Nojoto: Largest Storytelling Platform

❣️സന്ധ്യാംബരം❣️ ചേക്കേറാൻ ചില്ലകളൊരുക്കി ഓരോ അസ്തമ

❣️സന്ധ്യാംബരം❣️ ചേക്കേറാൻ ചില്ലകളൊരുക്കി ഓരോ അസ്തമയങ്ങളും ചുവന്നുതുടുത്തു കാത്തിരിക്കുന്നു.
കടൽക്കാറ്റിലകപ്പെട തിരകൾക്ക് നാണമല്ല - ഒരു തരം ഉൻമാദാവസ്ഥയാണെന്നവൾക്കു തോന്നി.

തിരക്കുപിടിച്ച ഈ പകലിനോട് വിട പറയാൻ സമയമായിരിക്കുന്നു. 
വിട പറച്ചിൽ മനുഷ്യനോടാണെങ്കിലും പ്രകൃതിയോടാണെങ്കിലും വിരഹം തന്നെ.
പ്രകൃതിയോട് ചിലപ്പൊഴെങ്കിലും ഒരു ഉടമ്പടി വയ്ക്കാം ഉടനെയിനിയും കാണാമെന്ന് - പക്ഷേ മനുഷ്യർ...

അന്ന്, അന്ന് താനും കരുതിയിരുന്നില്ല അത് അവസാനത്തെ കാഴ്ചയായി മാറുമെന്ന് , ഇനിയൊരു കാണൽ ഉണ്ടാവില്ലെന്ന് ,,