ഒരെഴുത്തിനപ്പുറം ദീർഘനിശ്വാസം പതിവാണ്. എത്രയേറെ എഴുതിയിട്ടും അവൾ മാത്രം നിലയ്ക്കാതെ ഒഴുകുന്നുണ്ടായിരുന്നു. അയാളുടെ തൂലികത്തുമ്പിലൂടെ. മാറ്റങ്ങളില്ലാതെ ചന്തമൊട്ടും കുറയാതെ ദൂരേക്ക് ദൂരേക്ക്... ഓർമ്മകൾക്ക് കനം കൂടുന്നു തെളിച്ചമേറുന്നു... നീരുറവപോൽ വീണ്ടും വീണ്ടും ഒഴുകുന്നു, അവൾ തീർത്ത മന്ത്രികതയിൽ അവൾക്കായി എഴുതാൻ വിധിക്കപ്പെട്ടവൻ, ഒരിക്കലെങ്കിലും അയാൾ അവളെ പഴിചാരിയിട്ടുണ്ടാകുമോ... നിർത്താതെ തന്നിലൂടെ കടന്നുപോകുന്ന, തണുത്തുറഞ്ഞ ഓർമ്മകൾ സമ്മാനിച്ചവളെ... ഉണ്ടാവില്ല...ഭ്രാന്തന്റെ പ്രണയത്തിൽ മടുപ്പില്ല, മടുപ്പുളവാക്കിയതൊന്നും പ്രണയമായിരിക്കില്ല.... ഭ്രാന്തന്റെ ചിരിപോലെ അന്തമില്ലാതെ തുടർന്നുകൊണ്ടേയിരിക്കും... #yqmalayalam #yqmalayali #yqmalayalee