Find the Best HBDSonak Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about hbd my love, hbd wish you all the best, hbd to me status, hbd quotes for best friend, hbd quotes for friends,
Rajani Govindan Achari
നിന്നെക്കാണാൻ 🌹🌹🌹🌹🌹🌹🌹 പൗർണ്ണമിപ്പെണ്ണേ നിന്നെക്കാണാൻ കാത്തിരുന്നു ഞാൻ കൈത പൂച്ചെടി ചുവട്ടിൽ ഒരു മാത്രനിൻ മുഖമെൻ കരളിൽ പടർത്തും പൂമണമെന്തേ മാഞ്ഞു പോയോ പറയുവാനറിയാത്ത വിരഹത്തിൻ വേദന വെറുതെയെന്നാത്മാവിൽ നോവേറ്റിയോ! തെളിയുമീയാറ്റിലെ മുഖബിംബമെന്നപോൽ നീയെന്റെയാത്മാവിൽ കുളിരേകിയോ കാണുവാൻ കൊതിച്ചു ഞാൻ ഇന്നലെ രാവിൽ വർണ്ണ സ്വപ്നങ്ങൾ കണ്ടുറങ്ങി. പുലരാൻ നേരം പുൽക്കൊടി തുമ്പിലെ തൂമഞ്ഞിൻ കണികയായ് നീ മാറിയോ എന്റെ മനസ്സിൽ വിടരുന്നൊനുരാഗ പുഷ്പങ്ങളായി നീ വിടർന്നോ കല്പന തൻ ചിരി തൂകിയിന്നു നീ എനിയ്ക്കൊരു തുണയായ് വന്നീടുമോ സ്വപ്നങ്ങൾ തളിരിട്ട മനസ്സിന്റെ കോണിൽ ഒരു മലരിതളായ് പൊഴിയരുതേ സ്വരമായ് ലയമായ് ഒഴുകുന്നൊരീണമായ് ഒരു ഗാനശകലമായ് പിറന്നീടുമോ രജനി ഗോവിന്ദൻ കടവന്ത്ര ©Rajani Govindan Achari #HBDSonak #shiSinha
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited