Nojoto: Largest Storytelling Platform

പ്രവാസി ഒരു പാടുസ്വപ്നങ്ങൾ

                      പ്രവാസി

ഒരു പാടുസ്വപ്നങ്ങൾ തോളിലേറ്റി
കടലും കടന്നൊരുയാത്ര പോയി

കല്യാണമില്ലയാഘോഷങ്ങളില്ല
പണിയോടും പണിയെന്ന ചിന്ത മാത്രം

അരിമണി ചേർത്തു വെയ്ക്കുമുറുമ്പിനെ
പ്പോലവരൊന്നും പറയാതെ തള്ളിനീക്കി

ഒരു പോക്കു പോയാൽ വർഷാന്തരങ്ങൾ
ഉറ്റവരെ കാണാൻ കഴിയാതെ കണ്ണുഴറി

ഒരു വേള അച്ഛനുമമ്മയും ജീവന്റെ പാതിയും അറിയാത്ത സത്യയിതൊന്നു മാത്രം

പിരിയുമ്പോൾ ഒരു നോക്കു കാണുവാൻ പോലും
വിധിയ്ക്കപ്പെടാത്തവർ പ്രവാസികൾ

കാലം കഴിഞ്ഞപ്പോൾവയ്യാത്ത കാലത്ത്
ആർക്കുമേ വേണ്ടാത്ത ജന്മമായി..!

എല്ലാം പ്രിയമെന്ന് ചിന്തിയ്ക്കും പാതിക്കും
മക്കൾക്കുമായി പകുത്തുവെച്ചോർ

നല്ല കാലങ്ങൾ അന്യമാം ദേശത്ത്
ഉഴറും മനസ്സോടെ ചിന്തിപ്പവർ

നാട്ടിലേയ്ക്കല്ലാംകൊടുത്തതിൻ ശേഷം
വെറുംകയ്യാൽ വന്നെത്തും പഥികരവർ

അത്തറിൽ മണമുള്ള പഴയ ഉടുപ്പുകൾ
നോക്കി നെടുവീർപ്പയച്ചിടുന്നോർ

തിരിച്ചെത്തും കാലത്ത് ചിന്തിച്ചിരിപ്പവർ എല്ലാം നിറമില്ലാ സ്വപ്നങ്ങൾ മാത്രമല്ലേ

പലനാളായ് കണ്ട കിനാവുകളെല്ലാം
സത്യത്തിൽ പൊയ്മുഖമായിരുന്നോ ?

                      രജനി ആചാരി

©Rajani Govindan Achari
  #GaneshChatu #rthi