Nojoto: Largest Storytelling Platform

Best editpost Shayari, Status, Quotes, Stories

Find the Best editpost Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about edi gal nhi c eh kitho de rawaj ne shayri 0, happy friendship day with name edit, birthday cake with name and photo edit option 22200, edit shayari, happy birthday name edit video download,

  • 1 Followers
  • 1 Stories

Nibin K Ashok

ഒരുപാടു തവണ പറഞ്ഞതല്ലേ പറഞ്ഞു മടുത്ത വാക്കുകൾ ആവർത്തനവിരസതയല്ലേ കേൾക്കാത്തവർ കേൾക്കട്ടെ നാളെ ലോക പരിസ്ഥിതി ദിനം. നമ്മൾ പറയുന്നതല്ല,.പരിസ്ഥിതി പറയുന്നത് ഈ ദിനത്തിൽ ഈ #Collab ലൂടെ കേൾക്കാം. #പരിസ്ഥിതിദിനം എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #OldPost #editpost

read more


കൈയെത്തിപ്പിടിക്കാനാവില്ലെന്ന് 
വിശ്വസിച്ച ചന്ദ്രനെയും ചൊവ്വയെയും കൈപിടിയിലൊതുക്കിയ 
മനുഷ്യൻ ആദ്യം  കൈയെത്തും ദൂരത്തെ ഭൂമിയെ അവന്റെ 
കൈയിലെ കളിപ്പാട്ടമാക്കി. 
മരങ്ങൾ അവൻ പിഴുതെടുത്തു 
മലകൾ അവൻ തുരന്നെടുത്തു 
പുഴയും പൂക്കളും 
കാനനവും കാട്ടാറും 
കാട്ടുമൃഗങ്ങളും അവന്റെ കനിവില്ലാത്ത കരങ്ങളിലൊതുങ്ങി. 
അവിടെ രചിക്കപ്പെടുകയായിരുന്നു 
" ഭൂമിക്കൊരു ചരമഗീതം "
ഭൂമി കണ്ണീർവാർത്തുക്കൊണ്ടാ ഗീതം പാടിക്കൊണ്ടേയിരുന്നു 
അവസാനവരിയിലെത്തും മുൻപേ കൈയേറിയവന്റെ കൈയിൽ മരണത്തിന്റെ 
വാഹകർ കുടിയേറി. 
ഒടുവിൽ സ്വന്തം ജീവനുവേണ്ടി 
കരുതലായ് 
അവൻ കൈ കഴുകിക്കൊണ്ടേയിരുന്നു 
ഇതിനിടയിലാണ് എന്റെയീ ദിവസം വന്നണയുന്നത് 
മണ്ണിനാഴങ്ങളിൽ നിന്നും 
അറുത്തു മാറ്റിയ വേരുകളുടെ ശാപമേൽക്കാതിരിക്കാൻ മനുഷ്യന്റെ പ്രായശ്ചിത്തദിനം 
" പരിസ്ഥിതി ദിനം "
മനുഷ്യാ വീണ്ടും ഒരോർമ്മപ്പെടുത്താൽ 
ഈ ഭൂമി നിന്റെയല്ല 
ഓരോ ചരാചരങ്ങൾക്കും 
പങ്കിടുവാനുള്ളതാണ് 
ഇനി വരുന്ന ജന്മങ്ങൾക്ക് കൂടെ 
ഒരു പങ്ക് മാറ്റി വയ്ക്കാം 
ഇനിയും വരും 
ഭൂമിയുടെ അവകാശികൾ
അവകാശപ്പെടാൻ ഒന്നുമില്ലാതെ 
അനാഥരായി അവർ മാറാതിരിക്കട്ടെ  ഒരുപാടു തവണ പറഞ്ഞതല്ലേ 
പറഞ്ഞു മടുത്ത വാക്കുകൾ ആവർത്തനവിരസതയല്ലേ 
കേൾക്കാത്തവർ കേൾക്കട്ടെ 

നാളെ ലോക പരിസ്ഥിതി ദിനം. നമ്മൾ പറയുന്നതല്ല,.പരിസ്ഥിതി പറയുന്നത് ഈ ദിനത്തിൽ ഈ #collab ലൂടെ കേൾക്കാം. #പരിസ്ഥിതിദിനം എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക✌️✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile