Nojoto: Largest Storytelling Platform
abhiragpv3523
  • 41Stories
  • 0Followers
  • 0Love
    0Views

Abhirag P V

  • Popular
  • Latest
  • Video
bf21cc07501b6c88dd11aa2458e62fe4

Abhirag P V

ലൈബ്രറിയിലെ ഏതോ ഒരു ബുക്കിലെ കീറിയ പേജ് പോലെയായിരുന്നു നമ്മളും. കീറിയിരുന്നുവെങ്കിലും പരസ്പരം ഒട്ടിയിരുന്ന ഒരു പേജ്. ലൈബ്രറി എന്ന ആശയം ഉൾക്കൊള്ളുന്ന ഒരു കഥയൊ, കവിതയൊ #collab ചെയ്യൂ✌️✌️ #ലൈബ്രറിയിൽ എന്ന ഹാഷ്ടാഗിനൊപ്പം.
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

ലൈബ്രറി എന്ന ആശയം ഉൾക്കൊള്ളുന്ന ഒരു കഥയൊ, കവിതയൊ #Collab ചെയ്യൂ✌️✌️ #ലൈബ്രറിയിൽ എന്ന ഹാഷ്ടാഗിനൊപ്പം. #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

bf21cc07501b6c88dd11aa2458e62fe4

Abhirag P V

അവളെന്നെയൊരു
പൂവായിട്ടാണ് കണ്ടത്.
രണ്ടു ദിവസം തലയിൽ
വെച്ചിട്ട് വലിച്ചെറിഞ്ഞു. 😞💔

😞💔

bf21cc07501b6c88dd11aa2458e62fe4

Abhirag P V

പ്രവൃത്തിയിലേക്ക്
കൊണ്ടുവരാത്തിടത്തോളം
ചിന്തകളെപ്പോഴും
മതിലുകൾക്കുള്ളിലാണ്. ചിന്തകൾ മതിലുകൾക്കുള്ളിലൊ അതൊ പുറത്തോ? #collab #മതിലുകൾക്കൊപ്പം എന്ന ഹാഷ്ടാഗിനൊപ്പം🍁🍁🍁
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

ചിന്തകൾ മതിലുകൾക്കുള്ളിലൊ അതൊ പുറത്തോ? #Collab #മതിലുകൾക്കൊപ്പം എന്ന ഹാഷ്ടാഗിനൊപ്പം🍁🍁🍁 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

bf21cc07501b6c88dd11aa2458e62fe4

Abhirag P V

എല്ലാ വെളിച്ചവും അണഞ്ഞു
എന്നു കരുതുമ്പോൾ
വരണ്ട മണ്ണിലേക്ക് 
പെയ്തിറങ്ങുന്ന മഴ പോലെ
കടന്നുവരുന്ന ചിലരുണ്ട്.
പ്രതീക്ഷയുടെ പുതുവെളിച്ചം
വാക്കുകളാൽ പെയ്യിക്കുന്നവർ
പ്രകാശമേൽക്കുമ്പോൾ
ഈ വാക്കുകളും
മഴത്തുള്ളികളെ പോലെ
നക്ഷത്ര ശോഭയണയുന്നു. എല്ലാവർക്കും കാണും, ഇരുട്ടിൽ പ്രകാശിച്ച് പ്രതീക്ഷ നൽകുന്ന ഒരു നക്ഷത്രം. ആ നക്ഷത്രത്തിന് #collab ചെയ്യാം #നീയെന്നനക്ഷത്രം എന്ന ഹാഷ്ടാഗിനൊപ്പം⭐
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Poke ചെയ്തതിന് സ്നേഹം
Nandana Aji

എല്ലാവർക്കും കാണും, ഇരുട്ടിൽ പ്രകാശിച്ച് പ്രതീക്ഷ നൽകുന്ന ഒരു നക്ഷത്രം. ആ നക്ഷത്രത്തിന് #Collab ചെയ്യാം #നീയെന്നനക്ഷത്രം എന്ന ഹാഷ്ടാഗിനൊപ്പം⭐ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali Poke ചെയ്തതിന് സ്നേഹം Nandana Aji

bf21cc07501b6c88dd11aa2458e62fe4

Abhirag P V

അക്കരെയുള്ള എന്റെ
സ്വപ്നങ്ങൾക്ക്
മൂന്നു ചിറകുകൾ ഉണ്ട്.
ഒരെണ്ണം ഞാൻ
അഡീഷണൽ വെച്ചതാണ്.
അതിന്റെ കണ്ണുകൾ
എപ്പോഴും പ്രകാശിച്ചു 
കൊണ്ടിരിക്കും.
അത്ഭുതത്തോടെ
നോക്കിയിരിക്കുമ്പോൾ
എന്റെ കണ്ണുകളും
തിളങ്ങാൻ തുടങ്ങും.
അപ്പോൾ വാനിൽ
ഒരു പൊട്ടിച്ചിരി ഉയരും.
ഞാനൊരു മൃദുമന്ദഹാസം
ചൊരിയും.
പെട്ടെന്ന് അത് ഉയർന്ന്
പറക്കാൻ തുടങ്ങി.
ഞാനെന്റെ മിഴികളെ
കൂടെയയച്ചു.
അപ്പോൾ കൈകൾ 
രണ്ടു ചിറകുള്ള
സ്വപ്നങ്ങൾക്ക്
ആകാശം നെയ്യുകയായിരുന്നു.
ദൃഷ്ടി പതിപ്പിക്കാത്ത 
കൊണ്ടതിൽ
ഉറുമ്പ് അരിച്ചു തുടങ്ങിയിരുന്നു. ഇക്കരെ നിൽക്കുമ്പോൾ അക്കരപച്ച എന്ന് കേട്ടിട്ടില്ലേ? #collab അക്കരെയുള്ള നിങ്ങളുടെ സ്വപ്നത്തെക്കുറിച്ച്!
#അക്കരെ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

ഇക്കരെ നിൽക്കുമ്പോൾ അക്കരപച്ച എന്ന് കേട്ടിട്ടില്ലേ? #Collab അക്കരെയുള്ള നിങ്ങളുടെ സ്വപ്നത്തെക്കുറിച്ച്! #അക്കരെ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

bf21cc07501b6c88dd11aa2458e62fe4

Abhirag P V

ഓർമ്മകളായി 
മാറിയതിനെ
ഓർത്തിരിക്കുന്നതിലും 
ഭംഗി കൂടെക്കൂടിയ 
കൂട്ടുകാരെ ഓർക്കുമ്പോൾ
ചുണ്ടിൽ വിരിയുന്ന 
പുഞ്ചിരിക്കാണ്. ഓർമകൾ കരൾ തലോടും പോലെ...
#collab #മൂളിപ്പാട്ട് എന്ന ഹാഷ്ടാഗിനൊപ്പം✌️✌️

#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

ഓർമകൾ കരൾ തലോടും പോലെ... #Collab #മൂളിപ്പാട്ട് എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

bf21cc07501b6c88dd11aa2458e62fe4

Abhirag P V

വലിച്ചു വിട്ട ഞാണു പോലെയാണ്
മോട്ടിവേഷൻ വീഡിയോ കണ്ടു കഴിഞ്ഞുള്ള അവസ്ഥ. കുറച്ചു നേരത്തേക്ക് അതിന്റെ വൈബ്രേഷൻ ഉണ്ടാവും, പിന്നെ പഴയ പടിയാവും. #മോട്ടിവേഷൻ #yqmalayalam

#മോട്ടിവേഷൻ #yqmalayalam

bf21cc07501b6c88dd11aa2458e62fe4

Abhirag P V

.... ലോട്ടറി ടിക്കറ്റ് (മിനിക്കഥ)

ഇടിവെട്ടി കൊണ്ടിരുന്ന ആകാശത്ത് പെട്ടെന്ന് വിരുന്നു വന്ന വെയില് പൊറുതി തുടങ്ങിയിരിക്കുന്നു. മനുവിന് ഇതു കണ്ടിട്ട് അത്ഭുതമൊന്നും തോന്നിയില്ല. ഞൊടിയിടയിൽ സ്വഭാവം മാറ്റുന്ന മനുഷ്യരുടെ ഇടപെടലുകൾ പ്രകൃതിയും അനുകരിക്കുന്നതാവാം. വെയിലുറയ്ക്കുന്നതിനു മുൻപെ ചന്തയിലെത്തണം. അവൻ സൈക്കിളിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനിടയിൽ ഒരു കൈ പുറകിലേക്കെടുത്ത് ചാക്ക്കെട്ട് നേരെ തന്നെ അല്ലെ ഇരിക്കുന്നതെന്ന് ഉറപ്പു വരുത്തി. ചന്തയിലെ ഏറ്റവും മുന്തിയ പലചരക്കുകടയുടെ മുന്നിൽ തന്നെ സൈക്കിൾ നിർത്തി.

ലോട്ടറി ടിക്കറ്റ് (മിനിക്കഥ) ഇടിവെട്ടി കൊണ്ടിരുന്ന ആകാശത്ത് പെട്ടെന്ന് വിരുന്നു വന്ന വെയില് പൊറുതി തുടങ്ങിയിരിക്കുന്നു. മനുവിന് ഇതു കണ്ടിട്ട് അത്ഭുതമൊന്നും തോന്നിയില്ല. ഞൊടിയിടയിൽ സ്വഭാവം മാറ്റുന്ന മനുഷ്യരുടെ ഇടപെടലുകൾ പ്രകൃതിയും അനുകരിക്കുന്നതാവാം. വെയിലുറയ്ക്കുന്നതിനു മുൻപെ ചന്തയിലെത്തണം. അവൻ സൈക്കിളിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനിടയിൽ ഒരു കൈ പുറകിലേക്കെടുത്ത് ചാക്ക്കെട്ട് നേരെ തന്നെ അല്ലെ ഇരിക്കുന്നതെന്ന് ഉറപ്പു വരുത്തി. ചന്തയിലെ ഏറ്റവും മുന്തിയ പലചരക്കുകടയുടെ മുന്നിൽ തന്നെ സൈക്കിൾ നിർത്തി. #Collab #yqmalayalam #കഥയൊരുകഥ

bf21cc07501b6c88dd11aa2458e62fe4

Abhirag P V

ഇന്ന് എന്റെ കലാലയജീവിതത്തിലെ
അവസാന ദിവസം ആണ്.
പഠിപ്പുമുറിയിലെ അവസാനവരിയിലെ
പഴകിയബഞ്ചിൽ ഞാനിരുന്നു.
പഠിച്ചുകൊണ്ടിരുന്ന കാലത്ത് 
ഇവിടെ അങ്ങനെ ഇരുന്നിട്ടില്ല.
ഇപ്പോൾ അത് വലിയൊരു
നഷ്ടബോധമായി തോന്നുന്നു.
ബഞ്ചിനരികത്തെ
ജനാലയിലൂടെ ഞാൻ പുറത്തേക്ക് നോക്കി.
തേന്മാവിൻ  ചുവട്ടിലെ 
എന്റെ സൂര്യകാന്തിച്ചെടിയുടെ
അവസാനപ്പൂവും വാടിവീഴാറായിരിക്കുന്നു.
ഞാനാണ് സ്ഥിരമായി അതിന് 
നനച്ചു കൊടുത്തിരുന്നത്.
ഇനി ആരതിന് വെള്ളമൊഴിക്കും?
തൊട്ടപ്പുറത്ത് എന്റെ കാൽപ്പന്ത് 
എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്.
ഇനി എന്റെ ചവുട്ടുകൊള്ളണ്ടന്നോർത്ത്
കളിയാക്കി ചിരിക്കുന്നതായിരിക്കുമോ?
പെട്ടെന്ന് അവസാന മണിയും മുഴങ്ങി.
ഇത്രയുംനാൾ അസ്വസ്ഥത
ഉളവാക്കിരുന്ന ശബ്ദം 
ഇപ്പോൾ കർണത്തിന് കുളിർമ 
ഏകുന്നതായി അനുഭവപ്പെട്ടു. 
ഞാനെന്റ ബഞ്ചിനോട് വിടചൊല്ലി 
ദൂരേക്ക് നടന്നകന്നു. വിട #മിനിക്കഥ #കലാലയം #yqmalayalam

വിട #മിനിക്കഥ #കലാലയം #yqmalayalam

bf21cc07501b6c88dd11aa2458e62fe4

Abhirag P V

ഞാൻ തേപ്പുകടയുടെ 
മുന്നിൽ വണ്ടിയിറങ്ങി.
കഴിഞ്ഞ വർഷം പ്രണയദിനത്തിൽ
അവളെനിക്കു സമ്മാനിച്ച നീല നിറമുള്ള
ഷർട്ട് ഞാൻ തേക്കാൻ കൊടുത്തിട്ടുണ്ട്.
' തേച്ചു വെച്ചിട്ടുണ്ട് സാറേ, എടുത്തോ'
കടക്കാരൻ മൊഴിഞ്ഞു. ഞാനാഷർട്ട് മെല്ലെ
എടുത്തൊന്നു തലോടി. അവളുടെ മേനിയിൽ
തലോടുമ്പോഴുള്ള അതേ സുഖം. ഞാൻ ഷർട്ടെടുത്ത് വിടർത്തി നോക്കി . പെട്ടെന്ന് ഞെട്ടിത്തരിച്ചു പോയി. എന്റമ്മോ! ഷർട്ടിന്റെ പോക്കറ്റിന്റെ ഭാഗത്ത് ഒരു ഊട്ട . അതിനെന്റെ 
ഹൃദത്തിന്റെ ആകൃതിയും! 
ഞാൻ തയ്യൽക്കാരന്റടുത്തേക്കോടി
'എനിക്കൊരു ഹൃദയം തുന്നിത്തരാമോ?' ഞാൻ വെപ്രാളത്തോടെ ചോദിച്ചു. 'ഹൃദയം ആരാ കൊണ്ടുപോയത്' തയ്യൽക്കാരൻ തിരിച്ചു ചോദിച്ചു. ഞാൻ തലയിൽ കൈവെച്ചു പറഞ്ഞു:'അതവളുടെ 
കൈയ്യിലല്ലേ'!!! എന്റെ ഹൃദയം #മിനിക്കഥ #നീയുംഞാനും #yqmalayalam

എന്റെ ഹൃദയം #മിനിക്കഥ #നീയുംഞാനും #yqmalayalam

loader
Home
Explore
Events
Notification
Profile