Nojoto: Largest Storytelling Platform

.... ഒന്ന് തലതിരിഞ്ഞു ചിന്തിച്ചു നോക്കിയാലോ??. അല

....  ഒന്ന് തലതിരിഞ്ഞു ചിന്തിച്ചു നോക്കിയാലോ??.
അല്ലെങ്കിലും ഈ തലതിരിഞ്ഞ ചിന്തയിൽ എന്തെങ്കിലും ഒക്കെ സത്യം കാണും.. ഒരു കടുക്മണിയോളമെങ്കിലും... ഉസ്കൂളിൽ പഠിക്കുന്ന കാലം തൊട്ട്, അല്ലെങ്കിൽ വേണ്ട ഉസ്കൂളിൽ പോകുന്ന കാലം തൊട്ട് എന്ന് പറയുന്നതാവും ഉചിതം.. എല്ലാക്കൊല്ലവും പുതുമയോടെ കേട്ടുവന്ന വാക്കാണ് പരിസ്ഥിതി ദിനം.. ഉസ്കൂൾ കഴിഞ്ഞു, കോളേജ് കഴിഞ്ഞു, പിന്നെയും കൊല്ലങ്ങളിങ്ങനെ ഒരു പോക്കാണ്... എന്ന്വച്ചാൽ ബോധം ഉള്ള ഒരു പത്തിരുപത് കൊല്ലം അങ്ങനെ കടന്ന് പോയി...മ്മളെ കൊല്ലക്കണക്ക് പ്രകാരം ഒരു ഇരുപത് മരങ്ങളെങ്കിലും പറമ്പിൽ കാണണം... ഞാനൊന്ന് എണ്ണിനോക്കി... ഏതാണ്ട് അത്ര തന്നെ ഉണ്ട് പക്ഷേ ഒന്നും മ്മളെ സംഭാവന അല്ലല്ലോ എന്നൊരു തോന്നൽ... കഴിഞ്ഞകൊല്ലം നട്ട തൈ എവിടെ..? അതിന്റെ സ്ഥലത്തല്ലേ ഇക്കൊല്ലം തൈ നട്ടത്... അപ്പൊ അതിനൊക്കെ മുന്നേ നട്ടത് എവിടെ...? ശേ ഇങ്ങൾ എന്താ ഈ ചോദിക്കുന്നേ.. തലമുറകളായി ഇപ്പൊ ഒരേ സ്ഥലത്ത് തന്നെ അല്ലേ തൈ നട്ടേക്കുന്നേ... അപ്പൊ പഴയ തൈ ആടെ കാണോ? ഇല്ല.. !!!
അപ്പൊ മ്മൾ ഓരോ കൊല്ലവും ഓരോ തൈ പറിച്ചുനട്ട് ഉണക്കി നശിപ്പിച്ചു എന്നത് ഒരു അപ്രിയസത്യം ആണല്ലോ. !!!പ്രകൃതിയോട് ഉള്ള ഒരു വികൃതി.. 
ഒന്നും നട്ടില്ലേലും വേണ്ടൂല, പടുമുളയാണെങ്കിലും വളരാൻ അനുവദിച്ചാൽ അത് തന്നെ ധാരാളം... 
അപ്പൊ എന്താ പറഞ്ഞു വന്നത്.. ഉണ്ടാക്കിയില്ലെങ്കിലും,  നശിപ്പിക്കാതിരിക്കുക എന്നുള്ളതും പ്രകൃതിസ്നേഹം ആണ്...  

Be like നന്നായി മോനേ.. മോൻ ഒന്നും ചെയ്യാതിരുന്നത്... 😜
.