Nojoto: Largest Storytelling Platform

Best anilRmadhu Shayari, Status, Quotes, Stories

Find the Best anilRmadhu Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about rishtey anil kapoor ki, anil hanslas he ram tum bade dayalu ho, brother anil kumar, anil singh negi, anil kumar songs jesus my hero,

  • 1 Followers
  • 51 Stories
    PopularLatestVideo

Anil R Madhu

എഴുതണം ചേലൊത്തൊരക്ഷരത്താൽ അഴകൊത്ത വാക്കും വരിയുമായി 
മിഴിമുനത്തുമ്പിൽ നിറയും വെളിച്ചമായ്
മഴപെയ്തൊഴിയുന്ന പകലുപോലെ.

പലതാണു ചിന്തയതെങ്കിലും പാഴല്ല
ചിലതെല്ലാമൊരുചിന്ത ഉള്ളിലുണ്ടേ
വലുതല്ല ഈടും മികവുമില്ലെങ്കിലും
വലുതായി എഴുതിടാം വായനയ്ക്കായ്.
 #anilrmadhu #malayalamasika #yourquotemlayali

Anil R Madhu

വളകൾ കിലുങ്ങും അക മതിലിൽ
നാടിൻ ഇളവെയിലേൽക്കും നടവഴിയിൽ
നാട്ടാചാര കന്മഷമേകി
കണ്ണു തുറക്കാനാവാതെ
കയ്യുകൾ കൂട്ടി,
കാലുകൾ ഉമ്മറ വാതിൽപടിയുടെ
അകമേ വച്ചും,
അതിരുകൾ കല്പിച്ചിട്ടൊരു
സാമ്രാജ്യത്തിന്നകമേ,
മനമാം സ്വപ്നക്കൊട്ടാരത്തിൽ,
വെണ്ണക്കല്ലുകൾ നോക്കിയിരുന്നും,
കാലം നീക്കി, കടമകൾ പാടി,
ആടിത്തീർത്തൊരു ജന്മത്തെ,
ഉറച്ച ചുവടുകൾ നൽകിയുണർത്തി,
നവലോക ബഹുസ്വപ്നം നല്കി,
പാടി പാടിയുണർത്താനായി,
ഇനിയെന്നാളും ആകണമതിനായ്,
പാടാം നമ്മുടെ പൂർവ്വികരേകിയ,
പാട്ടുകൾ ഒന്നായ് ഒരുമിച്ച്.  #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear

Anil R Madhu

വ്യർത്ഥമീ ജീവിതം ഭൂമിയിൽ,
നമ്മുടെ വിശ്വാസമെല്ലാം തകർന്നു പോയാൽ,
സ്വത്വബോധം വീശും ചിറകിനാൽ,
ആവുമോ നമുക്കൊന്നു മേലേ പറക്കുവാൻ

തപ്ത ബാഷ്പ ചുടുകണ്ണുനീർ
തൂകുവാൻ ആകാതിരിക്കുന്നു കണ്ണുകൾ,
എങ്കിലും നീറി നീറി പുകയുന്നു
നോവിനാൽ ചിന്ത കാളിമ കൂട്ടിയ ഹൃത്തടം.

നോവൊതുങ്ങുന്നതെന്നാണ്,
വേദന ഉൾത്തടങ്ങളെ കീറാതിരിക്കുവാൻ,
കാലചക്രക്കുരുക്കിലെ പാതയിൽ
പാദമൂന്നി ഇടറാതെ നിൽക്കണം

ഉണ്മയെന്നതെൻ മനസിൻ്റെ
കല്പന മാത്രമാകാതിരിക്കട്ടെ...,
നാളെയെൻ നന്മ പൂക്കും മരങ്ങളിൽ
വെണ്മയാർന്നവ പൂക്കുവാനാകട്ടെ...

പൂവിനെന്നും ചിരിയാണു തന്നിലെ,
നോവ് കാട്ടുവാൻ ആകാതെ എന്നുമേ,
നുള്ളി നോവിച്ചടർത്തി എടുക്കിലും
പൂവ് പുഞ്ചിരിപ്പൂമണമേകിടും.

പൂവു പോലെ ചിരിക്കുന്നു ചുണ്ടുകൾ,
പൂമണം പോലെ ചിന്തയിൽ വാക്കുകൾ,
തരള മാനസം ഇളകുന്നിതാർദ്രമായ്,
മൊഴിയുവാൻ കൂട്ടി വച്ചിടും വാക്കിനാൽ.
 #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear

Anil R Madhu

ഒടുക്കം ചിരിക്കാം,
നിറയുന്ന മിഴിമുനക്കോണിനാൽ,
നടുക്കം വരുത്താം,
പിടക്കും മനക്കാമ്പതിൽ നോവൊതുക്കാം,
നിനക്കും.

എനിക്കെന്തു ദീനം, ചിരിക്കാതിരിക്കാൻ,
പണിപ്പെട്ടു വാങ്ങി കടം കൊണ്ട നോവ്.

മിഴിനീരു വീഴും, ചതിപ്പെട്ടു പോയാൽ,
അതിലെന്തു ചേദം, നിനക്കുള്ള മൗനം.

നിരക്കാത്തതാണീ കിനാക്കൾ വിതയ്ക്കും,
പെരുക്കുന്ന നോവിൻ തുടിക്കുന്ന താളം.

പിടക്കുന്ന താളം ഒതുക്കിത്തിമിർക്കാം,
അതിലുള്ളുനീറി ചിരിക്കാതിരിക്കാം.

ഞാനെൻ്റെ ഭാവം വെടിയുന്നു മെല്ലെ,
അറിയാതെ, അറിയാതെ ആടിത്തിമിർക്കാൻ.

 #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear

Anil R Madhu

ഇടങ്ങൾ

ഇടങ്ങളാണിsങ്ങൾ നമ്മൾ കണ്ടിടേണ്ടിടങ്ങൾ,
നാമറിഞ്ഞിടഞ്ഞിടാതറിഞ്ഞിടേണ്ടിടങ്ങൾ,
ഇടറി വീണു നീങ്ങിടുവാനാകാത്തിടങ്ങളിൽ,
പതറി മാറി നീങ്ങി നിന്ന നോവുള്ളിടങ്ങളിൽ

ഉള്ളലിഞ്ഞു കാഴ്ച കണ്ടു മായാത്തിടങ്ങളിൽ,
കൺനിറഞ്ഞു ഉള്ളിടറി നിന്നു പോമിടങ്ങളിൽ,
വാക്ക് വീണ് പൊള്ളി നോവു പൊന്തി നിന്നിടങ്ങളിൽ,
കുതറി മാറി, മാറി മാറി നീറുന്നിടങ്ങളിൽ

കൈക്കരുത്തുകാട്ടുവാനാകാത്തിടങ്ങളിൽ,
നെഞ്ഞുലഞ്ഞു മെയ് തളർന്ന് വീണുപോമിടങ്ങളിൽ,
നന്മ മാറി വഴി പിണഞ്ഞു നിൽക്കുന്നിടങ്ങളിൽ,
പാട്ടു മൂളി രാഗ വായ്പ് പൂക്കുന്നിടങ്ങളിൽ

നീ പകർന്ന സ്നേഹവും സ്വനങ്ങളും പകുത്തതിൽ,
ഒന്നു ചേർന്നു മൂളുവാൻ ആകാത്തിടങ്ങളിൽ,
ഉള്ളുലഞ്ഞ് മെയ്യുടഞ്ഞ് വീണുപോകുമെങ്കിലും,
അതിനു പോലുമൊട്ടുമേ ആകാത്തിടങ്ങളിൽ

ആകെയൊന്നു നീറി നാമമർന്നു പോകുമെങ്കിലും,
അവിടെ നിന്നു ചിറകുയർത്തി വീശി നാമുയരണം
ഉദയമാകണം പുതിയ ചിന്തയാകണം,
കരളുറപ്പിനാർജ്ജവ കരുത്തുമാകണം

ഇടങ്ങളിൽ ഇടഞ്ഞിടാതിടിച്ചു നിൽക്കുവാൻ,
മനക്കരുത്തു നേടിയായിടമൊരുക്കിടാം. #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear

Anil R Madhu

പ്രതീക്ഷകളുടെ
പൊൻപുലരികൾ
ഇനിയും പുലരും,
ഇന്നലെകളിലെ
കഠിനതകൾ മായും,
നാളേയ്ക്കായി
കിനാവൊരുക്കുക,
പദമുറച്ച്,
കൈകൾ കോർത്ത്,
മനമൊരുക്കി നീങ്ങാം...

Happy New Year 2021 #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear

Anil R Madhu

21 ലേയ്ക്കൊരു ചുവട്...

ചിരിച്ചു കൊണ്ടു വരവേറ്റ ഇരുപതിൽ പിന്നെ ചിരിക്കാനായില്ല; ചിരി വരാതെ ഇരുപത്തി ഒന്നിനെ വരവേൽക്കുമ്പോഴും ആകാംഷ തന്നെയാണ്. ശാസ്ത്രം ശാസ്ത്രത്തെ തോൽപിക്കുന്നുവോ? അതോ പ്രകൃതി നമ്മെ ഓർമ്മപ്പെടുത്തുന്നതോ? ശുഭ പ്രതീഷകളിൽ മനസു ചേർത്ത് '21 ലേയ്ക്ക് ചുവടുവയ്ക്കാം. ആശംസകൾ... #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear

Anil R Madhu

ഇരുപരലുകൾ മീനുകൾ അരികത്തരിക-
ത്താരു ചിരിക്കും മികവോടെ,
ഒരു പരലിൻ ചിരിയതു കോർത്തോ,
കൺമുന കൊണ്ടു കൊരുത്തോ,
ചിരിയിലുറങ്ങും നോവിൻ ഗദ്ഗദ-
ചിന്ത പരന്നോ കവിളിണയിൽ,
അലസമിതല്ലായെന്നാലതിലും
ഏറെ മനോഹരമിതു കാമ്യം. #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika

Anil R Madhu

അധർമ്മ ധർമ്മങ്ങൾ
പറഞ്ഞുറപ്പിച്ചു വില പേശുന്ന
ലൗകിക സമകാലികം,
അപരൻ്റെ വീഴ്ചയിൽ
വിജയം കൊതിക്കുന്ന ചൂണ്ടക്കാർ,
അവൻ്റെ അന്നം മുടങ്ങിയാൽ
എൻ്റെ വിശപ്പു മാറുമെന്ന
പരാന്ന ഭോജനം,
ഇന്നിൻ്റെ നാൾവഴികൾ താണ്ടുവാനുള്ളോരു
തത്വശാസ്ത്രം,
നാളേയ്ക്ക് കൈമാറി മാറ്റുന്ന
ശാസ്ത്രം. #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika

Anil R Madhu

ജന്മഹിതമെന്തെന്ന അന്വേഷണം,
അത് വേണമെന്നും വേണ്ടെന്നും.
സന്തോഷ സന്താപങ്ങൾ
അന്വേഷിച്ചു പോകാറില്ലെങ്കിലും
അവ നമ്മെ തേടിയെത്തും.
ഒരു നിഴലായി,
അലയായി അലമാലകളായി
ഒഴുകിയടുക്കും.
സന്തോഷ സന്താപ
കയറ്റിറക്കങ്ങളുമായി.
മാറി നിൽക്കാൻ നോക്കാമെന്നേയുള്ളു.
സുരക്ഷിത തീരവും കടന്ന്
ചിലപ്പോൾ ആർത്തലച്ചു വന്നേക്കും.
തീരം തകർക്കുന്ന തിരയായും... #anilrmadhu #yqbaba #yqquotes #yqmalayalam #yqmalayalamquotes
loader
Home
Explore
Events
Notification
Profile