Nojoto: Largest Storytelling Platform

ജാലകം 🌹🌹🌹🌹 ആരോ തുറന്നിട്ട ജാലക വാതിലിൽ ആരെയോ

ജാലകം
🌹🌹🌹🌹

ആരോ തുറന്നിട്ട ജാലക വാതിലിൽ
ആരെയോ ഞാൻ കാത്തു നിന്നു
എന്തു കുറിയ്ക്കുമെന്നോർത്തു കൊണ്ടിന്നലെ
എൻ രാഗമഞ്ജരി പൂത്ത നാളിൽ

പളുങ്കുമണി പോലെ കഥകളെഴുതുവാൻ
തൂലികത്താളിലായ് ചേർത്തുവച്ചു
എന്നോർമ്മകളിൽ തത്തിക്കളിയ്ക്കുന്ന
ഗാനനിർഝരിയൊന്നൊഴുകിനീങ്ങി

രാഗങ്ങളൊന്നുമുണരാതെൻ മനസ്സിലെ
പഴയൊരു തംബുരു തേങ്ങും നാളിൽ
പഞ്ചമം പാടുന്ന തത്തമ്മപ്പെണ്ണിന്റെ
ചുണ്ടിലെ ചെഞ്ചായമിളകിപ്പോയി

രാവിന്റെ മാറിലുറങ്ങാൻ കിടക്കുന്ന
പനിമതിയ്ക്കെന്തേ നാണം വന്നൂ
എൻ മോഹതന്ത്രികൾ മീട്ടിയ രാഗങ്ങൾ
എന്നും പുനർജ്ജനിയായിരുന്നു

രജനി ഗോവിന്ദൻ
കടവന്ത്ര
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
12 / 4 / 23

©Rajani Govindan Achari
  #JallianwalaB #agh