Nojoto: Largest Storytelling Platform

അക്കരെ എത്തുക എന്നയാൾ സ്വപ്നം കണ്ടിരിക്കണം.. ആ സ്വ

അക്കരെ എത്തുക എന്നയാൾ സ്വപ്നം കണ്ടിരിക്കണം.. ആ സ്വപ്നത്തിന്റെ ചൂടിലാവണം, അല്ലെങ്കിൽ ആ വെള്ളക്കെട്ടിലെ വള്ളത്തിൽ അയാൾ വീർപ്പുമുട്ടിയതിനാൽ ആവാം അക്കരെയ്ക്കുള്ള യാത്രയ്ക്ക് ധൃതികൂട്ടിയത്...
ഭാര്യയോടും കുഞ്ഞിനോടൊപ്പവുമുള്ള 
ഒരു നല്ല ജീവിതം അയാൾക്ക് മുന്നിലൂടെ മിന്നിമറഞ്ഞത് ഒരു നിമിഷം അയാൾ കണ്ടിരിക്കാം.. 
കുഞ്ഞിനെ അക്കരെയെത്തിച്ച് പ്രിയതമയിലേക്ക് നീന്തിയടുക്കുമ്പോൾ.. മരണം കൊത്തിവലിക്കാനൊരുങ്ങുന്ന പിഞ്ചോമനയെ കൈയിൽ ഒതുക്കാനാവണം അയാൾ തിരികെ നീന്തിയത്.. 
അപ്പോഴും ഓർത്തിട്ടുണ്ടാവില്ല മരണം കെണിയൊരുക്കി കാത്തിരിക്കുന്നത് അയാൾക്കും കൂടെയാണെന്ന്...
രമീരസ്, വലേരിയ രണ്ട് ജീവനുകൾ ആ നദിയുടെ ഒഴുക്കിനൊപ്പം എങ്ങോട്ടാ മറഞ്ഞിരിക്കുന്നു... 
നിങ്ങൾ മരണപ്പെട്ടിരിക്കുന്നു...
അല്ല അങ്ങനെ അല്ല മറ്റൊരു ഐലാൻ കുർദി ജനിച്ചിരിക്കുന്നു... 
     #Migrant death🏴
☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️
അതേ അയാളൊരു അഭയാർത്ഥി ആയിരുന്നു... അതിലുപരി അയാളൊരു അച്ഛൻ ആയിരുന്നു.. മരണത്തിലും വിട്ടു പോകാതെ മാറോടു ചേർത്ത ഒരു അച്ഛൻ... 
. 
എറിഞ്ഞു കൊല്ലുന്നവരും അടിച്ചു കൊല്ലുന്നവരും നോക്കി നിന്ന് ചിരിക്കട്ടെ... 
ഒരു നിമിഷം പ്രാർത്ഥിച്ചേക്കാം ഇവർക്കൊക്കെ വേണ്ടി... ഇതുപോലെ അറിയപ്പെടാത്ത ആർക്കൊക്കെയോ വേണ്ടി.... 
#yqmalayali #yqmalayalam #yqmalayalee #yourquotemalayali