അവർ എന്റെ വരവിനായി കാത്ത് നിൽക്കും. ഇരു വശങ്ങളിലേക്കും മാറി നിന്നവർ എനിക്കായ് വഴിയൊരുക്കും.. അവർക്ക് നടുവിലൂടെ ഞാൻ അവരിൽ ചിലരാൽ ചുമക്കപ്പെടും, ആകാംഷയുടെ കണ്ണുകൾ എന്നിലേക്ക് തുളച്ചു കയറും.. അവർക്ക് നടുവിലായി ഇനി ഞാൻ മാത്രം.. ഞാൻ ചിരിക്കാതെ തന്നെ എന്റെ ചിരിയൊലികൾ അവരുടെ കാതിൽ മുഴങ്ങി കേൾക്കും.. ഒന്ന് തൊടാനാശിച്ചു ചിലരുടെയെങ്കിലും- കൈകൾ എനിക്ക് നേരെ നീളും.. എന്റെ ദാഹമകറ്റാൻ ഒരു തുള്ളി നീര് തരാൻ തിരക്ക് കൂട്ടും ചിലർ. ആരുടേയും ആർത്തനാദത്തിന് ഞാൻ ചെവി കൊടുക്കില്ല, ആർക്ക് നേരെയും വിവേചനത്തോടെ ഞാൻ കണ്ണെറിയില്ല. ജീവിതത്തിന്റെ പരമോന്നതിയിലാണ് ഞാൻ.. മരണം എന്നെ രാജാവാക്കിയിരിക്കുന്നു. ഭ്രാന്തൻ രാജാവായിരിക്കുന്നു. ഇനി മടക്കം....മരണം രാജകീയമായ ഒന്നാണ് മരണം.. തരംതാഴ്ത്തപ്പെടുന്നില്ല.. പുകഴ്ത്തപ്പെടുന്നു.. #yqmalayalam #yqmalayali #yqmalayalamquotes #yqmalayalee