Nojoto: Largest Storytelling Platform

ജീവിതം സംഗീതമാകട്ടെ സമയമറിയാതെ പോകട്ടെ കാലമേതുമിനി

ജീവിതം സംഗീതമാകട്ടെ
സമയമറിയാതെ പോകട്ടെ
കാലമേതുമിനിയൊരു പോലെയാകട്ടെ
അനുരാഗമിടതൂർന്നനേകം നിമിഷങ്ങൾ
പ്രണയം തുളുമ്പുന്നനേകം ദിനങ്ങളും
നിങ്ങളെ തേടിയെത്തീടട്ടെ 
തഴുകിത്തലോടുവാനായിരമോർമ്മകൾ
കാലമാ കൈകളിൽ തന്നിടട്ടെ
കനവുകൾക്കവ തുണയായി നിൽക്കട്ടെ
ആഹ്ലാദമീ വീഥി നീളെപ്പടരട്ടെ
ജീവിതത്തിൻ വരം കൂടെയുണ്ടാവട്ടെ
യാത്രയേതിലും നിങ്ങളൊരുമിച്ചു പോകട്ടെ
തമ്മിൽ നിങ്ങൾ നിഴലായ് നടക്കട്ടെ
ചുവടുകൾക്കൊപ്പമിനി ആനന്ദമുയരട്ടെ
മുന്നിലെത്തുന്ന മാത്രകളൊക്കെയും
പുഞ്ചിരിക്കുള്ള ദൂതുമായെത്തട്ടെ
ദാമ്പത്യമൊന്നിലെ ഇമ്പത്തെ മീട്ടട്ടെ
സ്നേഹമാം ബിംബത്തെ ഉള്ളിൽ തെളിക്കട്ടെ
ഇനി നന്മ മാത്രം കൂടെ വന്നീടട്ടെ
മനസ്സു നിറയെയിന്നാശംസകൾ
സൗഹൃദത്തിന്റെ പൂച്ചെണ്ടുകൾ
ഇതു പ്രിയമേറ്റമുള്ളോർക്കു മനസ്സാലെ നേരുന്ന
ഹൃദയത്തിൽ ഉതിരുന്ന ചെറു പ്രാർത്ഥന  "ഇന്നു വിവാഹിതരായ എന്റെ പ്രിയ സുഹൃത്തുക്കൾക്ക് വേണ്ടി"
#കവിത #വരികൾവീണവഴികൾ
#പ്രണയം #ദാമ്പത്യം #പ്രാർത്ഥന #yqmalayalam #yqquotes #yqpoetry
ജീവിതം സംഗീതമാകട്ടെ
സമയമറിയാതെ പോകട്ടെ
കാലമേതുമിനിയൊരു പോലെയാകട്ടെ
അനുരാഗമിടതൂർന്നനേകം നിമിഷങ്ങൾ
പ്രണയം തുളുമ്പുന്നനേകം ദിനങ്ങളും
നിങ്ങളെ തേടിയെത്തീടട്ടെ 
തഴുകിത്തലോടുവാനായിരമോർമ്മകൾ
കാലമാ കൈകളിൽ തന്നിടട്ടെ
കനവുകൾക്കവ തുണയായി നിൽക്കട്ടെ
ആഹ്ലാദമീ വീഥി നീളെപ്പടരട്ടെ
ജീവിതത്തിൻ വരം കൂടെയുണ്ടാവട്ടെ
യാത്രയേതിലും നിങ്ങളൊരുമിച്ചു പോകട്ടെ
തമ്മിൽ നിങ്ങൾ നിഴലായ് നടക്കട്ടെ
ചുവടുകൾക്കൊപ്പമിനി ആനന്ദമുയരട്ടെ
മുന്നിലെത്തുന്ന മാത്രകളൊക്കെയും
പുഞ്ചിരിക്കുള്ള ദൂതുമായെത്തട്ടെ
ദാമ്പത്യമൊന്നിലെ ഇമ്പത്തെ മീട്ടട്ടെ
സ്നേഹമാം ബിംബത്തെ ഉള്ളിൽ തെളിക്കട്ടെ
ഇനി നന്മ മാത്രം കൂടെ വന്നീടട്ടെ
മനസ്സു നിറയെയിന്നാശംസകൾ
സൗഹൃദത്തിന്റെ പൂച്ചെണ്ടുകൾ
ഇതു പ്രിയമേറ്റമുള്ളോർക്കു മനസ്സാലെ നേരുന്ന
ഹൃദയത്തിൽ ഉതിരുന്ന ചെറു പ്രാർത്ഥന  "ഇന്നു വിവാഹിതരായ എന്റെ പ്രിയ സുഹൃത്തുക്കൾക്ക് വേണ്ടി"
#കവിത #വരികൾവീണവഴികൾ
#പ്രണയം #ദാമ്പത്യം #പ്രാർത്ഥന #yqmalayalam #yqquotes #yqpoetry
aajanjk7996

Aajan J K

Bronze Star
New Creator

"ഇന്നു വിവാഹിതരായ എന്റെ പ്രിയ സുഹൃത്തുക്കൾക്ക് വേണ്ടി" #കവിത #വരികൾവീണവഴികൾ #പ്രണയം #ദാമ്പത്യം #പ്രാർത്ഥന #yqmalayalam #yqquotes #yqpoetry