Nojoto: Largest Storytelling Platform

ജീവിതം എല്ലാവരെയും കാണണമെന്ന് അയാൾക്ക് അതിയായ ആഗ്ര

ജീവിതം എല്ലാവരെയും കാണണമെന്ന് അയാൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. നാട്ടുവഴികളിലൂടെ നടക്കുവാനും , ഓളങ്ങളോടൊപ്പം വരുന്ന കാറ്റിനെ സ്വീകരിക്കുവാനും വീടിന്റെ വരാന്തയിൽ വിശ്രമിച്ചിരിക്കുവാനും അങ്ങനെ എല്ലാം.

ഒന്നുകൂടി ഉത്സവത്തിനു പോകണം , വെടിക്കെട്ട് കാണണം.. അയാൾ പതിയെ ചിരിച്ചു - പച്ചയും മഞ്ഞയും ചുമപ്പും നിറങ്ങൾ കൺമുന്നിൽ വിരിയുന്ന പോലെ .

അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി മൂക്കിലേക്ക് ആഞ്ഞ് വരുന്ന പോലെ; അയാൾ പതിയെ കണ്ണടച്ച് ഉള്ളിലേക്കെടുത്ത് അതാസ്വദിച്ചു.
തന്റെ ഭാര്യ പലപ്പൊഴും ചോദിക്കുമായിരുന്നു - പിന്നെ ഞാനുണ്ടാക്കുന്നതെന്താ മണവും രുചിയുമില്ലാത്ത വല്ല സാധനവുമാണോയെന്ന് . ഓർമ്മകളിൽ അപ്പൊഴും അയാൾ ചിരിച്ചു പതിയെ .

ഭാര്യ - അവളെയും കണ്ടില്ല. മോനെ ഇടയ്ക്കിടെ മിന്നായം പോലെ ഒരു കാഴ്ച . വീടല്ല ഇത് - മുകളിൽ ഫാൻ കറങ്ങുന്നുണ്ട്. ചുറ്റിനും പല തരത്തിലുള്ള ആൾക്കാർ . ഓരോരുത്തർക്കുമോരോ കട്ടിലുകളുണ്ട്. ചിലർ കിടക്കുന്നു ചിലർ ഇരിക്കുന്നു. ചിലർ ഞരങ്ങുന്നു.