പറഞ്ഞു കേട്ട വാക്കുകളിലൂടെ അയാൾ ഓടി ചെന്നത് വാക്കുകളുടെ പിന്നാമ്പുറത്തേക്ക് ആയിരുന്നു... ചവച്ചു തുപ്പുമ്പോൾ മറഞ്ഞു നിന്ന അർത്ഥങ്ങളിലൂടെ കണ്ണോടിച്ചു തിരികെ സംസാരിക്കുമ്പോൾ അവൾ പലപ്പോഴും ഉത്തരമില്ലായ്മയിലേക്ക് വഴുതി വീഴാറുണ്ടായിരുന്നു.. എങ്ങുനിന്നോ തേടി വന്ന ഒരു ഉത്തരം കൊണ്ട് മാത്രം അവൾ പിടിച്ചു നിന്നു. "നിങ്ങൾക്ക് ഭ്രാന്താണ് ". ഭ്രാന്തൻ എല്ലാ തെറ്റുകളും തന്നിലേക്ക് ആവാഹിച്ചവൻ, അല്ലെങ്കിൽ അടിച്ചേൽപ്പിച്ചവയൊക്കെയും ചിരിച്ചു കൊണ്ട് സ്വീകരിച്ചവൻ, അവളിലെ ഉത്തരമില്ലായ്മ കണ്ടില്ലെന്ന് സ്വയം നടിച്ചു മുഖത്തെ ചിരിയിൽ അയാൾ എല്ലാം മായ്ക്കാറുണ്ടായിരുന്നു. ഭ്രാന്തന് അവളോട് പ്രണയം ആയിരുന്നു... അല്ല നേർത്ത ഭ്രാന്ത് തന്നെ ആയിരുന്നു.. ഭ്രാന്തൻ ചത്തിട്ടില്ല... ഭ്രാന്തിന് മരണവും ഇല്ല... ഭ്രാന്തൻ എല്ലാം തന്നിലേക്ക് ചേർത്ത് നിർത്തി ഉറക്കെ ചിരിച്ചവൻ Pic credit:ഞാൻ തന്നെ Taken by Nibin K Ashok ഓർമിച്ചതിന് നന്ദി, സ്നേഹം Athira Ts Athu #yqmalayali #yqmalayalam #yqmalayalee #yourquotemalayali