ഇനിയൊരു വസന്തം വരികയെന്നാൽ, നീ നിറഞ്ഞു പൂത്തൊടുവിൽ നിൻ പൂവിതളാലൊരു പരവതാനി എനിക്കായ് വിരിയ്ക്കണം.. നിന്നോട് ചേർത്ത് ബന്ധിച്ചൊരാ ചങ്ങലകണ്ണികൾ പൊട്ടിച്ചെറിഞ്ഞു നിണമൊഴുകും കാലുകളാലവയെ ഞെരിച്ചുടച്ചങ്ങു നീങ്ങണം.. ഒരേ വേദനയിൽ നീയും ഞാനും നീറിയെരിയട്ടെ, പ്രണയത്തിന്റെ ചുടുചോരകൾ തമ്മിലലിയട്ടെ.... ഞാൻ നിന്നെ കടന്നു പോകട്ടെ... കാല്പാടുകൾ പതിയെ മായട്ടെ.. ഇന്നിന്റെ പൂക്കൾ കൊഴിയട്ടെ.. വീണ്ടും നിൻ ഇലകൾ തളിർക്കട്ടെ... വരും വസന്തത്തിനായ് നിൻ കാത്തിരിപ്പ് തുടരട്ടെ... പ്രണയാർദ്രമാം ഹൃദയം തേടി ഇനിയും ഈ ഭ്രാന്തൻ അതുവഴി വരികയില്ല... പ്രതീക്ഷകൾ വറ്റട്ടെ, ഭ്രാന്തൻ മരിക്കട്ടെ.. ഭ്രാന്തന്റെ പ്രണയം മാത്രം മരിക്കാതിരിക്കട്ടെ.... ഭ്രാന്തിന്റെ അവസാനം... അത് ഭ്രാന്തന്റെ മരണമാണ്... #yqmalayalam #yqmalayali #yqmalayalamquotes #yqmalayalee Athira Ts Athu thanks senior... for your lovely poke... സ്നേഹം😍😍