Nojoto: Largest Storytelling Platform

കൈയെത്തും ദൂരെ ഒരു പനിനീർപൂവെങ്കിലും, മുറ്റത്തൊര

കൈയെത്തും ദൂരെ ഒരു പനിനീർപൂവെങ്കിലും,  
മുറ്റത്തൊരു കോണിൽ തേന്മാവിൻ കൊമ്പിൽ പടർന്നൊരു മുല്ല വള്ളിയിലായിരുന്നു അവളുടെ കണ്ണുകൾ, 
പാതി വിടർന്നോരാ മണമൂറും മുല്ലപ്പൂമൊട്ടുകൾ ഇറുത്തെടുത്ത്-
കോർത്തു തലയിൽ ചൂടി ചന്തം കൂട്ടിയവൾ.
നേരം തെല്ലു കഴിഞ്ഞപ്പോൾ നിറവും, മണവും മങ്ങിയ മുല്ലപ്പൂവുകൾ വേലിത്തലപ്പിൽ തൂങ്ങിയാടുന്നു.
നാളെയിലേക്കുള്ള അവളുടെ കൺകളിൽ പനിനീർപൂവിരുന്നു ചിരിച്ചു... 
അതുകണ്ടു മുല്ലപ്പൂവിനുള്ളിലൊരു ചിരി..
"ഇന്ന് ഞാൻ നാളെ നീ " 

കൊല്ലപ്പെടാൻ വിധിക്കപ്പെട്ടവർ ഭംഗികൊണ്ട് പടുമരണം വരിക്കേണ്ടി വന്നവർ.... 
#yqmalayali #yqmalayalam #yourquotemalayalam #yourquotemalayali