Nojoto: Largest Storytelling Platform
manikandancnairt1417
  • 11Stories
  • 33Followers
  • 36Love
    29Views

Manikandan C Nair, Thekkumkara.

  • Popular
  • Latest
  • Video
14357a6f36e797a39f3b2c866b6313a0

Manikandan C Nair, Thekkumkara.

Manikandan C Nair.  
"ഇനിയൊരിക്കലും തിരിച്ചു വരാതെ".

Manikandan C Nair. "ഇനിയൊരിക്കലും തിരിച്ചു വരാതെ". #nojotovideo

41 Views

14357a6f36e797a39f3b2c866b6313a0

Manikandan C Nair, Thekkumkara.

Manikandan C Nair.

Manikandan C Nair. #nojotovideo

42 Views

14357a6f36e797a39f3b2c866b6313a0

Manikandan C Nair, Thekkumkara.

''ഒരു കിളിയുടെ ശോക ഗാനം''
(കവിത)
••••••••••••••••••••••••••••••••
രചന: മണികണ്ഠൻ സി നായർ, തെക്കുംകര.
•••••••••••••••••••••••••••••••• 
കാത്തു കാത്തിരുന്നു ഞാൻ
ഈ കിളിവാതിൽ വിടവിലൂട്ടെന്നെ 
തൽക്ഷണം വിളിക്കുന്നതാരോ,  
അറിയില്ലാ... അറിയാൻ ശ്രമിച്ചു ഞാൻ 
അന്ന് കണ്ട ഏതോ വഴിയോരത്ത്, 
നീ എന്നെ വിളിച്ചു തൽക്ഷണം അന്നേരം. 

ഓർക്കുവാൻ കാലമുണ്ടായിട്ടും,  
ഓർക്കാതെ പലതും പോയനിക്കിന്ന്,  
ഓർക്കാൻ പലരുമില്ലാ... 
ഓമനിക്കാൻ എന്നമ്മപ്പോലും 
കൂട്ടിനില്ലാത്ത കാലം. 
ഏകനായ് ഞാനെന്നും ഏകാന്തമായ് 
ചിന്തകൾക്കുമേൽ,   ഏതോ കാറ്റേറ്റുകൊണ്ട് 
നൃത്തമാടി പലരും ഇവിടെ. 
അതെല്ലാം എൻ വിധിയായ് വന്നിരുന്നു...

ഏതോ രാവിന്റെ മിന്നു വെട്ടത്തിൽ,  
ഞാൻ കണ്ട എന്റെ ഓമന തേങ്ങിടുമ്പോൾ,  
അതും എന്തെന്ന് ചോദിക്കാൻ 
അർഹതയില്ലല്ലോ ഭാഗ്യവും. 

ഒരു തിരി പോലും അണയാതെ,  
ഞാൻ കൂട്ടിവെച്ച സമ്പാദ്യമെല്ലാം 
ഏങ്ങോ എവിടെയോ പോയ് മറഞ്ഞു. 
ഇന്ന് കാണുന്ന എല്ലാ സന്ധ്യകളും,  
അങ്ങോട്ട് നോക്കിയാൽ പറന്നുയരാൻ 
മോഹമുണ്ടെങ്കിലും,  
ശക്തിയില്ല കൈകളിൽ 
ആർക്കു വേണ്ടി കാക്കുവാൻ, 
വ്യഥാ കൊതിപ്പൂ ഞാൻ....

⚫ Manikandan C Nair എഴുതിയ കവിത...

Manikandan C Nair എഴുതിയ കവിത...

2 Love

14357a6f36e797a39f3b2c866b6313a0

Manikandan C Nair, Thekkumkara.

"നഷ്ടം''
••••••••••••
(കവിത)
•••••••••••••
രചന: മണി സി നായർ.
•••••••••••••••••••••••••••••••••

വെറുതെയെൻ ചിന്തയിൽ കൂട് കൂട്ടാനായി, 
പലതും നോക്കി ഞാൻ നിന്നു.
ആരും പറഞ്ഞില്ല എന്നു  ചിന്തിച്ചു ഞാൻ, 
എല്ലാം കാറ്റിൽ പറന്നു പോയി... 

എന്റെ എല്ലാം കാറ്റിൽ പറന്നു, 
നഷ്ടങ്ങൾ മാത്രമാത്രം മതിയെനിക്കെന്ന്,
ദുഃഖങ്ങൾ മാത്രം മതിയെനിക്കെന്ന് 
ആരോ വിളിച്ചു പറഞ്ഞത് കേട്ടു...

എല്ലം ഒര് ശോക വിനാശമാണെങ്കിലും, 
ആരോ എന്തോ പറഞ്ഞു,
എവിടെ ആരോ എന്തോ പറഞ്ഞു...

ഒരുപാടു കാലമായ് ഞാൻ കണ്ട ജീവിതം
എല്ലാം അലിഞ്ഞലിഞ്ഞ് ഇല്ലാതെ  പോയി.

⚫ മണികണ്ഠൻ സി നായർ എഴുതിയ കവിത...  "നഷ്ടം".

മണികണ്ഠൻ സി നായർ എഴുതിയ കവിത... "നഷ്ടം".

2 Love

14357a6f36e797a39f3b2c866b6313a0

Manikandan C Nair, Thekkumkara.

''മിഥ്യകൾ'
 •••••••••••••
(കവിത)


നിറച്ച് വെച്ച കുടങ്ങൾ പൊട്ടി പൊളിയുമ്പോൾ, 
ആരും  
അക്ഷരത്തിനെന്തു പ്രശ്സ്ഥി....

ഒന്നും പറയാനില്ലാത്ത ഹൃദയശൂന്യത 
വീണ്ടും തലപൊക്കുബോൾ, 
ആരു കാണും ഞാൻ 
എന്നാകെ ചിന്തിച്ചു. 

കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത,  
എത്രയോ സൗഹൃദങ്ങൾ....
അതിൽ അടിവരയിട്ടു പറയും
പലതിനും നമ്മൾ ചെയ്തു കാലവും, 
നാടും പിന്നെയെന്താലാ മോ ഉപമിക്കാൻ... 

ആരോ എവിടെ നിന്നു വന്നു,
അവർ പറഞ്ഞ കഥകളോ കവിതകൾ, 
തന്റെതല്ലാത്തവരുടെ ഫലങ്ങൾ, 

എല്ലാം എന്നുടെ എതെന്നു ചിന്തിച്ചു ഞാൻ. 
ഏതോ നിലാവിന്റെ കോണിൽ 
ഇനിവും കണ്ടെത്ത വെളിച്ചം തേടി....

നിറച്ച് വെച്ച കുടങ്ങൾ പൊട്ടി 
പൊളിയുമ്പോൾ, 
ആരും കേൽക്കാനില്ലാത്ത
അക്ഷരത്തിനെന്ത് പ്രശ്സ്ഥി...

⚫ മിഥ്യകൾ...  മണികണ്ഠൻ സി നായർ എഴുതിയ കവിത.

മിഥ്യകൾ... മണികണ്ഠൻ സി നായർ എഴുതിയ കവിത.

3 Love

14357a6f36e797a39f3b2c866b6313a0

Manikandan C Nair, Thekkumkara.

പ്രതീക്ഷകളെല്ലാം നഷ്ടപ്പെടുമ്പോൾ,
ഉണ്ടാകുന്ന മനസിന്റെ നൊമ്പരം,
 ആർക്ക് അറിയാം.. 
കാലം മായ്ക്കാത്ത മുറിവുകളില്ല.
ഇനിയും ഞാൻ കാത്തിരിക്കാം 
ഈ ജന്മം കഴിയുന്നത് വരെ.

മണികണ്ഠൻ സി. നായർ, 
തെക്കുംകര. മണികണ്ഠൻ സി നായർ.

മണികണ്ഠൻ സി നായർ.

5 Love

14357a6f36e797a39f3b2c866b6313a0

Manikandan C Nair, Thekkumkara.

*"വാട്സ്ആപ്പ്"*
•••••••••••••••••••••
  
ചെറുകഥ.
•••••••••••••••••
രചന. മണികണ്ഠൻ സി നായർ, 
തെക്കുംകര.
•••••••••••••••••••••••••••••••

സൂര്യന്റെ പ്രകാശം മുഖത്തേക്ക് അടിച്ച് കോണ്ട് ഇരിക്കുബോഴും അവള്‍ കട്ടിളില്‍ കിടക്കുകയാണ്. 

പകുതിയോളം പുതപ്പ് കോണ്ട് മൂടിയിട്ടുണ്ട്.  അവള്‍ കഴിഞ്ഞ തന്റെ വസന്താകാലത്തെ കുറിച്ച് ഓര്‍ത്ത് അങ്ങനെ കിടക്കുകയാണ്. 

ആ പഴയ വീടിന്റെ ജനവാതില്‍ പഴുതിലൂടെ പുറത്തേക്കുബോള്‍ അങ്ങ് പുല്‍തകിടികളും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും കാണാം. അവിടേക്ക് നോക്കി കിടക്കുബോള്‍ വീണ്ടും ഒരോ കാര്യങ്ങള്‍ മനസ്സിലേക്കെത്തുകയാണ്.  

മുറിയുടെ വാതില്‍ അടച്ചിട്ടിരിക്കുകയാണ്. പെട്ടന്ന് കൈയില്‍ പാത്രവുമായി അവളുടെ അടുത്തേക്ക് മീനാക്ഷി കടന്ന് വന്നു. 

മീനാക്ഷിയെ മീനുവെന്ന്  വിളിക്കും,  എങ്കിലും ചില നേരങ്ങളില്‍ അവള്‍ക്ക് സഹായത്തിന് ഈ മീനാക്ഷി ഉണ്ടാവാറുണ്ട്. 

മീനാക്ഷി സ്ക്കുളില്‍ പഠിക്കുന്ന കുട്ടിയാണ്. ഈ കിടക്കുന്നവളുടെ ചേച്ചിയുടെ മകളും.

 പതിനാറ് വര്‍ഷങ്ങള്‍ കടന്ന് പോയി അവളുടെ രോഗത്തിന് ഒരു സമാധാനവും ലഭിച്ചിട്ടില്ലാ.. കാരണം എല്ല് പോട്ടുന്ന രോഗമായിരുന്നു ആദ്യം കണ്ടത്, പിന്നീട് ഒരോ രോഗങ്ങള്‍ അവള്‍ക്ക് ഉണ്ടായിരുന്നു.

നമ്മുക്ക് തല്‍ക്കാലം ഗീതു എന്ന് വിളിക്കാം.

ഗീതുവിന് അടുത്ത് കിടക്കുന്ന ടീപ്പോയില്‍ ആ കഞ്ഞി പാത്രം വെച്ച് മീനാക്ഷി അവളുടെ അടുത്ത് ചേര്‍ന്ന് നിന്നു കോണ്ട് അവളോട് ചോദിച്ചു.

"ചിറ്റ" എന്നേ മീനാക്ഷി ഗീതുവിനെ വിളിക്കുന്നത്. 

"ചിറ്റേ എന്താ നോക്കുന്നത്".  
അവള്‍ ചോദിച്ചു. 

പിന്നെ കഞ്ഞി പാത്രത്തിന്റെ അടുത്തേക്ക് തിരിഞ്ഞ് കോണ്ട് ഗീതുവിനോടു പറഞ്ഞു.

"അതേ കഞ്ഞി അടച്ച് വെക്കട്ടെ . ഇപ്പോള്‍ കഴിക്കുന്നില്ലേ..? അല്ലാ, മൊബൈൽ എടുത്ത് നോക്കുന്നില്ലേ.?  എവിടെ മോബൈല്‍"...? 

മീനാക്ഷി വീണ്ടും ചോദിച്ചു.. 

അപ്പോള്‍ കിടക്കയുടെ ഒരു ഭാഗത്ത് വെച്ചിട്ടുണ്ടായിരുന്ന മോബൈല്‍ എടുക്കാൻ മീനാക്ഷി നോക്കിയതും, ഉടനെ അവൾ മീനാക്ഷിയുടെ നേരെ നോക്കി. പിന്നെ മീനാക്ഷിയോട് ചോദിച്ചു. 

നിനക്ക് വേറെ പണിയൊന്നുമില്ലേ..? 

അത് കേട്ടപ്പോൾ മീനാക്ഷി വായിൽ എന്തോ പറഞ്ഞു...  എന്നിട്ട് അവൾ പറഞ്ഞു.

ചിറ്റേ എനിക്ക് നേരം ഇല്ലാ. ഞാൻ പോവാണ്. കുട്ടന്‍ പുറപ്പെട്ടിടുണ്ടാകും".  

കുട്ടൻ എന്നു പറഞ്ഞാൽ മീനാക്ഷിയുടെ അനുജൻ മാത്രമാണ്. 

എന്നാല്‍  ആ ഫോട്ടോയും വീഡിയോയും എനികോന്ന് കാണണേ...? 

ഉം... ചിറ്റ ഒന്നു മൂളി...

മീനാക്ഷി ഒന്നും പറഞ്ഞില്ല. അവൾ ചോദിച്ചു..? 

ഞാന്‍ വാതിലടക്കട്ടെ ചിറ്റേ....?
മീനാക്ഷി ചോദിച്ചു.

Part No. 2.
•••••••••••••••

കുട്ടന്റെ  കൈയും പിടിച്ച് വേഗം നടന്നു...

കുറച്ച് നടന്ന് പള്ളിയുടെ സമീപത്ത് എത്തി.

അന്നോരു വെള്ളിയാഴ്ച്ച ആയിരുന്നു.

പള്ളി വിട്ട് ആള്‍ക്കാള്‍ പോകുന്ന ശബ്ദവും കേല്‍ക്കാം. കുറച്ച് അകലെ നിന്നും നീല ഷര്‍ട്ടില്‍ വെള്ളവരകള്‍ ഉള്ള ഒരാള്‍ തന്നെ വിളിക്കുന്നു.

"ദേ കുട്ടാ ഞാനിപ്പോ വരാം". എന്നു പറഞ്ഞ് കോണ്ട് മീനാക്ഷി വേഗം   അയാളുടെ അടുത്തേക്ക് ചെന്നു.   
 
"മീനു ... നീയ് എവിടെക്കാ".....?

ആ നീല ഷര്‍ട്ട്ക്കാരന്‍ ചോദിച്ചു.

"എന്താ സലാമിക്കാ ഞങ്ങള് കല്ല്യാണത്തിനാ".

അവള്‍ മറുവടി പറഞ്ഞു.

"അല്ലാ റിസള്‍ട്ട് വന്നിട്ട് ചെലവ് ഒന്നും കിട്ടീലാ". അയാള്‍ ചോദിച്ചു.

അവളോന്ന് ചിരിച്ചു.

അപ്പോഴെക്കും കുട്ടന്‍ അങ്ങോട്ട് ഓടി വന്നു.

 "ആരാ ചേച്ചി ഈ ചേട്ടൻ"...?

കുട്ടന്റെ ചോദ്യം കേട്ട് മീനാക്ഷി പറഞ്ഞു.

"ഇത് സലാംക്കാ...  നീ അറീല്ലേ."..? 
അവള്‍ പറഞ്ഞു.

തെല്ലു നേരത്തിനു ശേഷം കുട്ടന്‍ പറഞ്ഞു.

"ആ നമ്മുടെ ചിറ്റക്ക് വാട്ട്സപ്പില്‍ അയക്കുന്ന ആളല്ലേ"...? 

"എന്താ നിന്റെ പേര്."..? 
അയാള്‍ ചോദിച്ചു.

കുട്ടന്‍ മറുവടി പറഞ്ഞു. "മനോജ് ദാസ് ". 
പിന്നെ എല്ലാവരും കുട്ടന്‍ എന്ന് വിളിക്കും. 
അവന്‍ പറഞ്ഞു.

ഹായ് ഉഗ്രൻ പേരാണല്ലോ..? അയാൾ അവനോട് പറഞ്ഞു.

പിന്നെ സ്റ്റാന്‍റ്റ് മാറ്റി ബൈക്കില്‍ കയറി.

 "എന്താ പോരുന്നോ... ഞാന്‍ ആക്കി തരാം."...? 

അയാള്‍ അവരോട് ചോദിച്ചു.....!

 "വേണ്ട." .. ഉടന്‍ മീനാക്ഷീ മറുവടി പറഞ്ഞു.

 "ഞാന്‍ അയച്ച വീഡിയോ കണ്ടോ"...?

അയാള്‍ മീനാക്ഷിയോട് ചോദിച്ചു.

അതിന് കുട്ടന്‍ അവളെ നോക്കീ... താനോന്നും കണ്ടില്ല എന്ന അര്‍ത്ഥത്തില്‍.

"ഞാന്‍ ഒന്നും കുടിയും വൈകുനേരം അയക്കാം.". 

മീനാക്ഷി ഒന്നും പറഞ്ഞില്ലാ.

അവള്‍ അതേ സമയം ചിന്തിക്കുകയായിരുന്നു.

Page.  3.
••••••••••••

കുട്ടനും മീനാക്ഷിയും ആ റോഡിലുടെ നടന്നു.

കുറച്ച് അകലെ സലാമിക്കായുടെ ബൈക്ക് നിര്‍ത്തിയിട്ടണ്ട്.

തോരണം തുക്കിയ ടുറിസ്റ്റ് കാറുകളും, വലിയ എസീ കോച്ച് ബസ്സുകളും അടങ്ങിയ വിവാഹ പാര്‍ട്ടികളും വന്നതിയിരിക്കുന്നു.

ആളുകള്‍ തിരക്ക് ഉണ്ടാകുവാന്‍ വേണ്ടി കാത്ത് നില്‍ക്കുന്നവരും, ഭക്ഷണം കഴിഞ്ഞവര്‍ എണീക്കുബോള്‍ വേറെ ഓരാള്‍ കടന്നിരിക്കലും വലിയ രസമായിരുന്നു അവിടെ.

മീനാക്ഷിയേ  പെട്ടെന്ന് അവളുടെ  അച്ഛമ്മ വിളിച്ചു.

അളുകളുടെ ഇടയിലുടെ കടക്കാന്‍ നല്ലാ ബുദ്ധിമുട്ട്.

അവള്‍ കുട്ടന്റെ കൈുയും പിടിച്ച് കോണ്ട് അകത്തേക്ക് പോയീ.

അകത്തേക്ക് കുട്ടനേയും വിളിച്ച് കയറി ചെന്നപ്പോള്‍ അടുത്ത വീട്ടിലെ സാറാമചേച്ചിയും പിന്നെയും കുറെ ആള്‍ക്കാരും അകത്ത് ഹാളില്‍ ഇരിക്കുന്നു.

അവള്‍ അച്ഛമ്മയുടെ അടുത്ത് ചെന്നിരുന്നു.

കുട്ടന്‍ അവന്റെ കുട്ടുക്കാരുടെ കുടെ പോയപ്പോള്‍ മീനാക്ഷി ഒറ്റക്കായി.

അവളുടെ അടുത്തേക്ക് സീനത്ത്താത്ത കടന്നു വന്നു.

സലീംക്കായുടെ സഹോദരിയാണ് സിനത്ത്.

അവളുടെ കുടെ മീനാക്ഷി ചെന്നു.

"എന്താ എന്നെ കാണല് തന്നെ ഇല്ല്യല്ലോ എന്ത് പറ്റീ."..?

സീനത്തിന്റെ ഉമ്മ ചോദിച്ചു.

 "ഇയ് ഇരിക്ക് ടാ".

സീനത്തിന്റെ ഉമ്മ പറഞ്ഞ് അകത്ത് പോയി വലിയ പ്ലേറ്റില്‍ "കോഴി ബിരിയാണിയും, സര്‍ല്ലാസും, അച്ചാറും" കോണ്ട് വന്നു.

മീനാക്ഷി കഴിക്കാന്‍ ഇരുന്നില്ലാ.

അവള്‍ ചുറ്റും നോക്കി.

ഇതുകണ്ട് സീനത്തിന്റെ ഉമ്മ ചോദിച്ചു.

"ഇയ് ആരേ നോക്ക്ണ്."..? 
ആ ഇപ്പോ പിടിക്കിട്ടി...!

"ഓന്‍ പന്തലീല് ഇരുന്ന് കഴിക്കീണ്ടാവും".

Page. 4
•••••••••••

മീനാക്ഷി സീനത്തിന്റെ  ഉമ്മ കോണ്ട് വന്ന ബിരിയാണിയും, പിന്നെ ഫ്രൂട്ട് സലാഡും കഴിച്ചു കോണ്ട് കൈകഴുക്കാന്‍ എഴുനേറ്റുപോയി.

മീനാക്ഷി കുട്ടനെ  ഓര്‍ത്തു.

"അവന്റെ കുട്ടുക്കാരേ  കിട്ടിയാല്‍ പിന്നെ എവിടേക്കും ചിന്തയില്ലാ".

അവള്‍ കൈ കഴുകി തന്റെ പവാട കോണ്ട് മുഖം തുടച്ചു.

നേരേ മുന്നിലേക്ക് നോക്കിയപ്പോള്‍ സലാംക്ക അവിടെയുണ്ട്.

സലാം അവള്‍ കൈ കൈകഴുക്കുന്ന അവിടേക്ക് ചെന്നു.

പിന്നിട് അവളോട് പതുകെ പറഞ്ഞു.

 "മീനാക്ഷി തട്ടും മുകളില്‍ വന്നാല്‍ ഞാനോരു കാര്യം കാട്ടി തരാം"..?

മീനാക്ഷി സലാംമിനെ നോക്കി.
പിന്നെ അവള്‍ ചോദിച്ചു.

"എന്താണ് സലീംക്കാ".

"നിയ് വാ".  നിണക്ക് ഞാന്‍ വാട്ട്സപ്പില്‍ കുറച്ച് വീഡിയോ കാണിച്ചു തരാം.

സലാം അകത്തേക്ക് പോയി.

മീനാക്ഷി അച്ഛമ്മയുടെ അടുത്തേക്ക് ചെന്നു.

അവള്‍ കുട്ടനെ തിരക്കി.
 
"അവനാ പിളേരുടെ കുടെ പോയിട്ടുണ്ടാവും".

"ഞാനിപ്പോ വരാം".

മീനാക്ഷി പറഞ്ഞ് കോണ്ട് കുട്ടനെ നോക്കി നടന്നു.

ഹോളിന്റെ അവിടെ എത്തുന്നതിന് മുമ്പേ മുകളിലേക്ക് ഉള്ള കോണി കണ്ടു.

അവള്‍ അങ്ങോട് നോക്കി, പിന്നെ അവള്‍ നടന്നു നീങ്ങി.

പെട്ടെന്ന് അവളെ വിളിച്ചു.

"നീ എവിടെക്കാ". സലാം മീനാക്ഷിയോട് ചോദിച്ചു.

അവളെ അങ്ങോട് കോണ്ട് പോയി.

മുകളില്‍ ആരും ഉണ്ടായിരുന്നില്ലാ.
അവള്‍ ചുറ്റും നോക്കി.

ബെഡ് റുംമിന്റെ വാതില്‍ തുറന്ന് കോണ്ട് സലാം മീനാക്ഷിയെ വിളിച്ചു.

അവള്‍ അല്‍പ്പം സമയം അവിടെ അവിടെ നിന്നു.

വീണ്ടും ഇങ്ങോട് വന്നു.

തന്റെ ഫോണെടുത്ത് മീനാക്ഷിക്ക് കോടുത്തു.

സലാം അതില്‍ വാട്ട്സപ്പില്‍ കയറി നോക്കി.

ഉടന്‍ തന്നെ മീനാക്ഷി വാങ്ങിച്ച് നോക്കി.

പെട്ടന്ന് അവള്‍ക്ക് ഒരു കാര്യം ഓര്‍മ്മ വന്നു. 

അന്ന് താന്‍ ചിറ്റയുടെ വാട്ട്സപ്പില്‍ വന്നിരുന്ന വീഡിയോകള്‍ ഇതുപോലെയായിരുന്നു.

Page. 5
•••••••••••
കുട്ടനെയും കോണ്ട് മീനാക്ഷി കല്ല്യാണവീട്ടിനിന്നും ഇറങ്ങി.

പോരുബോള്‍ അച്ഛമ്മയോടും ചോദിച്ചു.

 "വേറെ ചിലര്‍ ഉണ്ടെന്നും നിയ്യും കുട്ടനും കുടി പോയ് കോള്ളാന്‍ അച്ഛമ്മ പറഞ്ഞു".

അവര്‍ തന്റെ വീട്ടിലെത്തി.

മീനാക്ഷി തന്റെ മുറിയില്‍ കയറി കട്ടിളിലേക്ക് ചാഞ്ഞു.

ജനവാതില്‍ മുഴുവനായും അവള്‍ തുറന്നിട്ടു.

പുറത്ത് നിന്നു വന്ന കാറ്റ് അവളെ തലോടിക്കോണ്ടിരുന്നു.  

സായംസന്ധ്യ കഴിഞ്ഞിരിക്കണം.

"അവള്‍ തന്റെ അമ്മയുടെ വിളിക്കേട്ട് അവള്‍ റുമിൽ  നിന്നും പുറത്ത് കടന്നു.

ഉമ്മറത്ത് വെറുതേ പടിക്കിലേക്ക് നോക്കി ഇരുന്നു.

അവള്‍ക്ക് അതേ സമയം ഒരു കാര്യം പിടിക്കിട്ടിയത്.

 "എന്തിനാണ് ചിറ്റ അവരുടെ മോബൈല്‍ ആര്‍ക്കും കോടുക്കാതെ ഇരിക്കുന്നത് എന്ന് അവള്‍ക്ക് മനസിലായി".

തോട്ടടുത്തുള്ള ചിറ്റയുടെ വീട്ടിലേക്ക് മീനാക്ഷീ കടന്ന് ചെന്നപ്പോള്‍ അടുത്ത് ഇരിക്കുന്ന സുജചേച്ചിയെ കണ്ട് കുശലം ചോദിച്ചു.

 "എന്തേ നീ വിളക്കിന്ന് വരാഞ്ഞേ"...? 

സുജേച്ചി ചോദിച്ചു....!
സുജ ഇവരുടെ ഒരു സ്വന്തക്കാർ ആണ്. 

"ഓ... എനിക്ക് സുഖം ഉണ്ടായിരുന്നില്ലാ". 
മീനാക്ഷി മറുവടി പറഞ്ഞു.

അവളുടെ അസുഖം എന്താണെന്ന് മനസിലാക്കിയതാകണം അവരോന്നും മീനാക്ഷിയോട് പറഞ്ഞില്ലാ.

അച്ഛമ്മ എഴുന്നേറ്റ് അകത്തേക്ക് പോയി.

അപ്പോള്‍ മീനാക്ഷി സുജേച്ചിയോട് പറഞ്ഞു.

ഉടന്‍ തന്നെ ചിറ്റ അച്ഛമ്മയെ വിളിക്കുന്നത് കേട്ടു.

അപ്പോള്‍ അവര്‍ രണ്ട് പേരും ചിറ്റയുടെ റുമിലേക്കു കടന്ന് ചെന്നു.

 "ഉറുമ്പ് കടിച്ചിട്ട് വയ്യാ... ഒന്നു നോക്കിയേ"....? 
 ചിറ്റ പറഞ്ഞു.

മീനാക്ഷി കിടക്കയില്‍ നോക്കി.

ഒന്ന് രണ്ട് ഉറുമ്പ്കള്‍ ഉണ്ടായിരുന്നു. 

"ഈ മധുരമുള്ള സാധനങ്ങള്‍ തിന്നിട്ടാ ഉറുമ്പ് വരുന്നത്."

മീനാക്ഷി ചിറ്റയോട് പറഞ്ഞു.

സുജ ചിറ്റയുടെ അടുത്തിരുന്നു.

ചിറ്റയുടെ കൈയില്‍ പിടിച്ച് കോണ്ട് അവളുടെ മുഖത്തേക്ക് നോക്കി.

അവള്‍ അതേ സമയം പുറത്തേക്ക് നോക്കുകയായിരുന്നു.

സുജ നെറുകയില്‍ ഉമ്മ വെച്ച് കോണ്ട് പുറത്തേക്ക് പോയീ.

മീനാക്ഷി മാമ്മന്റെ റുമില് കയറി ടിവി ഓണ്‍ ചെയ്തു.  അതിലെ ഓരോ പ്രോഗ്രാമുകള്‍ വെച്ചു കോണ്ടിരിക്കുബോള്‍ സുജ അവിടെ എത്തി.

രണ്ട് പേരും കുടി ടിവി കാണുന്നതിനിടയില്‍ സുജ മീനാക്ഷിയോട് ചോദിച്ചു.

"എന്താ നീ ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞത്."

മീനാക്ഷി സുജയെ നോക്കി.

അവളുടെ കൈകള്‍ മെല്ല പിടിച്ചു. പിന്നെ അവള്‍ മുഖം താഴേക്കായപ്പോലെ..

ഉടന്‍ സുജയുടെ കൈകള്‍ അവളുടെ മുഖത്തിനു നേരെ കോണ്ട് വന്നു.

 "മീനാക്ഷീ"...?  സുജാ അവളെ വിളിച്ചു.

ആ വിളി കേട്ടിടാവണം മീനാക്ഷീ ഒരു ചെറിയ കുട്ടിയെപ്പോലെ കെട്ടിപിടിച്ച് പോട്ടി കരഞ്ഞു.

അടുത്തുള്ള അമ്പലത്തില്‍ നിന്നും ഭക്തിഗാനങ്ങള്‍ കേട്ടുകോണ്ടിരുന്നു..

Page. 6.
••••••••••••

സമയം സായാഹ്നം കഴിഞ്ഞ് രാത്രിയാവാറായി. പുറത്ത് നല്ല മഞ്ഞു പെയ്‌തു കൊണ്ടിരിക്കുന്നു.

ഏതോ ഒര് ബൈക്കിന്റെ ശബ്ദം കേട്ട് സുജ ഉമ്മറത്തേക്ക് പോയി നോക്കി.

സജീ തന്നോട് ഇങ്ങോട്ട് പോന്നോളാനും അയാള്‍ പണി മാറ്റി തിരിച്ചെത്തും വരെ അവിടെ നിന്നുകോള്ളാനും പറഞ്ഞിട്ടുണ്ട്. അത് കാരണമാണ് സുജ പോയി നോക്കിയത്. പക്ഷേ അത് അടുത്ത് വീട്ടിലെ ഒരാളായിരുന്നു. 

സുജ വീണ്ടും മീനാക്ഷിയുടെ അടുത്ത് വന്നിരുന്നു.

 പിന്നെ മീനാക്ഷിയോട് ഉണ്ടായ കാര്യങ്ങള്‍ ചോദിച്ചു.

മീനാക്ഷി ഉണ്ടായ കാര്യങ്ങള്‍ സുജയോട് പറഞ്ഞു.

അന്ന് ഞാനും കുട്ടനും വിവാഹത്തിന് പോയിരിക്കുകയായിരുന്നു. 

ഭക്ഷണം എല്ലാം കഴിഞ്ഞ് ഞാന്‍ വീട്ടിലേക്ക് പോകാന്‍ നോക്കുകയായിരുന്നു.

അതിന് മുമ്പ് ഞാന്‍ വാഷിംഗ് ബെയ്സില്‍ കൈയ് കഴുകുകയായിരുന്നു. 

അത് കഴിഞ്ഞു പോരാൻ നിൽക്കുന്ന നേരത്ത് സലാംക്ക എന്നെ വിളിച്ചു. 

ഞാൻ കുട്ടനെ നോക്കുകയായിരുന്നു. എന്നോട് പറഞ്ഞു. മുകളിക്ക് വാ എന്ന് പറഞ്ഞു സലാംക്ക മുകളിലേക്ക് കയറിപ്പോയി.  

ഞാൻ ഒര് നിമിഷം അവിടെ നിന്നു. പിന്നെ മുകളിലേക്കു പോയി. ഞാൻ ചെന്നപ്പോൾ സലാംക്ക അവിടെ നില്കുന്നു. പിന്നെ എന്നോട് അയാളുടെ മൊബൈൽ ഫോൺ തന്നു. 

ഞാൻ അപ്പോൾ ചോദിച്ചു...? 

സലാംക്ക എനിക്ക് മൊബൈൽ ഇപ്പോൾ എന്തിനാ...? 

ഉടൻ എന്നോട് അതിൽ ചില വീഡിയോ കാണാൻ പറഞ്ഞു. ഞാൻ മൊബൈൽ നോക്കികൊണ്ട് നിൽക്കുകയായിരുന്നു. അപ്പോൾ സലാംക്ക പുറത്തേക്കുള്ള വാതിൽ അടച്ചു. 

ഉടൻ ഞാൻ ചോദിച്ചു. 

എന്തിനാണ് വാതിൽ അടക്കുന്നത്. 

"അത്‌ വേറെ വല്ലവരും കാണണ്ട എന്നു വെച്ചിട്ടാ...." 

സലാംക്ക മറുപടി പറഞ്ഞു. 

എനിക്ക് എന്തോ തോന്നി. ഞാൻ വേഗം പോകാൻ ഒരുങ്ങി. പക്ഷേ ഉടൻ സലാം എന്നെ പിടിച്ചു. 

ഞാൻ പറഞ്ഞ്... " എന്താ ഇത് സലാംക്ക". 

അത് കേൾക്കാൻ നിന്നില്ല. ഉടൻ എന്നെ പിടിച്ച് അടുത്ത റൂമിലേക്ക് കൊണ്ടു പോയി. 

ഞാൻ സർവ്വ ശക്തിയും എടുത്തു ചെറുക്കാൻ നോക്കി. പക്ഷേ സലാംക്കയുടെ ശക്തിക്ക്‌ മുന്നിൽ ഒരു കാര്യവും ഇല്ലായിരുന്നു.

പെട്ടെന്ന് സലാംക്കായുടെ ഒര് രൂപം മാറി.


എന്നെ പോക്കിയെടുത്തു കോണ്ട് ആ ബെഡിലേക്ക് ഇട്ടു.

എന്നിട്ട് സലാംക്കാ എന്റെ ദേഹത്ത് കിടന്നു.

പിന്നെ ഞാൻ കുതറുന്ന എന്റെ വായപോത്തി പിടിച്ച് കോണ്ട് എന്റെ  വസ്ത്രങ്ങള്‍ അഴിക്കുവാന്‍ തുടങ്ങി.

പെട്ടെന്ന് സര്‍വ്വശക്തിയും എടുത്ത് സലാംകായെ  തള്ളി.

പെട്ടെന്ന് സലാംക്കാ ബെഡില്‍ നിന്നും താഴേക്ക് വീണു.

ഈ സമയം കൈയില്‍ കിട്ടിയ സോഡാ കുപ്പികോണ്ട് ഞാൻ സലാംക്കയുടെ  തലക്കടിച്ചു.

എന്നിട്ട് ഞാൻ എഴുന്നേറ്റു കൊണ്ട് ഒാടി പടികെട്ടുകള്‍ ഇറങ്ങി.

പിന്നെ ഞാൻ അവിടെ നിന്നല്ല. 

അപ്പോള്‍ അവിടെ കുട്ടനും കുട്ടുക്കാരും നിന്നിരുന്നു.

ഈ കാര്യങ്ങള്‍ സുജേച്ചിയോട് പറഞ്ഞു.

"ആരെങ്കിലും കണ്ടോ" ...? 

സുജ മീനാക്ഷിയോട് ചോദിച്ചു.

"ഇല്ലാ... ആരും കണ്ടിട്ടില്ലാ".

"മീനാക്ഷി പറഞ്ഞു" ...!

"എന്നാലും അവളിങ്ങനെ ആയത് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലാ".

സുജ പറഞ്ഞു.

"ആ.... ഒരു പണിയുണ്ട്... 

മീനാക്ഷി പറഞ്ഞു. 

"സുജേച്ചി ആരോടും പറയരുത്". 

ഇല്ല... നീ പേടിക്കണ്ട... 

സുജ അത്രയേ പറഞ്ഞുള്ളു... അവൾ സജി വരുന്നതും നോക്കി പുറത്തേക്കു പോയി.

കുറച്ച് സമയത്തിന്ന് ശേഷം മിനാക്ഷി തന്റെ വീട്ടിലേക്ക് പോകാൻ പുറപ്പെട്ടതും സജിയുടെ ബൈക്ക് വരുന്നുണ്ടായിരുന്നു. സുജയും അച്ഛമ്മയോട് പറഞ്ഞ് കൊണ്ട് അവിടെ നിന്നും ഇറങ്ങി. 

ഈ കഥ ഇവിടെ പൂർണമാകുന്നു. 

⚫ മണികണ്ഠൻ സി നായർ എഴുതുന്ന കഥ.  
വാട്സ്ആപ്പ്.

മണികണ്ഠൻ സി നായർ എഴുതുന്ന കഥ. വാട്സ്ആപ്പ്.

5 Love

14357a6f36e797a39f3b2c866b6313a0

Manikandan C Nair, Thekkumkara.

"അവൾ''
•••••••••••••••••
(ചെറുകഥ)
••••••••••••••• 
രചന.
മണികണ്ഠൻ തെക്കുംകര.
•••••••••••••••••••••••••••••••••

ടെലിഫോൺ കുറേ നേരമായി ബെല്ലടിക്കുന്നു.... അത് ആരും നോക്കിയില്ല... പെട്ടന്ന് അവൾ ടെലഫോൺ കയ്യിലെടുത്തു.

"ഹലോ...  ആരാ"....!

മറുതലക്കിൽ നിന്നും പരിചയമുള്ള ശബ്ദം കേട്ടു. 

"ആ... ശങ്കരേട്ടനാണോ...? അത് ശരി, എന്താ ശങ്കരേട്ടാ വിശേഷം".
അവൾ ചോദിച്ചു...?

മറുതലക്കിൽ നിന്നും  ശങ്കരേട്ടൻ പറയുന്നത് കേട്ടു.

ശങ്കരേട്ടൻ എന്നാൽ നാടിന്റെ സാമൂഹിക പ്രവർത്തകനും വായനശാലാ സെക്രട്ടറിയും കൂടിയാണ്.

ശങ്കരേട്ടൻ ഫോണിലൂടെ പറഞ്ഞു.

"ഇവിടെ വീണ്ടും ക്യാമ്പുകൾ തുടങ്ങി. ഞങ്ങൾ കുറച്ച് ആളുകളെ അങ്ങോട്ട് മാറ്റി താമസിച്ചിരിപ്പിക്കുകയാണ്. അല്ലാ അമ്മ എവിടെ...? ഒന്ന് ഫോൺ കൊടുത്തേ"... ?
ശങ്കരേട്ടന്റെ ശബ്ദം.

അത് കേട്ട് അവൾ പറഞ്ഞു.

"അമ്മ കാലത്ത് വന്ന് കുളിച്ച് ഭക്ഷണം കഴിച്ച് ക്യാമ്പിലേക്ക് പോയി. എനി നാളെയേ വരുള്ളൂ".

"ക്യാമ്പോ... അപ്പോൾ അവിടെ വെള്ളം കയറിട്ടുണ്ടോ..?"
ശങ്കരേട്ടന്റെ ചോദ്യം.

അത് കേട്ട് അവൾ പറഞ്ഞു.

"അതേ ഇവിടെ പ്രശ്നങ്ങൾ ഒന്നുമില്ലാ ശങ്കരേട്ടാ.... അത് അമ്മ ക്യാമ്പിൽ പോയത്.... പിന്നെ അത് രണ്ട് ദിവസം അവിടെ താമസിക്കണമെന്ന് പറഞ്ഞ് പോയി''.

പെട്ടന്ന് ശങ്കരേട്ടന്റെ ശബ്ദം ഉയർന്നു. അയാൾ പറഞ്ഞു.

"അത് ശരി. ഈ വയസ്സാൻ കാലത്ത് അമ്മക്ക് എന്തിന്റെ കേടാ. എന്നിട്ട് നിങ്ങൾ ഒന്നും പറഞ്ഞില്ലേ.?''

ശങ്കരേട്ടന്റെ മറുചോദ്യം മനസിലാക്കിയ അവൾ പറഞ്ഞു.

"എന്ത് പറയാനാ എന്റെ ശങ്കരേട്ടാ...  അമ്മ പറഞ്ഞാൽ കേൽക്കില്ലാ അതാ.... ചേട്ടന്മാർ അതിനെ കുറിച്ച് പറയല് വിട്ടു. എനി എന്തെങ്കിലും വന്നാൽ അപ്പോൾ കാണാം എന്നാണ് സുരേട്ടൻ പറഞ്ഞത്''.

"അപ്പോൾ മോളക്ക് ഒന്നും പറയാനില്ലേ? ശരി. ഞാൻ പിന്നെ വരാം''. 

അപ്പേഴും കാലവർഷം ഉയരുകയായിരുന്നു. എങ്ങും പ്രളയത്തിൽ വീടും സ്ഥലങ്ങളും നഷ്ടപ്പെട്ട് ആളുകൾ എന്ത് ചെയ്യണമെന്ന് അറിയാതെ പരക്കം പായുകയാണ്. ഇതെല്ലാം സംഭവിക്കുന്നത് ഇവിടെ നിന്നും മുപ്പത്തഞ്ച് കിലോമീറ്റർ കഴിഞ്ഞാണ്.

ഒര് ആഴ്ച്ചയായി അവിടെ ക്യാമ്പുകൾ തുടങ്ങിയിട്ട്. താഴ്ന്ന സ്ഥലങ്ങളിൽ വെള്ളകെട്ട് കൂടുതലായി ബോട്ടും തോണികളും മത്സ്യതൊഴിലാളികൾ  ബോട്ടുമായി എത്തിയിരിക്കുന്നു.

ആർക്കും ഒന്നും പറയാത വയ്യാത്ത അവസ്ഥ. ചിലർ തന്റെ ബിൽഡിങ്ങിന്റെ മുകളിൽ കയറി നിന്ന് സഹായത്തിനായ് പലരേയും വിളിക്കുന്നു.

കേരളം ഇങ്ങനെ ഒര് പ്രതികൂല സംഗതി കണ്ടിട്ടില്ല. എങ്കിലും ചിലർ മോബൈൽ ഫോണിൽ ലൈവ് ഇട്ട് കൊണ്ടിരിക്കുകയാണ്.  എല്ലാ ആൾക്കാരും തിരക്കിലാണ്.

മത്സ്യ തൊഴിലാളികളുടെ ബോട്ടും വഞ്ചികളും വന്നിട്ടുണ്ട് എങ്കിലും ടി വി യിൽ ലൈവായി വാർത്ത കാണുന്ന ആ പെൺകുട്ടി തന്റെ കൂട്ടുകാരിയെ വിളിച്ചപ്പോൾ ഫോൺ കിട്ടുന്നില്ല.

അവൾ ഉടൻ മോബൈൽ ഫോണിൽ ചിലരുമായി ചാറ്റ് ചെയ്യു. പിന്നെ അവിടെ ചില കാര്യങ്ങൾ കേട് ഫെയ്സ് ബുക്കിലേക്ക് ഒന്ന് കയറി നോക്കി.

അപ്പോൾ അവിടെ കണ്ട കാഴ്ച്ച പലതും നഷ്ടപ്പെടും മനുഷ്യന് ആവശ്യമുള്ള കാര്യം സ്വന്തം ജീവനാണെന്നും ജാതി, മതം, വർഗ്ഗീയ ചിന്തകൾക്ക് വിരാമിട്ട് കൊണ്ട് ഒരോ ആൾക്കാരും കാണിക്കുന്ന കാര്യങ്ങൾ കണ്ടു. അത് പ്പോലെ എല്ലാ ആളുകളേയും വിളിച്ച് നിലവിളിക്കുന്ന വാർത്തകൾ ഫെയ്സ് ബുക്കിൽ കണ്ടു.

അവൾ ഉടൻ തന്നെ തന്റെ അമ്മയെ ഫോണിൽ വിളിച്ചു. കുറച്ച് റിം അടിച്ച ശേഷം ഫോൺ എടുത്തത്‌.

അവൾ അമ്മയോടായി പറഞ്ഞു.

"അമ്മ എത്രയും പെട്ടെന്ന് ഇങ്ങോട്ട് വരണം. ആ ക്യാമ്പിൽ ഇപ്പോൾ ഈശ്വരന്റെ കടാക്ഷം കൊണ്ട് നമ്മുക്ക് തങ്ങേണ്ട ആവശ്യമില്ല. പക്ഷെ ഇനിയും അമ്മ വരാത്തത് എന്തിനാണ് എന്ന് എനിക്കറിയാം''.

"ഞാൻ ദിവസവും കാലത്ത് വരുന്നില്ലേ മോളേ. എനിക്ക് ഒര് പ്രശ്നവുമില്ലാ".  
ആ അമ്മ അവളോട് പറഞ്ഞു.

"അമ്മക്ക് പ്രശ്നങ്ങൾ കൊണ്ടല്ലാ. ശങ്കരേട്ടൻ വിളിച്ചിരുന്നു".
അവൾ പറഞ്ഞു.

"ആ നമ്മുടെ ശങ്കരേട്ടനല്ലേ...? എന്നെയും വിളിച്ചു. അൽപ്പം ചൂടിലാണ്. അത് കുഴപ്പമില്ലാ. ഇവിടെ നാളെ വില്ലേജിൽ നിന്ന് ഓഫീസേഴ്സ് വന്ന് കണക്ക് എടുത്ത ശേഷം ഞാൻ വരാം മോളേ".
ആ അമ്മ പറഞ്ഞു.

"അതൊന്നും പറ്റില്ല. ഞാൻ സുരേട്ടനോട് വിളിച്ച് പറഞ്ഞിട്ടുണ്ട്".

അവൾ അമ്മയോടായി  പറഞ്ഞു.

അമ്മക്ക് ദേഷ്യം വന്നു, പിന്നെ അവളോട്‌ പറഞ്ഞു..

"നീയ്യൊന്ന് മിണ്ടാതെ ഇരിക്കടീ പെണ്ണേ. ഞാൻ ഫോൺ വെക്കുകയാ''.

"വരട്ടെ. ഫോൺ വെക്കാൻ വരട്ടെ. ഇതും കൂടിയും കേട്ടോളൂ''.

അവൾ തന്റെ അമ്മയോട് പറഞ്ഞു.

"അതായത് അമ്മ വന്നില്ലായെങ്കിൽ അമ്മ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ഒന്നും അമ്മക്ക് കിട്ടില്ലാ. ഇത് ഞാനാണ് പറയുന്നത്''.

അവൾ ഫോൺ വെച്ചു. അപ്പോഴും ടിവിയിൽ ആളുകളെ രക്ഷിക്കുന്ന ദൃശ്യമായിരുന്നു.

⚫ പ്രളയം വന്നപ്പോൾ അവൾ പറഞ്ഞത് എന്താണ്...?  
മണികണ്ഠൻ സി നായർ, 
തെക്കുംകര.

പ്രളയം വന്നപ്പോൾ അവൾ പറഞ്ഞത് എന്താണ്...? മണികണ്ഠൻ സി നായർ, തെക്കുംകര.

2 Love

14357a6f36e797a39f3b2c866b6313a0

Manikandan C Nair, Thekkumkara.

#OpenPoetry ഒരു ജന്മം
••••••••••••      (കവിത)

രചന: മണികണ്ഠൻ സി. നായർ,
തെക്കുംകര.
•••••••••••••••••••••

അടുത്ത ജന്മം ഞാൻ ഒരു കിളിയായിരുന്നെങ്കിൽ,
കാണുവാൻ പറ്റാത്ത കാഴ്ചകൾ ഒക്കെയും പറന്നു പറന്നു പോകാൻ.. 
എന്തൊരു മോഹം
 
ആരും കൂട്ടില്ലാതെ ഏകനായി കഴിയും കാലം, 
തള്ളകിടാങ്ങൾക്കു മേൽ കൊത്തി ഓടിക്കും വൃഥാ..!
അവിടെ തൊട്ടു പറക്കുവാൻ തുടങ്ങുന്ന- ഈ ജീവിതത്തിൽ കാണാത്ത ലോകം.
അപ്പോഴും മാനത്ത് നോക്കി ഞാൻ,
ഏതോ പരുന്തിനെ ചിറകടിയൊച്ചകൾ കേട്ടു ഞാൻ...!
ചുവട്ടിൽ തന്നെ ഭക്ഷിക്കുവാൻ-  കാത്തിരിക്കുന്ന കുറുക്കനും ചെന്നായയും..!
അകലേക്കു പോയാൽ കാട് കാണാം,
പിന്നെ തെളിവെള്ളത്തിൽ പൊൻമാനെ വിരുതുമായ്,  കാലം പിന്നെയും നീണ്ടു പോയി...!

മാനത്തെ കമ്പിയിൽ  കളിക്കും ചിലവർ തന്നെ മാടി വിളിക്കുന്നവർ.. തൻറെ കൂട്ടുമായി....!

എവിടെയോ നിന്നോ പൊട്ടുന്ന തോക്കുകൾ... ഇല്ലെങ്കിൽ തനിക്കും ബാധകമായി എപ്പോഴും... ! 
••••••••••••••••••••••••••

⚫ കവിത. 
മണികണ്ഠൻ സി നായർ എഴുതിയ കവിത.

കവിത. മണികണ്ഠൻ സി നായർ എഴുതിയ കവിത. #poem #OpenPoetry

6 Love

14357a6f36e797a39f3b2c866b6313a0

Manikandan C Nair, Thekkumkara.

"ദോശ"

 (കവിത)
•••••••••••••••••••••••••••••••••••••••••••••••
അമ്മ കാച്ചിയ അരിമാവിൻ 
ദോശയാണെനിക്കേറെ ഇഷ്ട്ടം... 
വടക്കോറെ പഴകിയ തറവാടിൻ 
വീട്ടിലെ പഴകിയ അടുപ്പിൽ-
വെച്ചു അമ്മയിരിക്കും... 
ഒരോ ദിവസവും ദോശ തന്നെ കിട്ടുമ്പോൾ- 
മതിയായിരുന്നുവെന്ന് ചൊല്ലാൻ മോഹം. 
വിരുന്നുകാരുടെ കമ്പം കേറുന്ന രാവുകളിൽ, 
അച്ഛൻ കൊണ്ടുവരുന്ന മസാലദോശ. 
തെങ്ങും കഴുങ്ങും ഏതെല്ലാം ഉണ്ടെന്ന്, 
ആർക്കും അറിയാത്ത കാലമപ്പോൾ... 
തേങ്ങ മൂത്തു നിലത്തു വീഴുമ്പോഴും, 
പക്ഷികൾ കുരുവികൾ വന്ന് 
വിഹരിക്കും വാഴതലപ്പുകളിൽ, 
ഏറെ പഴങ്ങൾ അണ്ണാടികണ്ണനും മരംചാടികളെയും നോക്കി 
തന്റെതാനെന്നു ഓർത്തില്ല....! 
ഇനിയും ആ പാത പിന്തുണയുടും ഓർമ്മകളിൽ, 
ഈ ജന്മം എനിക്കാവില്ല എന്ന സത്യം....
അമ്മ കാച്ചിയ അരിമാവിൻ
ദോശയാണെനിക്ക് ഇഷ്ട്ടം....!

മണി സി നായർ, 
തെക്കുംകര.
--------------
********* Mani C Nair Thekkumkara.

Mani C Nair Thekkumkara.

4 Love

loader
Home
Explore
Events
Notification
Profile