നാളെ നിങ്ങൾ ഇതും മറക്കും.. ഇന്ന് അവർക്ക് നേരെ ചൂണ്ടിയ വിരലുകളിൽ അവർക്കായി മഷിപുരട്ടും... വലിച്ചു കീറിയതൊക്കെയും അവർക്കായി തുന്നിച്ചേർക്കും വീണ്ടും അവർക്കായി ശബ്ദമുയർത്തും നിങ്ങൾ അവരെ തോളിലേറ്റിയതല്ല, അവർ നിങ്ങളുടെ തലയിലിരുന്നതാണ് ഇതാണ് ജനാധിപത്യം... അവർ നിങ്ങളെക്കൊണ്ട് അവരെ തെരെഞ്ഞെടുപ്പിക്കും... നിങ്ങൾ ഇരുട്ടിലേക്ക് വലിച്ചെറിയപ്പെടും എന്നിട്ടൊരു മെഴുകുതിരിവെട്ടം നിങ്ങൾക്കായി തിരി തെളിച്ചു നീട്ടും എന്നിട്ട് ഉറക്കെ പറയും നിങ്ങൾക് ഞങ്ങൾ വെളിച്ചം പകർന്നു... പൂർണ്ണ പ്രകാശം നിഷേധിച്ചത് നിങ്ങൾ ഓർക്കുകയില്ല... ആ ഇത്തിരി വെട്ടത്തിൽ നിങ്ങൾ മതി മറക്കും.. #തിരിച്ചറിവ് വേണം... വരുത്തണം.. എല്ലാം ഒരു മറയാണ്.. നിങ്ങളുടെ കണ്ണ് തെറ്റിക്കാൻ... മതം ഒരു ആയുധമാക്കിയവർ.. അവർ മനുഷ്യനെ അറിയുന്നില്ല.. സാമ്പത്തിക മാന്ദ്യവും, വില്പനകളും എല്ലാം ഇതിൽ മറന്നു പോകും.... വിഡ്ഢികളുടെ ലോകം.. വിഡ്ഢികൾ ആക്കപ്പെട്ടിട്ടും സ്വയം അംഗീകരിക്കേണ്ടവരുടെ ലോകം... (ഈ ഭരണം മാത്രം കണക്കിലെടുത്തു ആരും ചൊറിയാൻ വരേണ്ട... എല്ലാ ഭരണവും ഇങ്ങനെ ആണ് )