നഷ്ടങ്ങളെല്ലാം നഷ്ടങ്ങളാകുന്നത് എന്തെങ്കിലുമൊക്കെ നഷ്ടപ്പെട്ടവർക്ക് മാത്രമാണ്...!! കുറെ കാലമായി എഴുതണമെന്ന് അതിയായി ആഗ്രഹിക്കുകയും, എന്നാൽ അതേ സമയം ഒന്നും എഴുതാനാകാതെ വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നുകയും ചെയ്യുന്നു... എന്തൊക്കെയൊ നഷ്ടപ്പെട്ടുവെന്ന തോന്നൽ ഇടക്കാല ഉത്തരവെന്നോണം കടന്നുവരുമ്പോൾ ആ നഷ്ടകണക്ക് ഒന്നേറ്റു പറയാൻ ചുറ്റിലുമുള്ളവരെ ഞാൻ നോക്കുമായിരുന്നു.....എന്നാൽ നമ്മുടെ കേൾവിക്കാരെല്ലാം നാം പറയുന്നത് പൂർണമായും ഉൾക്കൊള്ളണമെന്നില്ല.....ചിലർക്കത് നേരംപോക്കായും മറ്റു ചിലർക്കത് പരിഹാസരൂപേണ പിന്നീട് പറഞ്ഞു ചിരിക്കാനുള്ള വസ്തുതയുമായേക്കാം.....സ്വമേധയാ പറഞ്ഞു ആശ്വാസം കണ്ടെത്തി തുടങ്ങിയപ്പോഴാണ് നഷ്ടപ്പെട്ടു എന്ന തോന്നലിൽ നിന്നും അൽപമെങ്കിലും മോചനം കിട്ടിതുടങ്ങിയത്..... അതുകൊണ്ടാകാം ഒരിക്കൽ എഴുതാനെടുത്ത് കുറിച്ചിട്ട് , പിന്നീട് ദൂരേക്കെറിഞ്ഞ കടലാസു കഷണത്തിൽ നിന്നും ഈ വാചകങ്ങൾ ഇന്ന് എന്നെ നോക്കി പുഞ്ചിരിച്ചതും..... അതെ... നഷ്ടങ്ങളെല്ലാം നഷ്ടങ്ങളാകുന്നത് എന്തെങ്കിലുമൊക്കെ നഷ്ടപ്പെട്ടവർക്ക് മാത്രമാണ്....!! #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ #നഷ്ടബോധം #തിരിച്ചറിവ് #തിരിച്ചുവരവുകൾ #തിരിഞ്ഞുനോട്ടം #yqmalayalam #lostsoul #pinterestimage