നിന്നെയെനിക്കറിയാം എന്നയാൾ പറഞ്ഞതുമോർത്ത് ചിരിക്കയാണ് ഞാൻ.. എന്നെ എനിക്കേഅറിയാത്തൊരീ മാത്രയിൽ... എത്ര നിഷ്കളങ്കമായാണ് ആളുകൾ കള്ളം പറയുന്നത്.!!! അയാൾക്കെന്നെ അറിയാമത്രേ... എങ്ങനെ? കണ്ടറിയാം, കേട്ടറിയാം, പറഞ്ഞറിയാം അതിൽ കൂടുതലായി എങ്ങനെയറിയാനാണ്...? അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ മനുഷ്യർ പരസ്പരം കൊന്നൊടുക്കില്ലായിരുന്നു, ചതിക്കില്ലായിരുന്നു.. എന്തിന് ഒരുപക്ഷെ പ്രണയിക്കുകപോലും ഇല്ലായിരുന്നു..! ഓരോ മനുഷ്യനും ഓരോ നിഗൂഢതകളാണ്... തീർത്തും നിഷ്കളങ്കമായ ഒരു കള്ളമാണ് "എനിക്ക് നിന്നെയറിയാം /മനസിലാകും "എന്നുള്ളത് 😊 #yqmalayalam #yqmalayali