Nojoto: Largest Storytelling Platform

മുറിവുകൾ പൂക്കുന്ന ഓർമ്മകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹�

മുറിവുകൾ പൂക്കുന്ന ഓർമ്മകൾ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
                         എന്റെ പ്രണയം മുറിവുകൾ പൂക്കുന്ന ഓർമ്മയായി മാറിയിട്ട് അധികം നാളായിട്ടില്ല.
                            എങ്കിലും
കാല ങ്ങൾ കഴിയവേ എന്റെ ശ്വാസനിശ്വാസങ്ങൾക്കിടയിൽ എന്റെ  ഓർമ്മകളെ ഞാൻ ആവാഹിച്ചു വെച്ചിരുന്നു.
                          അങ്ങനെ
ആ മുറിവിൽ പൂത്ത ഓർമ്മകളിൽ നിന്നും
ഒഴുകിയിറങ്ങിയ വേദനയുടെ രക്തനിറമുള്ള കണ്ണുനീർ മുത്തുകൾ എന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയിരുനു.
                           അന്ന്
അവിടെ വെച്ചായിരുന്നു അവളെ ആദ്യമായിക്കണ്ടത് എനിയക്ക് അവൾ
നൽകിയ സമ്മാനമായിരുന്നു മുറിവുകൾ പൂത്ത ഓർമ്മകൾ
                               ഒരു നാൾ

സ്നേഹത്തിന്റെ അതിർ വരമ്പ് ലഘിച്ചാണ് ഞാൻ അവളെക്കാണാൻ പോയത് ആരും അറിയരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചെങ്കിലും ഒന്നും നടന്നില്ല.
                          അപ്പോഴും 
എവിടെയൊക്കെയോ കുത്തിനോവിയ്ക്കുന്ന മുൾ മുനകൾ
എന്റെ ഹൃദയത്തിൽ കളം വരച്ചു തുടങ്ങിയിരുനു
                           എന്നിട്ടും
രണ്ടു പേരുടേയും മനസ്സുകൾ ഊഞ്ഞാലാടുകയാണെന്ന് ശ്വാസനിശ്വാസ ങ്ങൾതാളമടിയ്ക്കും വരെ യ്ക്കുംഅവരറിഞ്ഞിരുന്നില്ല.
                            അപ്പോഴും
ബാല്യത്തിലെ മുറിവുകൾ പൂക്കുന്ന ഓർമ്മകളെ തലോടി ഉറക്കാനായി നെട്ടോട്ടമോടുന്നത് പ്രണയത്തിന്റെ സഞ്ചാരപഥത്തിൽ . യാത്ര ചെയ്യുന്ന ഞാൻ അറിഞ്ഞില്ല.
                              പിന്നെയും
ഞാൻ ഓടിക്കളിച്ച പാടവരമ്പിലും തുമ്പികൾ പാറുന്ന താഴ്വരയിലും എന്റെ
ഓർമ്മകൾ നൃത്തം വെച്ച് നടക്കുമ്പോൾ മോഹന വാഗ്ദാനങ്ങളിൽ മയങ്ങി എന്റെ മനസ്സ് എന്നിൽ നിന്നും അകലെയ്ക്ക് പോയി മറഞ്ഞിരുന്നു.

                                 രജനി ഗോവിന്ദ്'

©Rajani Govindan Achari
  #bajiraoma #stani