Nojoto: Largest Storytelling Platform

Best അക്ഷരപ്പൂക്കൾക്കൊപ്പം Shayari, Status, Quotes, Stories

Find the Best അക്ഷരപ്പൂക്കൾക്കൊപ്പം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 3 Followers
  • 15 Stories

PRUTHWIC SAGAR 🚩

പ്രിയ കൂട്ടുകാരെ, തിരഞ്ഞെടുപ്പിൻ ചൂട് ഏറി വരികയാണ് !!! അരിവാളും കയ്യും കോണിയും താമരയും എല്ലാം നമ്മുടെ വീട്ടു മുറ്റത്ത് എത്തി തുടങ്ങിയിരിക്കുന്നു... ചുമരുകൾ എല്ലാം നിറഞ്ഞിരിക്കുകയല്ലേ... ഈ സന്ദർഭത്തിൽ നമുക്കും തയ്യാറാക്കിയാലോ... ഒരു #തിരഞ്ഞെടുപ്പ്പത്രിക #YourQuoteAndMine #അക്ഷരപ്പൂക്കൾ #അക്ഷരപ്പൂക്കൾക്കൊപ്പം #YQsthanarthi

read more
നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട ഈ ഞാൻ YQ ബ്ലോക്ക് 7-ാം ഡിവിഷനിൽ നിന്നും ജനവിധി തേടുകയാണ്... 
എന്നെ വിജയിപ്പിക്കുവാണേൽ YQ തന്നേ മാറ്റി മറിച്ചിരിക്കും... 
എല്ലാവർക്കും സൗജന്യം likes ഉണ്ടാവും... 
എല്ലാവർക്കും ഭ്രാന്തിനുള്ള വാക്സിൻ എത്തിക്കപ്പെടും... 
പുതിയ അംഗങ്ങൾക്ക് ഗ്രാന്റും പഴയ അംഗങ്ങൾക്ക് പെൻഷനും... 
ഓരോ വോട്ടും വിലപ്പെട്ടതാണ്... 
നിങ്ങളുടെ വിലയേറിയ വോട്ടുകൾ 
നൽകി വിജയപ്പിക്കണമെന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നു🙏🙏🙏

നമ്മുടെ ചിഹ്നം 🌺
 പ്രിയ കൂട്ടുകാരെ, 
തിരഞ്ഞെടുപ്പിൻ ചൂട് ഏറി വരികയാണ് !!!
അരിവാളും കയ്യും കോണിയും താമരയും എല്ലാം നമ്മുടെ വീട്ടു മുറ്റത്ത് എത്തി തുടങ്ങിയിരിക്കുന്നു... 

ചുമരുകൾ എല്ലാം നിറഞ്ഞിരിക്കുകയല്ലേ... 

ഈ സന്ദർഭത്തിൽ നമുക്കും തയ്യാറാക്കിയാലോ... 
ഒരു #തിരഞ്ഞെടുപ്പ്പത്രിക

PRUTHWIC SAGAR 🚩

എത്രയെത്ര കടലാസുതോണികൾ ഓർമകളിൽ പോയി മറഞ്ഞിരിക്കുന്നു.... ഇന്നത്തെ തുടക്കം #കടലാസുതോണി ഓർമകൾ വീണ്ടെടുത്താകട്ടെ.... എഴുതൂ #അക്ഷരപ്പൂക്കൾക്കൊപ്പം.... ഓർമകൾ പങ്കു വെക്കൂ.. മികച്ച ഓർമ്മക്കുറിപ്പ് അക്ഷരപ്പൂക്കൾ✍️🌹 പങ്കുവെക്കുന്നതാണ്. #കടലാസുതോണി #YourQuoteAndMine #yqmalayalam #yqmalayali #pssquotes

read more
ഓരോ മഴക്കാലവും
 അവിസ്മരണീയമാക്കിയത് 
നീ ആയിരുന്നു...! 
നിനക്കായ് എഴുതിയ 
പ്രണയലേഖനങ്ങൾ 
ഈ കൊച്ചു തോണിയുടെ 
രൂപത്തിൽ അയച്ചിരുന്നു.. 
നിന്നിൽ എത്തും മുമ്പേ 
കാറ്റിന്റെ അലയടികളിൽപ്പെട്ട്
എൻ കാവ്യവും മരണപ്പെട്ടു...  എത്രയെത്ര കടലാസുതോണികൾ ഓർമകളിൽ പോയി മറഞ്ഞിരിക്കുന്നു.... 
ഇന്നത്തെ തുടക്കം #കടലാസുതോണി ഓർമകൾ വീണ്ടെടുത്താകട്ടെ.... 

എഴുതൂ #അക്ഷരപ്പൂക്കൾക്കൊപ്പം.... 
ഓർമകൾ പങ്കു വെക്കൂ.. 
മികച്ച ഓർമ്മക്കുറിപ്പ് അക്ഷരപ്പൂക്കൾ✍️🌹 പങ്കുവെക്കുന്നതാണ്. 

#കടലാസുതോണി

mini elizabeth

കാട്ടിലെ ക്ലാസ് മുറികളെല്ലാം കൊറോണ കാരണം അടഞ്ഞുതന്നെ. കുഞ്ഞുമൃഗങ്ങൾക്ക് പഠിക്കനായി ക്ലാസ്സുകൾ തോറും 'വാട്ട്സാപ്പ് ഗ്രൂപ്പ്'. പഠനപ്രവർത്തനം 'ഓൺ ലൈനായി' പഠിപ്പിക്കാനായുള്ള അദ്ധ്യാപകർ, പറക്കാനും, നീന്താനും, മരം കേറാനും #YourQuoteAndMine #അക്ഷരപ്പൂക്കൾ #അക്ഷരപ്പൂക്കൾക്കൊപ്പം #കാട്ടിലെവാട്സാപ്പ് #കവിത_ചെറുകഥ_സംഭാഷണം

read more
കാട്ടിലെ ക്ലാസ് മുറികളെല്ലാം
കൊറോണ കാരണം അടഞ്ഞുതന്നെ. 
കുഞ്ഞുമൃഗങ്ങൾക്ക് പഠിക്കനായി
ക്ലാസ്സുകൾ തോറും 'വാട്ട്സാപ്പ് ഗ്രൂപ്പ്'. 

പഠനപ്രവർത്തനം 'ഓൺ ലൈനായി' 
പഠിപ്പിക്കാനായുള്ള അദ്ധ്യാപകർ, 
പറക്കാനും, നീന്താനും, മരം കേറാനും
പഠിപ്പിച്ചീടുന്നു മടികൂടാതെ. 

പറക്കാനായ് ചാടിയ ആനക്കുട്ടൻ
മലയിൽ നിന്ന് താഴെ വീണുവത്രേ. 
മരം കയറ്റം പഠിക്കാനായ് എത്തിച്ചേർന്ന
മത്സ്യ കുഞ്ഞ് പഠനം നിർത്തിയത്രേ. 

താറാവിനെ പോലെ നീന്താനായി
കോഴിക്കുഞ്ഞ് കുളത്തിൽ ചാടിയത്രേ. 
കൈകാലിളക്കി മുങ്ങുന്ന നേരത്ത് 
ആരൊക്കയോ വന്ന് രക്ഷിച്ചത്രേ. 

'ഗൂഗിൾ മീറ്റ്' വഴി രക്ഷിതാക്കൾ
ക്ലാസ് 'പി ടി എ' യിൽ വന്നുചേർന്നു. 
പരാതി പറച്ചില്‍ കൂടി വന്നു
'വാട്ട്സാപ്പ് ഗ്രൂപ്പ്' പിരിച്ചുവിട്ടു. 
 കാട്ടിലെ ക്ലാസ് മുറികളെല്ലാം
കൊറോണ കാരണം അടഞ്ഞുതന്നെ. 
കുഞ്ഞുമൃഗങ്ങൾക്ക് പഠിക്കനായി
ക്ലാസ്സുകൾ തോറും 'വാട്ട്സാപ്പ് ഗ്രൂപ്പ്'. 

പഠനപ്രവർത്തനം 'ഓൺ ലൈനായി' 
പഠിപ്പിക്കാനായുള്ള അദ്ധ്യാപകർ, 
പറക്കാനും, നീന്താനും, മരം കേറാനും

mini elizabeth

പ്രിയ കൂട്ടുകാരെ, ഇന്ന് നവംബർ 14. ഇന്ന് ശിശുദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14. 1889 നവംബര്‍ 14നാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്‌റു എന്നും ഓര്‍മ്മിക്കപ്പെടുന്നു. ഇന്നെഴുതൂ കുഞ്ഞുങ്ങളായി കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു കുഞ്ഞു കവിത !!! #കുഞ്ഞുകവിത #YourQuoteAndMine #അക്ഷരപ്പൂക്കൾ #അക്ഷരപ്പൂക്കൾക്കൊപ്പം #ശിശുദിനംakp

read more
വെള്ള തൊപ്പീം, കുപ്പായോം, 
കോട്ടിൽ ചുവന്ന റോസാപ്പൂവും, 
ചുണ്ടില്‍ മായാത്ത പുഞ്ചിരിയും. 
മനസ്സിൽ നിറയെ വാത്സല്യം, 
ആരാണെന്ന് അറിയാമോ? 
കുട്ടികൾ നിങ്ങൾക്കറിയാമോ? 
അതാണ് നമ്മുടെ ചാച്ചാജി. 
നമ്മുടെ സ്വന്തം ചാച്ചാജി. 

 പ്രിയ കൂട്ടുകാരെ, 
ഇന്ന് നവംബർ 14.  
ഇന്ന് ശിശുദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14. 1889 നവംബര്‍ 14നാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്‌റു എന്നും ഓര്‍മ്മിക്കപ്പെടുന്നു.


ഇന്നെഴുതൂ കുഞ്ഞുങ്ങളായി കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു കുഞ്ഞു കവിത !!!

#കുഞ്ഞുകവിത

mini elizabeth

പ്രിയ കൂട്ടുകാരെ, നമ്മുടെ സ്വന്തം കൂട്ടുകാരി MaYa kuTtYy യുടെ മനോഹരമായ ചിത്രം.... ചിത്രത്തിൽ കൂട്ടുകാരുടെ വരികൾ കൂട്ടിച്ചേർക്കൂ.... #പുൽക്കൊടിത്തുമ്പിൽ എന്ന ഹാഷ്ടാഗിനൊപ്പം.... #YourQuoteAndMine #അക്ഷരപ്പൂക്കൾ #അക്ഷരപ്പൂക്കൾക്കൊപ്പം

read more
പുൽക്കൊടിത്തുമ്പിൽ
പൂത്തുമ്പിയായ് ഞാന്‍. 
പനിനീർത്തുള്ളിയെൻ മേനി
പതിയെ തലോടവേ, 
പാതി അടഞ്ഞ മിഴിയുമായ്
പരിസരം മറന്നു ഞാൻ. 
പിടിക്കാനായ് വന്നൊരു-
പയ്യന്റെ ശബ്ദം കേട്ടിട്ടയ്യോ
പറന്നകലുമ്പോൾ, എൻ
പ്രാണൻ പിടയുന്നു. 



 പ്രിയ കൂട്ടുകാരെ, 
നമ്മുടെ സ്വന്തം കൂട്ടുകാരി 
MaYa kuTtYy  യുടെ മനോഹരമായ ചിത്രം.... 

ചിത്രത്തിൽ കൂട്ടുകാരുടെ വരികൾ കൂട്ടിച്ചേർക്കൂ.... 
#പുൽക്കൊടിത്തുമ്പിൽ 
എന്ന ഹാഷ്ടാഗിനൊപ്പം....

ꜱʜᴀʀɪ ʟᴀʟᴜ

സ്വന്തം കാര്യം നോക്കുന്നതിൽ എല്ലാവരും മുൻപന്തിയിൽ തന്നെ. അല്ലെങ്കിൽ ഈ ലോകം ഇങ്ങനെയാവില്ലായിരുന്നല്ലോ രാഷ്ട്രീയക്കാരും നോക്കി സ്വന്തം കാര്യം. എൻ്റെ വീട്ടിൽ ഒരാവശ്യം വന്നാൽ ഞാനും നോക്കും സ്വന്തം കാര്യം. ****************************************** പ്രിയ കൂട്ടുകാരെ.... കൊറോണ വീണ്ടും പിടിമുറുക്കിയിരിക്കയാണ്. ജാഗ്രത ഏറ്റവും അധികം വേണ്ട നാളുകളാണിത്. മാസ്കും സാനിറ്റൈസറുമെല്ലാം തുടക്കത്തിൽ ആവേശത്തോടെ സ്വീകരിച്ചിരുന്നെങ്കിലും..... ഒരു ആത്മ പരിശോധന അത്യാവശ്യമാണ്.... രണ്ടാം തരംഗത്തിൽ മരണ നിരക്ക് കൂടുന്നു എ #YourQuoteAndMine #അക്ഷരപ്പൂക്കൾ #അക്ഷരപ്പൂക്കൾക്കൊപ്പം #ജാഗ്രത_കൈവിടാതെ

read more
ഒരു ഗവൺമെൻ്റ് ഉണ്ടെങ്കിൽ ജാഗ്രതക്കുറവ് ഭരണകൂടത്തിൻമേൽ അടിച്ചേൽപ്പിക്കാനാണ് ഏറെയും ജനങ്ങളുടെ ജാഗ്രത...
എന്നിരുന്നാലും തെരഞ്ഞെടുപ്പ് ,കോറോണയ്ക്ക് കൂടുതൽ ജനങ്ങളെ തന്നിലേയ്ക്ക് തെരഞ്ഞെടുക്കാനുള്ള അവസരം ഗവൺമെൻ്റ് ഒരുക്കിക്കൊടുത്തതും എടുത്തു പറയേണ്ടതാണ്.
എത്രാമത്തെ തരംഗമായാലും അവനവനും സ്വന്തത്തിനും വരുന്നതുവരെ ജനങ്ങൾക്കെല്ലാം പുല്ലുവിലയാണ്.
വിവാഹങ്ങൾ, ആചാരങ്ങൾ എല്ലാം മുറപോലെ നടക്കുന്നു ഈ നാട്ടിൽ..
അവസാനം ,ഇനിയുള്ള തലമുറയെ പഠിപ്പിക്കുമായിരിക്കുമോ :- 21 ആം നൂറ്റാണ്ടിൽ ജനസംഖ്യ പെരുത്തപ്പോൾ ഭൂമിയെ രക്ഷിക്കാൻ കൊറോണ എന്ന രൂപത്തിൽ പരിസ്ഥിതിയിൽ ഇടപെടൽ ഉണ്ടായീ എന്ന്...
അത്ര ലാഘവത്തോടെയാണ് കാര്യങ്ങൾ. സ്വന്തം കാര്യം നോക്കുന്നതിൽ എല്ലാവരും മുൻപന്തിയിൽ തന്നെ. അല്ലെങ്കിൽ ഈ ലോകം ഇങ്ങനെയാവില്ലായിരുന്നല്ലോ രാഷ്ട്രീയക്കാരും നോക്കി സ്വന്തം കാര്യം. എൻ്റെ വീട്ടിൽ ഒരാവശ്യം വന്നാൽ ഞാനും നോക്കും സ്വന്തം കാര്യം.
******************************************

പ്രിയ കൂട്ടുകാരെ....
കൊറോണ വീണ്ടും പിടിമുറുക്കിയിരിക്കയാണ്. ജാഗ്രത ഏറ്റവും അധികം വേണ്ട നാളുകളാണിത്. മാസ്കും സാനിറ്റൈസറുമെല്ലാം തുടക്കത്തിൽ ആവേശത്തോടെ സ്വീകരിച്ചിരുന്നെങ്കിലും..... ഒരു ആത്മ പരിശോധന അത്യാവശ്യമാണ്....

രണ്ടാം തരംഗത്തിൽ മരണ നിരക്ക് കൂടുന്നു എ

ꜱʜᴀʀɪ ʟᴀʟᴜ

പ്രിയ കൂട്ടുകാരെ, ഈ മധുര ദിനത്തിൽ.... നിങ്ങളുടെ മധുരമേറിയ ചോക്ലേറ്റ് ഓർമകൾ ഉള്ളിൽ നിന്നെടുത്തെഴുതൂ... #ഉള്ളിലെ_മധുരം #അക്ഷരപ്പൂക്കൾ #അക്ഷരപ്പൂക്കൾക്കൊപ്പം #YourQuoteAndMine Collaborating with അക്ഷരപ്പൂക്കൾ✍️🌹

read more
അലിയുന്ന 
         ചോക്ലേറ്റ് പോലെ,

നിറഞ്ഞ  പിണക്കം

അലിയട്ടെ 
          സ്നേഹത്താൽ.................
 പ്രിയ കൂട്ടുകാരെ,
ഈ മധുര ദിനത്തിൽ.... നിങ്ങളുടെ മധുരമേറിയ ചോക്ലേറ്റ് ഓർമകൾ ഉള്ളിൽ നിന്നെടുത്തെഴുതൂ...
#ഉള്ളിലെ_മധുരം
#അക്ഷരപ്പൂക്കൾ
#അക്ഷരപ്പൂക്കൾക്കൊപ്പം

 #YourQuoteAndMine
Collaborating with അക്ഷരപ്പൂക്കൾ✍️🌹

ꜱʜᴀʀɪ ʟᴀʟᴜ

പ്രിയ കൂട്ടുകാരെ, അക്ഷരപ്പൂക്കൾ നിങ്ങൾക്കായി ഇതാ ഒരവസരം നൽകുന്നു. പരസ്യവാചകം കുറിക്കാൻ... അക്ഷരപ്പൂക്കളെ ബ്രാൻഡ് ആക്കി ഒരു പരസ്യം കുറിച്ചാലോ... 😜😜 #YourQuoteAndMine #അക്ഷരപ്പൂക്കൾക്കൊപ്പം #പരസ്യവാചകങ്ങളിൽ_അക്ഷരപ്പൂക്കൾ

read more
കളിക്കാൻ ചിരിക്കാൻ രസിക്കാൻ
ചിന്തകൾ ചന്തത്തിൽ വിരിക്കാൻ
ആക്റ്റീവ് മോഡിൽ എന്നും
നമുക്കൊപ്പം കൂട്ടത്തിലൊരാളായി
'' അക്ഷരപ്പൂക്കൾ "
  "സ്നേഹപ്പൂക്കൾ പ്രിയ കൂട്ടുകാരെ, 
അക്ഷരപ്പൂക്കൾ നിങ്ങൾക്കായി ഇതാ ഒരവസരം നൽകുന്നു. 
പരസ്യവാചകം കുറിക്കാൻ... 

അക്ഷരപ്പൂക്കളെ ബ്രാൻഡ് ആക്കി ഒരു പരസ്യം കുറിച്ചാലോ... 

😜😜

ꜱʜᴀʀɪ ʟᴀʟᴜ

പ്രിയ കൂട്ടുകാരെ, ഇന്ന് നവംബർ 14. ഇന്ന് ശിശുദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14. 1889 നവംബര്‍ 14നാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്‌റു എന്നും ഓര്‍മ്മിക്കപ്പെടുന്നു. ഇന്നെഴുതൂ കുഞ്ഞുങ്ങളായി കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു കുഞ്ഞു കവിത !!! #കുഞ്ഞുകവിത #YourQuoteAndMine #അക്ഷരപ്പൂക്കൾ #അക്ഷരപ്പൂക്കൾക്കൊപ്പം #ശിശുദിനംakp

read more
വായാടിപ്പെണ്ണേ
മാമുണ്ണാൻ വായോ
തിങ്കൾതൻ കിണ്ണത്തിൽ
മാമുണ്ണാൻ വായോ
നക്ഷത്രക്കുഞ്ഞുങ്ങൾ
ചാഞ്ചാടി നിന്നെ
നോക്കുമ്പോൾ കണ്ണേ
മാമുണ്ണാൻ വായോ
അക്കരക്കാവില്
വേലയ്ക്ക് പോണ്ടേ
കുട്ടിക്കുറുമ്പൻ്റെ കണ്ണിൽ
നോക്കണ്ടേ
കണ്ണുള്ള കാതുള്ള 
പീപ്പി വാങ്ങണേ
കണ്ണേ കരളേ
മാമുണ്ണാൻ വായോ
തിങ്കൾതൻ കിണ്ണത്തിൽ
മാമുണ്ണാൻ വായോ. പ്രിയ കൂട്ടുകാരെ, 
ഇന്ന് നവംബർ 14.  
ഇന്ന് ശിശുദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14. 1889 നവംബര്‍ 14നാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്‌റു എന്നും ഓര്‍മ്മിക്കപ്പെടുന്നു.


ഇന്നെഴുതൂ കുഞ്ഞുങ്ങളായി കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു കുഞ്ഞു കവിത !!!

#കുഞ്ഞുകവിത

ꜱʜᴀʀɪ ʟᴀʟᴜ

പ്രിയ കൂട്ടുകാരെ, അക്ഷരപ്പൂക്കൾ കോലാബ് മത്സരവുമായി എത്തിയിരിക്കുന്നു... നാമാവശേഷമായി കൊണ്ടിരിക്കുന്ന ആശ്വസമാണ് ചുമട് താങ്ങി. ഗതാഗത സൗകര്യമിലലാതിരുന്ന കാലത്ത് ദീര്‍ഘദൂരം തലചുമടേന്തികാല്‍ നടയാത്രചെയ്യുമ്പോള്‍ താല്‍കാലിക ആശ്വാസത്തിനായി വഴിയോരത്ത് കാണുന്ന അത്താണി. ഇന്ന് മറഞ്ഞു കൊണ്ടിരിക്കുന്ന ചുമട് താങ്ങി അഥവാ അത്താണി യെ കുറിച്ച് വരികൾ ചേർത്തെഴുതൂ... സമയം :- നാളെ 4, pm വരെ മാത്രം #YourQuoteAndMine #അക്ഷരപ്പൂക്കൾക്കൊപ്പം #ചുമടുതാങ്ങി

read more
ജീവിതയാത്രയിലെ 
ചുമടുതാങ്ങികൾ
ചിലപ്പൊഴെങ്കിലും ,അവസാനം വരെ അങ്ങനെ തന്നെ തുടരുന്നു..
ഒരു സ്വയംഹോമിക്കൽ അറിയാതെയെങ്കിലും നടക്കുന്നു.
മറ്റുള്ളവർക്കുള്ള വെറുംവഴിയമ്പലങ്ങളായി മാറുന്നവർ..
പിന്തിരിഞ്ഞു നോക്കുമ്പോൾ നഷ്ടം ഈ പറഞ്ഞ "ചുമടുതാങ്ങികൾക്കു " മാത്രം. പ്രിയ കൂട്ടുകാരെ, 
അക്ഷരപ്പൂക്കൾ കോലാബ് മത്സരവുമായി എത്തിയിരിക്കുന്നു... 

നാമാവശേഷമായി കൊണ്ടിരിക്കുന്ന ആശ്വസമാണ് ചുമട് താങ്ങി. ഗതാഗത സൗകര്യമിലലാതിരുന്ന കാലത്ത് ദീര്‍ഘദൂരം തലചുമടേന്തികാല്‍ നടയാത്രചെയ്യുമ്പോള്‍ താല്‍കാലിക ആശ്വാസത്തിനായി വഴിയോരത്ത് കാണുന്ന അത്താണി. 

ഇന്ന് മറഞ്ഞു കൊണ്ടിരിക്കുന്ന ചുമട് താങ്ങി അഥവാ അത്താണി യെ കുറിച്ച് വരികൾ ചേർത്തെഴുതൂ... 

സമയം :- നാളെ 4, pm വരെ മാത്രം
loader
Home
Explore
Events
Notification
Profile