Nojoto: Largest Storytelling Platform

മഴമേഘം *********** മഴമേഘങ്ങളെ മടിയിലിരുത്തി ഞാൻ സർ

മഴമേഘം
***********
മഴമേഘങ്ങളെ മടിയിലിരുത്തി ഞാൻ
സർഗ്ഗ പുഷ്പങ്ങൾ വിടർത്തീ
കേളിക്കൊട്ടുയരുന്ന കല്പകവാടിയിൽ
സംഗിത രാഗങ്ങൾ ഉണർന്നു

ഒരു മയിൽ പീലിതൻത്തണ്ടിൽ
ഇന്നലെ ഒരു സ്വപ്നമാളിക തീർത്തു
കളിയരങ്ങിൽച്ചെന്ന് കാതരയായ ഞാൻ
എന്തിനു വെറുതെയിരുന്നു.

രാഗമരാളിക തൻ ചിത്രവനികയിൽ
ഒരു കുളിർക്കാറ്റെന്നെത്തഴുകി
അകലെയാ മൗനത്തിൽ യാത്രാവേളയിൽ
ഒരു ഭൂമികയായ് ഞാൻ തീർന്നു

മൂടുപടം നീക്കി മുഖചിത്രത്തിൽ ഞാൻ
ഒരു ചുംബനപ്പൂവൊരുക്കി
ആ മഹാസാഗരസീമയിലിന്നലെ
ഒരുമിച്ചിരിയ്ക്കാൻ കൊതിച്ചൂ

                       രജനി ആചാരി

©Rajani Govindan Achari
  #ChaltiHa #waa