കണ്മുന്നിൽ നിന്നും പിന്നോട്ട് ഓടി മറയുന്നവയാണ് എല്ലാം... നിറങ്ങൾ ചാലിച്ച കാഴ്ചകളും, പച്ചകുത്തിയപോലെ മായാത്ത അനുഭവങ്ങളും, വികാരങ്ങളും, ബന്ധങ്ങളും കാലങ്ങളുമെല്ലാംതന്നെ കൊഞ്ഞനംകുത്തി മറയുന്നവയാണ്. തീവ്രമാം പ്രണയവും അതിപ്രഹരമേല്പിച്ച് കൊള്ളിയാൻ കണക്കെ എന്നിലൂടെ പിന്നിലേക്ക് മറയപ്പെടും. ഞാൻ മാത്രം ബാക്കിയാക്കപ്പെടുന്നു... തനിയെ.. എനിക്ക് മുന്നേ സഞ്ചരിക്കുന്ന ചിന്തകളുമായി... എനിക്ക് മുൻപേ സഞ്ചരിക്കുന്ന കടിഞ്ഞാണില്ലാത്ത ചിന്തകളും.. ഒറ്റയാനായി ഞാനും... #yqmalayalam #yqmalayalamquotes #yqmalayali #yqmalayalee #yourquotemalayali