അവളിലൂടെ കാഴ്ചകളെ നോക്കി കാണാൻ എന്നും കൗതുകം തോന്നിയിരുന്നു... അവൾ ലോകം നോക്കിക്കണ്ട അതേ ജനൽപഴുതിലൂടെ, സുന്ദരമായ കാഴ്ചകൾക്ക് ഭംഗം വരുത്തുന്ന ജനലഴികൾ, അവയ്ക്ക് അവളുടെ ചുറ്റിലുമുള്ള അതേ ആളുകളുടെ പ്രതീതി ആണ്... ആചാരങ്ങളും അനുഷ്ഠാനങ്ങളും കുത്തി നിറച്ചു അവൾ കണ്ട ചിത്രങ്ങളെ വികലമാക്കിയവർ... എല്ലാത്തിനെയും വകഞ്ഞു മാറ്റി കാഴ്ചകളെ പൂർണ്ണമായും തന്നിലേക്ക് ആവാഹിക്കാൻ ശ്രമിക്കുമ്പോൾ, ധാർമ്മികതയോ സുരക്ഷാബോധമോ നിറച്ചു - എപ്പോൾ വേണമെങ്കിലും കൊട്ടിയടയ്ക്കപ്പെടാവുന്ന ജനൽപാളികൾ, അവയ്ക്ക് സ്വാതന്ത്ര്യനിഷേധത്തിന്റെ കറുത്ത നിറമാണ്... പിന്നെ എന്തിന് അവളെ മോഹിപ്പിക്കുവാൻ വേണ്ടി മാത്രം അങ്ങനെ ഒരു ജനൽ സൃഷ്ടിച്ചു.. സ്വന്തം സ്വപ്‌നങ്ങൾക്ക് ചിതയൊരുക്കാനും, ഇറ്റു വീണ കണ്ണീരിനെ ദഹിപ്പിച്ചു ആർത്ത് ചിരിക്കാനും, ഭ്രാന്തിയെന്നോതി സ്വയം ചങ്ങലയിൽ വരിഞ്ഞു മുറുക്കാനും എന്തിന് അവളെത്തന്നെ സൃഷ്ടിച്ചു... ചോദ്യങ്ങൾ ബാക്കി ആണ്... എഴുതാൻ ഒന്നുമില്ലാത്തവന്റെ ചിന്തകൾ കാട് കയറുന്നു... #yqmalayalam #yqmalayalee