വീണ്ടും കണ്ടുമുട്ടാതിരിക്കുക എന്നുള്ളത് എത്രത്തോളം പ്രയാസം ഉള്ള കാര്യമാണെന്നോ..? ഭൂമിയുടെ ഇരു ധ്രുവങ്ങളിൽ ആയെങ്കിൽ പോലും, ചിലപ്പോൾ ഞാൻ കണ്ടു മുട്ടുന്ന ചില മനുഷ്യരിലൊക്കെയും നിങ്ങളെ കാണാറുണ്ട്... പിന്നെ ആ ദിനം മുഴുവനും നിങ്ങളെന്നെ പിന്തുടർന്ന് വരും! ഇരുട്ടുമ്പോൾ ഒറ്റക്ക് മുറിയിൽ പോയിരുന്ന് കണ്ണുകളിറുക്കിയടച്ചാൽപോലും നിങ്ങളെ ഞാൻ കണ്ടുമുട്ടും... എത്രയേറെ തവണ നാം കണ്ടുമുട്ടിയിരിക്കുന്നു, വകഞ്ഞു മാറ്റിയും, മാറ്റി നിർത്തിയും പരസ്പരം കടന്ന് പോയിരിക്കുന്നു... വീണ്ടും കാണാമെന്നോണം, ഒരു വാക്കുപോലും ഉച്ഛരിക്കാതെ, ഒരു നോട്ടംപോലും സമ്മാനിക്കാതെ..,. . #yqmalayalam #yqmalayali #yqmalayalamquotes