ഈ യാത്രയിലും കാഴ്ചകളിലൊന്നും വലിയ മാറ്റങ്ങൾ ഒന്നുമില്ല.. എല്ലാം തെല്ലുനേരത്തെ മനോഹരമായ കാഴ്ചകൾ സമ്മാനിച്ചു പിറകോട്ടു തന്നെ ഓടി മറയുന്നുണ്ടായിരുന്നു.. നിറങ്ങൾ, ഗന്ധങ്ങൾ എല്ലാം അതിവേഗം എന്നെ കടന്നു പോയിരിക്കുന്നു. വളരെയേറെ മോഹിപ്പിച്ചു കൊണ്ട്.. എന്നിലേക്ക് എത്തിപ്പെട്ടു അത്രെയും വേഗത്തിൽ- എന്നിൽ നിന്നും ഓടിമറഞ്ഞ പ്രണയം പോലെ.. കൈയെത്തി പിടിച്ചൊരു മാത്ര കണ്മുന്നിലെത്തിക്കാൻ ആഗ്രഹിച്ചാലും, ആ കാഴ്ച മറ്റാരുടെയോ കണ്ണുകളെ കുളിരണിയിച്ച്, ചിലപ്പോൾ അയാളിലേക്ക് അലിഞ്ഞു ചേർന്നിരിക്കും.. ചില പ്രണയങ്ങളുമതുപോൽ തന്നെ.... അങ്ങനെ എത്രയെത്ര കാഴ്ചകൾ എത്രയെത്ര പ്രണയങ്ങൾ.. ആർക്കും സ്വന്തമാകാതെ പലരിലൂടെയും ഓടി മറഞ്ഞിരിക്കുന്നു.. നിരാശകൾ,കണ്ണീരുകൾ,രക്തകറകൾ തീർത്തു അവയങ്ങനേ കടന്ന് പോയ്കൊണ്ടിരിക്കുന്നു... ചിലപ്പോളൊക്കെയും യാത്രകൾ ഓർമ്മകൾക്ക് ആക്കം കൂട്ടുന്നവയാകാറുണ്ട്... #yqmalayalam #yqmalayali #yqmalayalamquotes #yqmalayalee