Nojoto: Largest Storytelling Platform
sooraj9428285281248
  • 37Stories
  • 4Followers
  • 268Love
    0Views

pranthan

  • Popular
  • Latest
  • Video
9c8aaff44262bfa290c34eae45d347f8

pranthan

പെണ്ണെ.. നീ അമ്മയാകുമ്പോൾ..
എനിക്കും നീ അമ്മയാകണം!!
കുറച്ചേറെ.. കൊതിച്ച..
കൊതിപ്പിച്ച.. ഇന്നും നീറ്റുന്ന
മോഹങ്ങളുണ്ട്..
എന്റെ ബാല്യത്തിൽ..!!

എന്റെ കുഞ്ഞിനൊപ്പം എനിക്കും
നിന്റെ മകനായി പുനർജനിക്കണം..!!

©    sooraj elayedath #motherlove
9c8aaff44262bfa290c34eae45d347f8

pranthan

ഇൻബോക്സുകളിലെ...
ബ്രോ വിളികളിൽ...
കുരുങ്ങി കിടപ്പുണ്ട്...
സിംഗിൾ എന്നൊരു
ചങ്ക് ബ്രോ!!!

©    sooraj elayedath #Travelstories
9c8aaff44262bfa290c34eae45d347f8

pranthan

ഒരിക്കൽ കഴിയുമെങ്കിൽ..
ഒരു മൂക്കുത്തി വാങ്ങണം..
വലുതെന്തെങ്കിലും വാങ്ങണമെന്നായിരുന്നു...
ഞാനത്ര വലുതല്ലല്ലോ!!
എന്റെ ഹൃദയത്തിന്റെ ഒരംശം
അവളിൽ മിന്നിത്തിളങ്ങണം!!
അവളതണിഞ്ഞ് എല്ലാരേം കാട്ടണം..
അവൾക്കത് ചേരില്ലെന്നെല്ലാരും പറയണം
വാടിയമുഖത്തിലെന്റെ ഹൃദയം കൊള്ളുത്തി..അവളെന്റെ അരികിലെത്തി പരിഭവിക്കുമ്പോൾ!!നെഞ്ചോടു ചേർത്ത് പറയണം..

“എന്റെ മൂക്കുത്തി നിനക്ക് മാത്രേ ചേരൂന്ന്”

ഞാൻ ഒരു സൈക്കോ കാമുകൻ അല്ലെ??
ഹ ഹ ഹ.. എന്തോ അങ്ങിനൊക്കെയാണ് ഞാൻ!!!👹

©    sooraj elayedath #Love

7 Love

9c8aaff44262bfa290c34eae45d347f8

pranthan

മദ്യം ശരീരത്തിനും...
പ്രണയം.. മനസ്സിനും..
ഹാനികരമാണ്!!
ഒന്ന് ജീവനും.. മറ്റൊന്ന്..
ജീവിതവും എടുക്കുന്നു..!!

©    sooraj elayedath #smoke
9c8aaff44262bfa290c34eae45d347f8

pranthan

എന്തിനാണ് സുൽത്താൻ??
പറയാതിരുന്നത്...
നിങ്ങൾക്ക് മുൻപേ പറയാമായിരുന്നില്ലേ??
ആ പൂവ് കൊടുക്കുമ്പോൾ..

അതെന്റെ ഹൃദയാമായിരുന്നെന്ന്...!!!

പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ..

അവളത്.. ചവിട്ടിയരക്കുമായിരുന്നോ??

©    sooraj elayedath #WritingForYou
9c8aaff44262bfa290c34eae45d347f8

pranthan

പ്രിയപ്പെട്ട എഴുത്തുകാരി 
എവിടെയാണ് ??നീ?!
എന്റെ നിഴലിലെ മഷിക്കറുപ്പ് ..
എപ്പോഴും നിന്റെ വരികളായിരുന്നല്ലോ!
ജീവിതം ഏകാകിയാക്കി 
മാറ്റിയവന്റെ നിറങ്ങളത്രയും 
നിന്റെ വരികളിലെ മഴവില്ലായിരുന്നല്ലോ!

നിന്റെ കാവ്യ പുഷ്പ്പങ്ങളോരൊന്നും 
ഇവിടെ ഞാൻ സൂക്ഷിക്കുന്നു 
എവിടെയെന്നോ ??
കുറച്ച് ദൂരെ ..അല്ലെങ്കിൽ 
ചിലപ്പോൾ തൊട്ടടുത്ത് 

നീ ഒടുവിൽ എന്റെ തണുത്ത ദേഹത്തിന്റെ 
നിലച്ച താളം കാതോർക്കുമ്പോൾ 
എന്റെ ഹൃത്തടത്തിലെ പൂക്കളത്രയും 
നിന്റെ വരികളായിരിക്കും 

ഞാൻ നിന്റെ മറ്റൊരു 
പ്രണയകാവ്യമാകാൻ 
ആഗ്രഹിക്കുന്നു ..
പ്രിയപ്പെട്ട എഴുത്തുകാരി 
നീ  എവിടെയാണ് ??

©    sooraj elayedath #Loneliness
9c8aaff44262bfa290c34eae45d347f8

pranthan

നിന്റെ മഴനനഞ്ഞു..
പണ്ടൊരിക്കൽ വന്ന പനിയിന്നും...
മാറിയിട്ടില്ല..
തൊട്ടു നോക്കിയാൽ ചൂടിലാത്ത
ഉള്ളുകുടയുന്ന ഒരുൾ പനി..

©    sooraj elayedath #meltingdown
9c8aaff44262bfa290c34eae45d347f8

pranthan

പ്രണയം പഠിപ്പിച്ചത്‌..
പ്രണയമില്ലെന്നാണ്!!
എല്ലാം കുറച്ച് ആകർഷണങ്ങളുടെ
കൗതുകങ്ങളുടെ ഉൾഗമനങ്ങൾ..
വേദനയുടെ നിരാശയുടെ
നെടുവീർപ്പുകൾ..
പിന്നെ മറക്കാൻ ശ്രെമിച്ചാലും
മുറുകുന്ന ഓർമ്മ ചങ്ങലകൾ..
ചോദ്യമരുത്...!!ഇതെന്റെ..
പ്രണയ കാഴ്ച്ചയാണ്!!!

©    sooraj elayedath #findyourself
9c8aaff44262bfa290c34eae45d347f8

pranthan

അങ്ങിനെയെത്ര വരികൾ..
അങ്ങിനെയെത്ര കവികൾ..
വരച്ചു വെച്ചിരിക്കുന്നു സ്ത്രീ സൗന്ദര്യം..
ഇത് കേട്ടും കൊണ്ടും വന്നവന്റെ
മനസ്സിലെ പെണ്ണൊരു അപ്സരസായിരുന്നു..

നിങ്ങളറിഞ്ഞിരുന്നോ ആ ദുഃഖം??
മനോഹരമായവളെ വർണ്ണിക്കുമ്പോൾ!
മനോഹരമല്ലാത്തവളുടെ ദുഃഖം??!!

സീതയേക്കാൾ മനോഹരി ശൂർപ്പണഘയല്ലേ??
പെണ്ണിന്റെ സൗന്ദര്യം കണക്കുകൂട്ടുന്നതിൽ..
എനിക്കോ നിങ്ങൾക്കോ തെറ്റുപറ്റിയിരിക്കുന്നു..!!

©    sooraj elayedath #MereKhayaal
9c8aaff44262bfa290c34eae45d347f8

pranthan

ശരിക്കുമോന്നു വിട പറയാൻ..
കഴിയാതെ പിന്നീട് ഒരിക്കലും..
കാണാതെ പോയവരുണ്ട്..
പ്രിയപ്പെട്ട ചിലർ..
അതാണവസാന കണ്ടുമുട്ടൽ
എന്നറിയാതെ ഒന്നും പറയാതെ
ശൂന്യതയിലേക്ക്‌ മടങ്ങിയവർ..

ഒരു വിട.. മുൻപേ..പറഞ്ഞുവെക്കണം..
പറ്റുമെങ്കിൽ ചേർത്തൊരു ആലിംഗനവും..

©    sooraj elayedath #ReachingTop
loader
Home
Explore
Events
Notification
Profile