Nojoto: Largest Storytelling Platform

വഴി മുടക്കപ്പെടുമ്പോൾ വഴി മാറി സഞ്ചരിക്കുക എളുപ്

 വഴി മുടക്കപ്പെടുമ്പോൾ വഴി മാറി 
സഞ്ചരിക്കുക എളുപ്പമാണ്. എന്നാൽ,
 വഴിയൊരുക്കിപ്പോകാൻ ഏറെ 
പ്രയാസമാകും. വഴി മുടങ്ങുമ്പോൾ
 തിരിച്ചു പോകാതിരിക്കുന്നതും വേറൊരു 
വഴി കണ്ടെത്തുന്നതും അഭിനന്ദനാർഹം
 തന്നെ. അതേ സമയം, പുറകേ
 വരുന്നവർക്കു വേണ്ടി കൂടി
 വഴിയൊരുക്കുന്നതും പാത സഞ്ചാരയോഗ്യമാക്കുന്നതുമാണ് 
ഏറെ മഹത്തരം. സ്വന്തം കാര്യം നേടാൻ 
സാമർത്ഥ്യം മതി. എന്നാൽ മറ്റുള്ളവർക്കു 
കൂടി അതു നേടിക്കൊടുക്കാൻ 
സന്മനസ്സു വേണം.

©nabeelmrkl
  #Life #thought #nabeelmrkl #timemanagement #motivatation #Inspiration #sacrifice #Family #Friend #Quotes