Nojoto: Largest Storytelling Platform

ബന്ധങ്ങൾ #cinemagraph ഇഴഞ്ഞുനീങ്ങുന്ന സമയത്തിനകമ്

ബന്ധങ്ങൾ  #cinemagraph
ഇഴഞ്ഞുനീങ്ങുന്ന സമയത്തിനകമ്പടിയായി ക്ലോക്കിലെ മിനിറ്റ് സൂചിയുടെ ശബ്ദം ആ ചെറിയ വീട്ടിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു. അകാരണമായ ഒരു ഭീതി അവളിൽ ഉടലെടുത്തു. സിറ്റൗട്ടിൽ ഇരുന്ന അവൾക്ക് പുറത്തെ ചെറുജീവികളുടെ ശബ്ദമെല്ലാം കർണ്ണം തുളച്ചുകയറുന്നതു പോലെ തോന്നിച്ചു.
അകത്തു കയറി ഫാൻ ഓൺ ചെയ്ത് ഹെഡ് റെസ്റ്റിൽ തലചായ്ച്ച് അവൾ കിടന്നു. വല്ലാത്തൊരു മുരൾച്ചയോടെ അത് കറങ്ങിത്തുടങ്ങി ..

എവിടെയാണ് തനിക്ക് പിഴച്ചതെന്ന് വീണ്ടും വീണ്ടും അവൾ ചോദിച്ചു. ചഞ്ചലമായ മനസ്സിന് അടിമപ്പെട്ട നിമിഷത്തെ അവൾ പഴിച്ചു.

ചില കിടങ്ങുകൾ പുറമേ നിന്നു നോക്കുമ്പോൾ ഒരു ചരിവ് പോലെയേ തോന്നൂ, എന്നാൽ അകപ്പെടു കഴിയുമ്പൊഴായിരിക്കും യഥാർത്ഥ ആഴം തിരിച്ചിയുക - തിരിച്ചു കയറാനാകാത്തവിധം ആഴ്ന്നു പോയിരിക്കുമപ്പോൾ നമ്മൾ . ഭീതിപ്പെടുത്തുന്ന ഇരുട്ട് നമ്മെ കാർന്നുതിന്നാൻ തുടങ്ങിയിട്ടുണ്ടാകുമപ്പോൾ - ചില ബന്ധങ്ങളും അങ്ങനെതന്നെ !