ഉറങ്ങാത്ത രാത്രികളിൽ ഞാൻ നിന്നെ തിരയാറുണ്ട്... സ്വപ്നങ്ങളിലെങ്കിലും എന്നിലേക്ക് എത്തുമെന്നോർത്ത് കണ്ണുകൾ ഇറുക്കിയടച്ച് ഉറക്കത്തെ മാടി വിളിക്കാറുണ്ട്.. അപ്പോഴൊക്കെയും നമുക്കിടയിൽ തളം കെട്ടി നിന്ന മൗനത്തിന്റെ ഉത്തരം ഞാൻ ചികഞ്ഞു നോക്കാറുണ്ട്... ഉത്തരം മിക്കപ്പോഴും നിനക്ക് പിറകിൽ മറഞ്ഞുനിന്നൊരാളിലേക്ക് എത്തി നിൽക്കും... സങ്കടം കൊണ്ട് കലങ്ങിയ ആ കണ്ണുകൾ ആണോ നമുക്കിടയിലെ കാഴ്ചകൾ മറച്ചു മറ കെട്ടിയത്..? ആവണം... തെളിഞ്ഞു നിൽക്കുന്ന ഉത്തരങ്ങളെക്കാൾ വേദനാജനകം ആണ് മറഞ്ഞിരിക്കുന്നവയും, മറച്ചുവയ്ക്കുന്നവയും ആയ ഉത്തരങ്ങൾ. അത് അല്ലെങ്കിലും അങ്ങനെയാണ്.. "ചില സ്നേഹങ്ങൾ തന്നെയാണ് മറ്റ് ചില സ്നേഹങ്ങൾക്ക് വിലങ്ങുതടി ആവാറുള്ളതും... " ആ കണ്ണുകളോട് പരാതിയില്ല... ഒരേ കാര്യം തന്നെ ഔഷധവും, വിഷവും ആകുന്നു... . #yqmalayali #yqmalayalam #yqmalayalee #yourquotemalayali