ത്തെന്നലിൻ
പൂമണമേൽക്കുവാ-
നോടിയണഞ്ഞൊരു
പൂമ്പാറ്റ ഞാൻ

                      രജനി ആചാരി

29/12/23

©Rajani Govindan Achari
  #CrescentMoon #
f54deecc5ba7e88cea548b68e1486924

Rajani Govindan Achari

            നിന്നെയും കാത്ത്



ഉമ്മറപ്പടിയിൽ
                    നിന്നെയും കാത്ത്
                                 ഞാനിരുന്നു
വിജനമായ വഴിയിലേയ്ക്ക്
                  കണ്ണും നട്ട് ഓരോ വണ്ടിയുടെ
ശബ്ദവും കാതോർത്ത് നിന്നിൽ
            മാത്രം
പ്രതീക്ഷയർപ്പിച്ച്
                               നീ എന്നാണ് എന്നെ
                                                   എന്നെ
                                കാണാൻ വരുന്നത്.

                എന്റെ സ്വപ്നങ്ങൾ എല്ലാം
    നിന്നെക്കുറിച്ച് മാത്രമായിരുന്നല്ലോ !
              .             പലനിറത്തിൽ
ഉള്ള പട്ടുടുപ്പണിഞ്ഞ്
                                കിലുങ്ങുന്ന പാദസരവും
                     ഇട്ട്
മനോഹരമായ കാല്പാദങ്ങളിൽ
                 മൈലാഞ്ചി പൂശി
നൃത്തചലനങ്ങളോടെ
                             നീ വരുന്നതും കാത്ത്

കണ്ണിൽ ഉറക്കം
                      പിടിയ്ക്കുന്നതുവരെ
                                         ഞാൻ കാത്തിരിയ്ക്കും
                         നീ വരില്ലേ
                 എത്ര വൈകിയാലും!
                                   രജനി ആചാരി
      25/12/23

©Rajani Govindan Achari
  #christmascel #ebration
f54deecc5ba7e88cea548b68e1486924

Rajani Govindan Achari

                           തെന്നൽ


തെന്നലേ നീ വീണ്ടുമെന്നെ
                  മറന്നുവോ
.............. ഈ കുളിർക്കാറ്റിന്റെ
ഈണവും നീ
................... മറന്നു പോയോ
പാടാൻ കഴിയില്ലെങ്കിലും  
                      ഒന്നു മൂളുകയെങ്കിലും
.....................''........... ചെയ്യാമായിരുന്നില്ലേ
ഒരിയ്ക്കലും ഒന്നും............ മറന്നു പോകരുതായിരുന്നു.
........... കുളിരായി നിന്നെ തഴുകാൻ
വന്നണയുമ്പോഴും നീ.............എന്നെ
.......... ക്കണ്ടില്ലെന്ന് നടിച്ചു...... അതെല്ലാം നാട്യമാണെന്ന് മനസ്സിലാക്കാൻ എനിയ്ക്കായില്ല. എന്റെ മനസ്സ് അത്ര
................ വിശാലമല്ല.
.......................... മരക്കമ്പുകളിൽ തട്ടി താഴേക്കുതിർന്ന പൂക്കളെ നിലാവ് ചുംബിയ്ക്കുന്നതു്........ ജന്നൽപാളിയ്ക്കിടയിലൂടെ ഒളിഞ്ഞു നോക്കി........ യതൊന്നും തെന്നൽ കണ്ടില്ല

രാത്രിയുടൈ ഏതോ യാമങ്ങളിൽ തീരത്തെ ......... തിരത്തെ തിരചുംബിയ്ക്കുന്നത് തെന്നൽ കണ്ടിരുന്നു. പക്ഷേ തെന്നൽ അതാരോടും
പറഞ്ഞിരുന്നില്ല.

തെന്നലേ നിന്നെ ഞാൻ എത്രയേറെ സ്നേഹിയ്ക്കുന്നുവെന്ന് എന്നാണ് നി
................ മനസ്സിലാക്കുക. നിന്നോനിന്നോട് ഞാനെങ്ങനെയാണ് അതു പറഞ്ഞു തരിക.! അതെല്ലാം എന്റെ മോഹങ്ങൾ മാത്രമായിരുന്നെന്ന് എനിയ്ക്കു മാത്രമല്ലേ
.............. അറിയാവുള്ളൂ വീണ്ടുമൊരു കുളിർ .............. ത്തെന്നൽ തഴുകാനെത്തുന്ന നാൾ വരെ!....... കാത്തിരിയ്ക്കാം'''''''''!!

                               രജനി ആചാരി

©Rajani Govindan Achari
  #ArabianNight #
f54deecc5ba7e88cea548b68e1486924

Rajani Govindan Achari

                     പൂമണം


അമ്പലമുറ്റത്തെ
കൽവിളക്കിന്നരികിൽ
ചെമ്പനീർമാലയുമായ്
കാത്തു നിന്നു

മാല കരിഞ്ഞിട്ടും
പൂമണം പോയിട്ടും
ഒരു നാളും വന്നില്ല
നീയെന്നരികിൽ

അന്നു ഞാനേറെ
കരഞ്ഞിരുന്നു കരളേ
ഒരു നോക്കു കാണാൻ
കൊതിച്ചിരുന്നു

വീണ്ടുമൊരു മാല
കോർത്തുവെച്ചു നിന്നെ
കാത്തിരുന്നു ഹൃദയ
പൂവാടിയിൽ

മാലയുണങ്ങാതെ
പൂമണം ചോരാതെ
പുളകങ്ങൾ പൂത്തൊരു
വദനവുമായ്

അകലെനിൻ നിഴൽ കണ്ടു
കോരിത്തരിച്ചു ഞാൻ
കരയാതെൻ മിഴികൾ
നിറഞ്ഞു പോയി

കൈ നീട്ടി നിന്നവൾ
മാല്യത്തിനെൻ മുന്നിൽ
പറയാതറിഞ്ഞു
ഞാൻ നിൻ പ്രണയം

അവളുടെ വദനാം -
ബുജത്തിൽ വിടർന്നൊരാ
ചെമ്പനീർ പൂമണം
പടർന്ന നേരം

കരയാതെ കരയുന്നൊ-
രവളുടെ കരളിൽ
സ്നേഹത്തിൽ നെയ്ത്തിരി
ഞാൻ തെളിച്ചുവെച്ചു.

ആ മലരിന്നും വിടരാൻ
കൊതിയ്ക്കുന്നു എൻ 
കരൾ വല്ലിയിൽ
പടർന്നേറുമ്പോൾ!!

        രജനി ആചാരി

©Rajani Govindan Achari
  #astrology #
f54deecc5ba7e88cea548b68e1486924

Rajani Govindan Achari

               കണ്ണന്റെ ഉറക്കം
.
ഉറങ്ങുറങ്ങു നീയെൻ
ഓമനക്കണ്ണാ
കണ്ണും പൂട്ടി നീ 
ഒന്നുറങ്ങു

എൻ മോഹവല്ലിയിലെ
അനുരാഗപുഷ്പമേ
സ്നേഹത്തിൻ പൂമുത്തേ
നീയുറങ്ങു

സ്വപ്നങ്ങളായിരം
കണ്ടൊന്നുണരാൻ
കരളിന്റെ കുളിരേ
ഉറങ്ങുവാവേ

അനുരാഗവീണയിൽ
രാഗങ്ങൾ പൂത്തനാൾ
അമ്പിളിക്കല പോലെ
നീ വിടർന്നു

കൈകാൽ കുടത്തൊന്നു -
റങ്ങുകയുണ്ണി
മാമാമം തന്നിടാം
അമ്മയിപ്പോൾ

ആയിരം മുകുളങ്ങൾ
വിടരുന്നു രാവിൽ
ആനന്ദ വർണ്ണമേ
ചായുറങ്ങൂ

അന്തവുമാദിയും
എന്തെന്നറിയാതെ
ആലോലമാടുനീ
പൊൻ പരാഗമേ

എന്നിലെ എന്നെ
നിനക്കായി നൽകാം ഞാൻ
എന്നോമലുണ്ണി ആരിരാരോ

ആരാരിരാരോ ആരിരാരോ
ആരാരിരാരോ ആരിരാരോ!

             രജനി ആചാരി

©Rajani Govindan Achari
  #truefriends #
f54deecc5ba7e88cea548b68e1486924

Rajani Govindan Achari

               കണ്ണന്റെ ഉറക്കം
.
ഉറങ്ങുറങ്ങു നീയെൻ
ഓമനക്കണ്ണാ
കണ്ണും പൂട്ടി നീ 
ഒന്നുറങ്ങു

എൻ മോഹവല്ലിയിലെ
അനുരാഗപുഷ്പമേ
സ്നേഹത്തിൻ പൂമുത്തേ
നീയുറങ്ങു

സ്വപ്നങ്ങളായിരം
കണ്ടൊന്നുണരാൻ
കരളിന്റെ കുളിരേ
ഉറങ്ങുവാവേ

അനുരാഗവീണയിൽ
രാഗങ്ങൾ പൂത്തനാൾ
അമ്പിളിക്കല പോലെ
നീ വിടർന്നു

കൈകാൽ കുടത്തൊന്നു -
റങ്ങുകയുണ്ണി
മാമാമം തന്നിടാം
അമ്മയിപ്പോൾ

ആയിരം മുകുളങ്ങൾ
വിടരുന്നു രാവിൽ
ആനന്ദ വർണ്ണമേ
ചായുറങ്ങൂ

അന്തവുമാദിയും
എന്തെന്നറിയാതെ
ആലോലമാടുനീ
പൊൻ പരാഗമേ

എന്നിലെ എന്നെ
നിനക്കായി നൽകാം ഞാൻ
എന്നോമലുണ്ണി ആരിരാരോ

ആരാരിരാരോ ആരിരാരോ
ആരാരിരാരോ ആരിരാരോ!

             രജനി ആചാരി

©Rajani Govindan Achari
  #landscape #
loader
Home
Explore
Events
Notification
Profile