Nojoto: Largest Storytelling Platform

സ്വച്ഛമായ മടക്കം ഒരു ഭാഗ്യമാണ്..., ചുറ്റിലുമുള്ളവര

സ്വച്ഛമായ മടക്കം ഒരു ഭാഗ്യമാണ്...,
ചുറ്റിലുമുള്ളവരിൽ
ചെകുത്താൻ കുടിയേറിയില്ലയെങ്കിൽ.
അവസാനസമയങ്ങളിൽ നാവും മുണ്ടും നനയാൻ ഇറ്റ് വെള്ളവും, പേടിക്കേണ്ട ഞങ്ങളുണ്ടിവിടെ എന്ന് പറഞ്ഞ് നെറ്റിയിൽ ഊഷ്മളമായ തലോടലുകളും സുകൃതമാണ്. സ്വന്തം വിസർജ്യത്തിലുള്ള കിടപ്പിൽ അവരും ഓർക്കില്ലേ, മക്കളെയും പേരക്കിടാങ്ങളെയും പൊന്നുപോലെ കൊണ്ടു നടന്ന ദിനങ്ങൾ.. വെറും വെള്ളം കുടിച്ചാൽ പോലും മുഖം അമർത്തി തുടച്ചു കൊടുത്തിരുന്ന നാളുകൾ.. ഉറ്റവരെ കൺനിറയെ കണ്ട് കൊണ്ടുള്ള മടക്കം, ജന്മം നമുക്കായ് നീട്ടുന്ന ഏറ്റവും വലിയ സ്നേഹ സമ്മാനവും..
എല്ലാവരുടെയും വാർദ്ധക്യം സ്നേഹസമ്പന്നമാകട്ടെ. #നുറുങ്ങുകൾ 
Smitha R Nair  teacher ൻ്റ വരികളിൽ നിന്നുമുൾക്കൊണ്ടു കൊണ്ട്