Nojoto: Largest Storytelling Platform
fasimuhammed9860
  • 12Stories
  • 44Followers
  • 63Love
    40Views

fasimuhammed

writer ,vloger and motivation trainer

  • Popular
  • Latest
  • Video
70cc52a286511e033a8445d37bae1225

fasimuhammed

70cc52a286511e033a8445d37bae1225

fasimuhammed

70cc52a286511e033a8445d37bae1225

fasimuhammed

പെരുവിരൽ

ഇന്നെൻ പെരുവിരൽ നഖങ്ങൾ രാസാവരണത്താൽതിളങ്ങിടുന്നു 
ഒരിക്കലവ പൂഴിമണ്ണിൽ 
നാണത്താൽ കളം വരച്ചിരുന്നു
പ്രാണനാഥൻ ദേഹത്തിലവ 
നഖക്ഷതത്തിൻ ചിത്രങ്ങൾ തീർത്തിരുന്നു നാളെയെൻ പെരുവിരലുകൾ 
വെള്ളതുള്ളിയാൽ താലിചാർത്തപ്പെടും
ആലിംഗന ബന്ധരായിടുമവ
ഗു ഹാക്ഷേത്രങ്ങളിലെ
നിർജീവമാം രതി ശില്പികൾ പോലെ.....
ആനന്തമാം മധുവിധുവിനായി 
സ്വർഗ്ഗലോക യാത്രയായിടും 
മരണമെന്ന സത്യത്തിൻ അനുഭൂതിയിൽ ലയിചിടും....
......ഫാസി മുഹമ്മദ്..... #മഴ

#മഴ #poem

70cc52a286511e033a8445d37bae1225

fasimuhammed

കാലത്തിന്റെ സാക്ഷി
അദ്ധ്യായം 33 
മുറിച്ചെടുത്ത സ്വപ്നങ്ങൾ

കാലത്തിന്റെ സാക്ഷി അദ്ധ്യായം 33 മുറിച്ചെടുത്ത സ്വപ്നങ്ങൾ #poem

70cc52a286511e033a8445d37bae1225

fasimuhammed

ഈ പ്രാപഞ്ചികത ഒരു മഹാലീല!
ആനന്ദകരവും വിസ്മയജനകവുമായ 
ഒരു കളി മാത്രമാണ് 
ഈ ലോകം എന്നറിയുക. 
വസന്തത്തിൽ വിരിഞ്ഞു നൃത്തമാടി ഉല്ലാസം പകരുന്ന പൂക്കൾ, കുറച്ചു കഴിയുമ്പോൾ വാടിക്കൊഴിഞ്ഞുവീണ് 
കരിഞ്ഞുണങ്ങുങ്ങുന്നു. അത്രമേൽ ക്ഷണികവും നിസ്സാരവുമായ ഈ ലോകത്ത് 
സമ്പത്തിന്റെയും സന്തതികളുടെയും പേരിൽ അഹന്ത നടിക്കുകയെന്നത് എത്രവലിയ മൂഢതയാണ്.

      ....... ഫാസി മുഹമ്മദ്...... #സമാധാനം

#സമാധാനം #poem

70cc52a286511e033a8445d37bae1225

fasimuhammed

പുത്ര കാമം
..................

വന്ന വഴി പാടെ മറന്നു 
നിനക്ക് നിന്റെയാ ഇരുമ്പ് തേറ്റകളീ 
കാട്ടിലൂടെ കേറ്റിയിറക്കിയീ കുന്നുകൾ കീറി പിളർക്കണമായിരുന്നേൽ,
പിന്നെ എന്തേ നീ ഇരുപത്തിമൂന്നര കൊല്ലം മുന്നെ അള്ളി പിടിച്ചൊരാ കുന്നെടുത്തീലാ??
കാത്തിരുന്നതെന്തിനു നീ... നരച്ച കാടിനായ് ശുഷ്ക്കിച്ച കുന്നിനായ് 
വൈകിച്ചതെന്തെയീയമൃതിൽ
വിഷം കലർത്തി മോന്താൻ.....??

......... ഫാസി മുഹമ്മദ്........
70cc52a286511e033a8445d37bae1225

fasimuhammed

 ........പണയം......

ബാങ്കിന്റെ വലിപ്പിൽ 
മുദ്രവച്ചകീഴിൽ വളരെ നാളായ് പാലിക്കപ്പെടാത്തൊരു വാക്കുണ്ട്,
തുമ്പയുടെ വക്ക് പ്പൊട്ടിയ ഒരപ്പന്റെ വാക്ക്.
നൂലുപോലെ വളർന്നൊരു പെണ്ണിന്റെ എലുമ്പൻ കാലുകൾക്ക് കാല്പവനിൽ അടിച്ചു പരത്തിയ നൂലൊത്ത പാദസരം.
കിഴികെട്ടിയ ആ വാക്കിപ്പോൾ ചിതപറ്റി നില്പുണ്ട്,
നൂലൊത്ത കാലിപ്പോൾ ഡിസംബറിന്റെ തണുപ്പ്.

........പണയം...... ബാങ്കിന്റെ വലിപ്പിൽ മുദ്രവച്ചകീഴിൽ വളരെ നാളായ് പാലിക്കപ്പെടാത്തൊരു വാക്കുണ്ട്, തുമ്പയുടെ വക്ക് പ്പൊട്ടിയ ഒരപ്പന്റെ വാക്ക്. നൂലുപോലെ വളർന്നൊരു പെണ്ണിന്റെ എലുമ്പൻ കാലുകൾക്ക് കാല്പവനിൽ അടിച്ചു പരത്തിയ നൂലൊത്ത പാദസരം. കിഴികെട്ടിയ ആ വാക്കിപ്പോൾ ചിതപറ്റി നില്പുണ്ട്, നൂലൊത്ത കാലിപ്പോൾ ഡിസംബറിന്റെ തണുപ്പ്.

70cc52a286511e033a8445d37bae1225

fasimuhammed

 my 8nth book publishing vloger and motivation trainer zameel abdurahman..

my 8nth book publishing vloger and motivation trainer zameel abdurahman..

70cc52a286511e033a8445d37bae1225

fasimuhammed

ദിവ്യപ്രണയം ഒരു വസന്തമാരുതനായി ഹൃദയത്തിൽ കുളിർവീശുന്നെങ്കിൽ അറിയുക, 
അവന്റെ പ്രണയത്തിന്റെ അഭൗമ മർദ്ദങ്ങൾ ആത്മാവിൽ പ്രകടമായി രൂപപ്പെട്ടു വന്നിരിക്കുന്നു.

ഇരുട്ടിൽ വഴിതെറ്റി തപ്പിത്തടയുമ്പോൾ അറിയുക, ഒരു പ്രകാശോദയം എവിടെയോ നിന്നെ കാത്തിരിക്കുന്നു. 

              ...ഫാസി മുഹമ്മദ്... #സമാധാനം

#സമാധാനം #poem

70cc52a286511e033a8445d37bae1225

fasimuhammed

ഹൃദയാന്തരത്തിൽ ദിവ്യപ്രണയത്തിന്റെ വിത്ത് വിതയ്ക്കപ്പെട്ടവരിൽ  മാത്രമേ 
പ്രണയത്തിന്റെ  പൂക്കൾ വിരിയൂ. 
വിത്തുള്ള ഹൃദയങ്ങൾ ഏത് മണ്ണിനാഴങ്ങളിൽ നിന്നും
പ്രണയസൂര്യനെത്തേടി പുറത്തുവരിക തന്നെ ചെയ്യും. 
സ്വർഗത്തിനുപോലും അന്യമായ ഈ അനുരാഗദ്യുതിയാണ് ദിവ്യപ്രണയം.....
       ...... ഫാസിമുഹമ്മദ്....... #സമാധാനം

#സമാധാനം #poem

loader
Home
Explore
Events
Notification
Profile