Nojoto: Largest Storytelling Platform

കാവിൽ ഇന്ന് ഉത്സവമാണു... ഇത്തവണയും ഞാൻ വരും, നീ വര

കാവിൽ ഇന്ന് ഉത്സവമാണു...
ഇത്തവണയും ഞാൻ വരും,
നീ വരില്ലെന്നറിയാമെങ്കിലും ആൾകൂട്ടത്തിൽ ബൊക്കപോലുള്ള ചുരുണ്ട മുടിക്കാരിയെ ഞാൻ തിരയും,
കണ്മഷി ഇട്ട ഒരു കണ്ണുകൾ എന്റെ നേർക്ക്‌ ചാട്ടുളി പോലെ വരുന്നുണ്ടൊ എന്നു നോക്കും..അനിയത്തിക്കുട്ടീടെ
 കൈ പിടിച്ച്‌ പുറകിൽ വന്നു നിൽക്കുന്നുണ്ടോ എന്നിടക്കിടെ തിരിഞ്ഞു നോക്കും.
 നട്ടപ്പാതിരവരെ നിന്നെ കാത്തു നിൽകും..
ഇനി നീ വരില്ലെന്നോർത്ത്‌ ആ കോമരങ്ങൾക്കിടയിലൂടെ ഇരുട്ടിന്റെ മറപറ്റി തിരിച്ചു വരണം... വരുവാനില്ലാരുമിന്നൊരുനാളുമീ
വഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്
വെറുതേ മോഹിക്കുമല്ലോ
ഇന്നും വെറുതേ മോഹിക്കുമല്ലോ

#yqmalayali #yqmalayalam #yourquotemalayalam