White ഇഷ്ട്ട ദൈവം ശിവനായിരുന്നു.. വലിയ ശിവഭക്ത.. എന്ത് പറഞ്ഞാലും.. വിശ്വാസമായില്ലെങ്കിൽ.. അപ്പോ പറയും ശിവനാണെ സത്യം ചെയ്യാൻ..!! സങ്കടങ്ങള് പറഞ്ഞു ശിവനെ ഡെയിലി കരയിപ്പിക്കുന്ന പെണ്ണാണ്!! ഭദ്രകാളിയെ പോലെ പെരുമാറുമെങ്കിലും.. പാവാണ്..എന്റെ തോൾ ചാരി.. അങ്ങ് കൊഞ്ചിക്കളയും ഒരു കുഞ്ഞിനെപോലെ.. എനിക്ക് അങ്ങിനെ ദൈവങ്ങളിൽ.. അത്ര കണ്ടൊന്നും വിശ്വാസമില്ലെങ്കിലും.. അവളുടെ ശിവനെ ഇഷ്ടമായിരുന്നു.. ഇടയ്ക്കു തോന്നും.. ഞാൻ തന്നെയല്ലെ.. അവളുടെ ശിവനെന്നു.. തിരുജടയിൽ അവളുടെ കണ്ണീർ ഗംഗയുണ്ട്.. കഴുത്തിൽ പത്തി വിടർത്തിയ അവളുടെ മോഹസർപ്പമുണ്ട്.. കണ്ഠത്തിൽ ..പ്രണയ കാളകൂഡ വിഷമുണ്ട്.. ഒരിക്കൽ ഞാൻ ചോദിച്ചു.. ആരാണ് ശിവൻ?? അവൾ പറഞ്ഞു.... നീയാണ്.. ശിവനാണെ സത്യം!!!! ©pranthan #Shiva