Nojoto: Largest Storytelling Platform
praanthan1514
  • 64Stories
  • 13Followers
  • 629Love
    2.1KViews

SOORAJ ELAYEDATH

  • Popular
  • Latest
  • Video
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

Holi is a popular and significant Hindu festival celebrated as the Festival of Colours, Love, and Spring. എയ്യ്!! പ്രണയമൊന്നും അല്ലാർന്നുടോ അത്.

എന്റെ സങ്കടങ്ങളിൽ..
വല്യൊരു സങ്കടം.!!.
അതായിരുന്നു താൻ ഇനിക്ക്..
കൊണ്ടേ പോകുന്നൊക്കെ പറയുന്ന 
കണ്ടക ശനി പോലെ..കൊണ്ട് പോകാതെ..
തലയിലിന്നും കാലകേടായി
മാറാത്ത ഒരസ്സൽ ശനി..
പിന്നേം പിന്നേം കാണുമ്പോള്
സന്തോഷണെന്നാണോ??
തീയിലോട്ട് മണ്ണെണ്ണ ഒഴിക്കുമ്പോലെ..
സങ്കടയാളാൽ!!എയ്യ് തന്റെ തെറ്റല്ല
എന്റേമല്ല.. ആരുടൊക്കെയോ തെറ്റ്..

ങ്കിലും സന്തോഷമുണ്ട്..നമ്മൾക്ക് തെറ്റ് പറ്റിയിട്ടില്ല
അത് പ്രണയമല്ല!!പ്രണയമായിരുന്നെങ്കിൽ..
എങ്കിൽ?? എനിക്കറിയില്ല..
ഞാൻ പ്രണയിച്ചിട്ടേ ഇല്ല..!!

©SOORAJ ELAYEDATH #holi2024
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

ദൂരങ്ങൾ..

അളക്കപ്പെടാൻ എത്രെയോ മാത്‍സ്..
അളവുകോലുകൾ...
ഇല്ല ഞാൻ വിശ്വസിക്കില്ല..
ഒന്നും ശരിയല്ല!!എല്ലാം തെറ്റുകളാണ്..
ഞാനിന്നും നിന്നിലേക്കുള്ള ദൂരം
അളക്കാൻ പരാജയപ്പെട്ടുകൊണ്ടേയിരുന്നു..

ഒരു മനുഷ്യനിൽ നിന്നും
തൊട്ടടുത്ത മനുഷ്യനിലേക്കുള്ള ദൂരം??!!!
കണ്ട് പിടിക്കേണ്ടിയിരിക്കുന്നു..

അടുക്കാനും അകലാനും
കഴിയാത്ത ചില വിഡ്ഢികൾക്ക് വേണ്ടിയെങ്കിലും!!

©SOORAJ ELAYEDATH #kohra
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

എപ്പോ വേണമെങ്കിലും...
വന്നേക്കാവുന്ന ഒരഥിതി..
വന്നിട്ടേപ്പോൾ വേണമെങ്കിലും..
ചിലപ്പോൾ ഒന്നും മിണ്ടാതെ..
പോയേക്കാവുന്ന ഒരഥിതി..
വഴിയിരുട്ടിലേക്കു കഴിയുമെങ്കിൽ..
സുഹൃത്തേ.. ഒരു തിരി വെട്ടമെങ്കിലും
കത്തിച്ചു വെക്കുക..

വഴി മറന്നവൻ നിന്നെ ഓർത്ത്
തിരിക്കുമ്പോൾ..
പടിക്കലെത്തി മടങ്ങാതിരിക്കുവാൻ..!!

©SOORAJ ELAYEDATH #ArabianNight
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

രാത്രിയിൽ ആ ടൈംബോംബ്..
count ഡൌൺ സ്റ്റാർട്ട് ചെയ്യും..
ഏതു നിമിഷവും പൊട്ടിയൊലിക്കുന്ന..
പുരു കുരു oniline സഹോദരന്മാർ..
പല കുല സ്ത്രീകളും..
അവളെ തേടി.. കണ്ണ് തുറന്നിരിക്കും..
ജയിൽ warden വന്നവളുടെ
മൊബൈലിൽ മിന്നിമിന്നി
ചോദിച്ചു.. ന്തേ ഉറക്കം വരുന്നില്ലേ??

അവൾക്ക് ദേഷ്യം വന്നു..
മൊബൈൽ വെച്ചു..
ഉറങ്ങാൻ ഒരുങ്ങി..
അല്ല പിന്നെ..
wallpaperil....
ആമി നീർമാതളത്തിലെ
ഇത്തി കണികൾ.. ബാക്കി വെച്ച്..
നീർമാതളം.. വെട്ടി കളയുന്ന തിരക്കിലായിരുന്നു...!!!

©SOORAJ ELAYEDATH #Dance
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

ആ പഴയൊരെന്നെ തിരയരുത്..
അയാളെന്നെ മരിച്ചിരിക്കുന്നു..
മഴക്കൊപ്പം നിന്നിലേക്ക് നനഞ്ഞിറങ്ങുന്ന
മഴ പ്രാന്തന്റെ ഓർമ്മകളോർത്തു
പുഞ്ചിരിക്കാൻ ശ്രെമിക്കുക..
ആ നിമിഷങ്ങളിൽ ഒരു നിമിഷമെങ്കിലും അയാൾ
ഇഷ്ട്ടം തുറന്ന് പറഞ്ഞില്ലാലോ എന്നോർത്ത്
വിഷമിക്കരുത്.. അത്രേമേൽ ഇഷ്ടമുള്ളത് കൊണ്ടാണ്..
പറിച്ചെടുക്കാതെ ഹൃദയത്തിലിപ്പോളും
ചേർത്ത് വെച്ചിരിക്കുന്നത്..
കൂടില്ലാത്ത പക്ഷിയാണ്..
ചിറകുകളും ആകാശവുമല്ലാതെ
അയാൾക്ക് ഒന്നും സ്വന്തമായിരുന്നില്ല..
സ്വതന്ത്രമായി അയാൾ പറന്ന് പോകട്ടെ...

©SOORAJ ELAYEDATH #Yaatra
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

പൊട്ടിച്ചിരിക്കരുത്....!!

അത്ര തമാശയല്ലാത്തൊരു പ്രാന്തുണ്ടെനിക്ക്..

നിനക്കിരിക്കാൻ ഞാനിന്നും..

എന്നരികിൽ ഒരാൾ വലുപ്പത്തിൽ
ശൂന്യത ഒഴിച്ചിടാറുണ്ട്..

©SOORAJ ELAYEDATH #Thoughts
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

കവിയെന്നാരോ വിളിച്ചു!!

ദൃതപുലങ്കിതനായി ഞാനെന്റെ..ഈ 
കാലമത്രയുമുള്ള കുത്തികുറികലുകൾ
കുത്തിപ്പൊക്കി നോക്കി..
രണ്ട് ദിവസമെടുത്തു വായിക്കാൻ...
രണ്ട് മാസമെടുത്തു മനസ്സിലാവാൻ..
പ്രാന്ത് തന്നെ... എഴുതുന്ന പ്രാന്തനെ
ചിലപ്പോൾ കവിയെന്നും വിളിക്കാം..
എല്ലാം കെട്ടിക്കൂട്ടി.. ഒരൊറ്റ
മഹാ പ്രാന്താക്കി..
ഹ മനോഹരം.. ഇനിയൊരു തലകെട്ടാവാം..
ആ ചിന്തയ്ക്ക് അവസാനം
കവി തകർന്നു വീണു...

പണ്ടാരക്കാളി അതും നിന്റെ പേരിൽ തന്നെ!!!

©SOORAJ ELAYEDATH #mukhota
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

അവസാനം..
ഞാനത് തിരിച്ചറിഞ്ഞു..!!

ഞാൻ എന്നോ മരിച്ചവനാണ്..

ഒരുപാട് പാപം ചെയ്ത്
മരിച്ചൊരു മാസ്സ് വില്ലനാവം..
അല്ലെങ്കിൽ നരകത്തിലിത്ര
സ്വീകാര്യത കിട്ടുമായിരുന്നില്ല..
മരിച്ചാൽ സ്വർഗ്ഗവും നരകവും സത്യം തന്നെ
ഏങ്കിലും നമ്മൾ മരിച്ചവരെന്ന്
അവർ മറച്ചു വെച്ചിരിക്കുന്നു...!!!

മതങ്ങൾ തന്നവർ വികടിപ്പിക്കുന്നു..
പ്രണയം തന്നവർ വേദനിപ്പിക്കുന്നു 
വാർത്തകൾ തന്നവർ വിഷമിപ്പിക്കുന്നു...
സ്നേഹം തന്നവർ സഹതപിക്കുന്നു...
ഉറക്കം വരാത്ത ഒരു രാത്രിയിൽ
ഞാൻ തിരിച്ചറിഞ്ഞു..
ഇത് നരകമാണ്..ഒരുപക്ഷെ
എന്റെ മാത്രം നരകം!!

©SOORAJ ELAYEDATH
  #Light
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

കാത്തിരിക്കാൻ ഒരുവൾ 
ഉണ്ടായിരുന്നെങ്കിൽ..
വൈകിയാൽ..
എവിടെയെന്നു വിളിച്ചനെക്ഷിക്കാനൊരാൾ..
എങ്കിൽ ഒരുപാട് വൈകണം...
കാണുമ്പോൾ കാളിയാകണം..
കണ്ണ് നിറയണം...
പിന്നെയും കാണുംവരെ എന്നെ 
കാത്തിരിക്കാൻ...ഇഷ്ടമുള്ളൊരുവൾ

©SOORAJ ELAYEDATH #fourlinepoetry
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

കേൾക്കുമ്പോൾ അസൂയ കൊണ്ട്
മുഖം ചുവക്കുമെന്നറിയാം..
എങ്കിലും പറയുകയാണ്..
എന്റെ അരികിലെ നിന്റെ ശൂന്യതകളെയാണ്
ഞാനിന്ന് നിന്നെക്കാൾ പ്രണയിക്കുന്നത്!!!

©SOORAJ ELAYEDATH #tanha
loader
Home
Explore
Events
Notification
Profile