Nojoto: Largest Storytelling Platform

കറുത്ത കിനാവുകൾ ************************* ആയിര

കറുത്ത കിനാവുകൾ
*************************
    ആയിരം സ്വപ്നങ്ങളെ മനസ്റ്റിൽ
താലോലിച്ച് അവളും ഒരു നവവധുവായി
കതിർമണ്ഡപത്തിലേയ്ക്ക് കാലെടുത്തു വെച്ചു

തന്റെ കഴുത്തിൽ താലിചാർത്തുന്നയാളെ ഒളി കണ്ണാൽ അവളൊന്നു നോക്കി. അയാളെക്കണ്ടതും അവളിലെ പെണ്ണ് ഒന്നു തേങ്ങി!

അത്രയും വൃത്തിഹീനമായ ഒരു രൂപമായിരുന്നു അയാൾക്ക് അതുകൊണ്ടാണ് അവളിലെ പെണ്ണ് അറിയാതെ തേങ്ങിയത്!

കറുത്തനിറമാണെങ്കിലും അത് അവൾക്കൊരഴകായിരുന്നു
അന്തിയാവോളം വേല ചെയ്താലും
മുഖത്തു നിന്നും ചിരിമായാത്ത പെണ്ണ്

തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് അവർ പതുക്കെ സഞ്ചരിച്ചു.
മകളായി, പെങ്ങളായി, ഭാര്യയായി, അമ്മയായി, അമ്മൂമ്മയായി യാത്ര ചെയ്തവളായിരുന്നു പെണ്ണ്

കൈകളിലെ പച്ച നിറമുള്ള കുപ്പിവളകൾ പൊട്ടിപ്പോകാതെ അവൾ സൂക്ഷിച്ചു. ഉറക്കറയിലെ കളിപ്പാട്ടമാകുമ്പോഴും അവളിൽ മാതൃത്വം കൊതിയ്ക്കുന്ന മനസ്സുണ്ടന്ന് ആരും അറിഞ്ഞില്ല.
            അവൾ പോലും

വീട്ടു ജോലിയെല്ലാം തീർത്ത് മകരത്തിലെ
മരം കോച്ചും തണുപ്പത്ത് കുളി കഴിഞ്ഞ് ഈറനുടുത്ത് വരുമ്പോൾ അവളെക്കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു.

അവളുടെ അംഗലാവണ്യം അവൾക്കെന്നും ഒരു ശാപമായിരുന്നു.
ആ സൗന്ദര്യം മാത്രമായിരുന്നു അവളുടെ കൈമുതൽ. ഒരു പെണ്ണാണ് എന്ന തിരിച്ചറിവും

ഭൂമിയോളം ക്ഷമിയ്ക്കാനുള്ള ഒരു മനസ്സും സഹൃദയത്വവുമാണ് ഒരു പെണ്ണിന് വേണ്ടതു്. പലർക്കും പെണ്ണുടൽ ഭോഗിയ്ക്കപ്പെടാനുള്ള ഒരു കളിപ്പാട്ടമായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും നീറുന്ന ഒരു മനസ്സവൾക്കുണ്ടെന്നത് ആരും തിരിച്ചറിയാത്ത ഒരു സത്യമായിരുന്നു. അവളെ കണ്ണുകൾക്കൊണ്ടുഴിയുന്ന കാമകിങ്കരന്മാരെ ഒരു നോട്ടം കൊണ്ട് വിറപ്പിയ്ക്കാനുള്ള ഒരു കഴിവ് അവൾക്കു ദൈവം കനിഞ്ഞു നൽകിയിട്ടുണ്ടായിരുന്നു.

"അബലയെന്നവളെ ചൊല്ലീടിലും
അബലയല്ലിവൾ ബല തന്നെയാണവൾ
അകതാരിലുള്ളൊരാശ്വാസകിരണത്തെ
ഊതിയൂതിത്തെളിച്ച പെണ്ണാണിവൾ

അവരെത്തിടാത്തൊരിടമില്ല ഭൂമിയിൽ
ഉയരെയുയിരുകൾ മിന്നിത്തിളങ്ങുന്നു
ഉരയ്ക്കവേണ്ടയെതിർത്തോരു വാക്കുകൾ
അകലെയല്ല ജയിൽവാസമോർക്ക നീ

ഇന്നവൾതൻ വിരൽത്തുമ്പിലായിതാ
തിരിഞ്ഞിടുന്നു യുലകവും പൂർണ്ണമായ്
പണ്ടു കണ്ടവനിതയേയല്ലിവർ
ഉയരെ സ്ഥാനമലങ്കരിച്ചീടുന്നു
ഇന്നു പെണ്ണിനെ പൂജിയ്ക്കുമെവിടെയോ
അവിടെയാണിന്നുയർച്ച തൻ പടവുകൾ

  രജനി ആ ചാരി

©Rajani Govindan Achari
  #IndvsAusLive #Match