Nojoto: Largest Storytelling Platform

ചായപ്പീടികയിലെ പഴയ ബെഞ്ചിലിരുന്ന് പട്ടാളക്കാരൻ പറ

ചായപ്പീടികയിലെ പഴയ ബെഞ്ചിലിരുന്ന് 
പട്ടാളക്കാരൻ പറയുന്ന വെടിക്കഥ പോലെയാകും...
കൂറ്റൻ മതിൽകെട്ടുകളില്ലാത്ത വീടുകൾ,  പരസ്പരം അറിയാവുന്ന നാട്ടുകാർ  ഓടിട്ട സ്കൂൾ, 
അതിലെ വരാന്ത.. ഓരത്ത് വച്ച ഉച്ചക്കഞ്ഞിക്കായുള്ള അരിച്ചാക്കും പയറും..
വട്ടക്കണ്ണട വച്ച വെള്ളമുണ്ടും ഷർട്ടും ഇട്ട കണക്ക് മാഷ് ഇത്തിരി പേടിപ്പെടുത്തും. 
വയലുകൾ, കൊയ്ത്ത് കഴിഞ്ഞെങ്കിൽ അത് തന്നെ കളിസ്ഥലം, അത് വീണ്ടും ഉഴുതുമറിക്കാനെത്തുന്ന കലപ്പയും മൂരികളും ഒച്ചയിടുന്നൊരു മൂരിക്കാരനും, 
പന്തം കത്തിച്ചും വയൽ വരമ്പിലൂടെ  രാത്രിയിൽ പ്രതിഷേധ ജാഥ നടത്തുന്ന പാർട്ടിക്കാർ...
കത്തുകൾ, നാലായി മടക്കിയ വെള്ളപേപ്പറിലെ പ്രേമലേഖനങ്ങൾ.
റൊമാന്റിക് ഹീറോ ശങ്കറിനെയും, ചോക്ലേറ്റ് ബോയ് റഹ്മാനെയും മറികടന്നു ലാലേട്ടൻ വിലസിയ കാലം.. 
അഞ്ചു രൂപ വാടക സൈക്കിളുമായി ഊര് ചുറ്റിയ കാലം.. 
റേഡിയോയും ടീവീയും ഒരുപോലെ വരവേൽക്കപെട്ട കാലം..
മൗഗ്ലിയും ചലച്ചിത്രഗാനവും ശബ്ദരേഖയും ഒരേപോലെ ആസ്വദിച്ചു..സിഗ്നൽ കിട്ടാൻ ആന്റിന തിരിച്ചു "ശരിയായോ "എന്ന ചോദ്യം മിക്കയിടത്തും മുഴങ്ങിക്കേൾക്കാമായിരുന്നു 

 പ്രിയപ്പെട്ടവന്റെ ഒരു ഫോൺകോളിനായി കാത്തിരുന്നവർ... 😍😍😍
#തൊണ്ണൂറിലെ ചില പ്രാന്തുകൾ ഇപ്പോഴും കൂടെ കൂടെ ഉണ്ട് 
#lalettan #sachintendulkar

ഈ ടെലിഫോൺ ഉൾപ്പെടെ എല്ലാം നൊസ്റ്റാൾജിയയുടെ ഭാഗമായി മാറിക്കഴിഞ്ഞു...
#collab #തൊണ്ണൂറുകളിൽ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️Nibin K Ashokന് നന്ദി😇😇😇