Find the Best yqmalayalamquotes Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
കുമ്പാരി
മറവിയും നാണിച്ചുപോംവിധം മറക്കാറുണ്ട് ചിലർ... ഓർക്കാൻമാത്രമൊന്നുമില്ലെങ്കിലുമേ, വെറുതെയോർക്കാറുണ്ട് ചിലർ... വെറുതെ whatsapp scroll ചെയ്യുമ്പോളാണ് ശ്രദ്ധിച്ചത്... നീല നിറംമുള്ള ശരികളും, നീല നിറമില്ലാത്ത ശരികളും... എണ്ണി നോക്കി.. കുറച്ചധികമുണ്ട് എളുപ്പത്തിൽ എണ്ണാൻ സുഖം ഇങ്ങോട്ട് അന്വേഷിച്ചു വന്ന മെസ്സേജുകൾ മാത്രമാണ്. ഒരു കൈയിലെണ്ണി തീർക്കാൻ മാത്രമേ ഉള്ളൂ.. അതിലൊരെണ്ണം fraud message ഉം. . Check yours വെറുതെയെങ്കിലും ഓർത്ത് message അയക്കുന്ന ചിലരുടെ കൂട്ടത്തിൽ ഞാനും,. .
വെറുതെ whatsapp scroll ചെയ്യുമ്പോളാണ് ശ്രദ്ധിച്ചത്... നീല നിറംമുള്ള ശരികളും, നീല നിറമില്ലാത്ത ശരികളും... എണ്ണി നോക്കി.. കുറച്ചധികമുണ്ട് എളുപ്പത്തിൽ എണ്ണാൻ സുഖം ഇങ്ങോട്ട് അന്വേഷിച്ചു വന്ന മെസ്സേജുകൾ മാത്രമാണ്. ഒരു കൈയിലെണ്ണി തീർക്കാൻ മാത്രമേ ഉള്ളൂ.. അതിലൊരെണ്ണം fraud message ഉം. . Check yours വെറുതെയെങ്കിലും ഓർത്ത് message അയക്കുന്ന ചിലരുടെ കൂട്ടത്തിൽ ഞാനും,. .
read moreകുമ്പാരി
മഴയുടെ മരണമായിരുന്നു... പെയ്ത് തീർത്ത അവസാന തുള്ളികൊണ്ടും, മണ്ണിനെ തണുപ്പിച്ചൊരു വിടവാങ്ങൽ... ചില മനുഷ്യർ അങ്ങനെയാണ് പരാതിയും പരിഭവുമില്ലാതെ, ആദിയും ആവലാതിയുമില്ലാതെ.. പൂർണ്ണമായും അലിഞ്ഞു ചേർന്ന് വിടവാങ്ങുന്നവർ... ചില മനുഷ്യർ അങ്ങനെയാണ്,പെയ്ത് തീരാനിരിക്കുന്ന മഴപോലെ... #yqmalayalam #yqmalayalamquotes #yqmalayali
ചില മനുഷ്യർ അങ്ങനെയാണ് പരാതിയും പരിഭവുമില്ലാതെ, ആദിയും ആവലാതിയുമില്ലാതെ.. പൂർണ്ണമായും അലിഞ്ഞു ചേർന്ന് വിടവാങ്ങുന്നവർ... ചില മനുഷ്യർ അങ്ങനെയാണ്,പെയ്ത് തീരാനിരിക്കുന്ന മഴപോലെ... #yqmalayalam #yqmalayalamquotes #yqmalayali
read moreകുമ്പാരി
ഇനിയുമെത്ര നെടുവീർപ്പിനാൽ മാറ്റി നിർത്തേണം നിൻ ഓർമ്മകളെ, ഇനിയുമെത്ര ചിരിയിൽ മറച്ചിടേണം ഓർമ്മകളുടെ വേദനകളെ..!!! മറക്കാൻ വേണ്ടി മാത്രം ഓർത്തെടുക്കയാണ് ഓർമകളെ... #yqmalayalam #yqmalayali #yqmalayalamquotes
മറക്കാൻ വേണ്ടി മാത്രം ഓർത്തെടുക്കയാണ് ഓർമകളെ... #yqmalayalam #yqmalayali #yqmalayalamquotes
read moreകുമ്പാരി
കൂട്ടിന്നെനിക്ക് വേണ്ട നുരഞ്ഞുപതഞ്ഞു പൊങ്ങും മാന്ത്രികപാനീയം, വേണ്ട ചുണ്ടിൽ ചുരുട്ടിവെച്ചൊരു പുകച്ചുരുളിൻ കറുത്ത കുറ്റിയും... മനസ്സിൽ എരിഞ്ഞൊടുങ്ങും ചിതയുടെ ചൂടിൽ ഞാൻ ഉയർന്ന് നിന്നീടും, ഉയർന്ന് നിന്നാ ചിതയുടെ കനലിൽ നോക്കി ഞാൻ നടന്ന് നീങ്ങീടും... Changes are inevitable... നന്ദി കൂടെ നിന്ന എല്ലാർക്കും, മാറ്റി നിർത്തിയ എല്ലാർക്കും, പിന്നിൽ നിന്ന് പണിതവർക്ക് പെരുത്ത് നന്ദി (ഞാൻ വീണില്ല..). Premium membership ഇല്ലാത്തോണ്ട് ഇവിടെ തുടരാൻ പറ്റുമോ എന്നറിയില്ല... ആരോടെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ മാപ്പ് ഒന്നുമില്ല, കൈയിലിരുപ്പിന് കിട്ടിയതാണെന്ന് വിചാരിച്ചാൽ മതി 😎yq നല്ല ഒരു platform ആണ്, എഴുതാനും പിന്നെ മറ്റുള്ളോരെകൊണ്ട് പറയിപ്പിച്ചു എഴുതിക്കാനും... . വെറുതെ ചറ പറ ഊള post, collab ചെയ്യുന്നോരോട്... ബോറാണ് ഭയങ്കര ബോറാണ് നിങ്ങള് കാരണം ഒര
Changes are inevitable... നന്ദി കൂടെ നിന്ന എല്ലാർക്കും, മാറ്റി നിർത്തിയ എല്ലാർക്കും, പിന്നിൽ നിന്ന് പണിതവർക്ക് പെരുത്ത് നന്ദി (ഞാൻ വീണില്ല..). Premium membership ഇല്ലാത്തോണ്ട് ഇവിടെ തുടരാൻ പറ്റുമോ എന്നറിയില്ല... ആരോടെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ മാപ്പ് ഒന്നുമില്ല, കൈയിലിരുപ്പിന് കിട്ടിയതാണെന്ന് വിചാരിച്ചാൽ മതി 😎yq നല്ല ഒരു platform ആണ്, എഴുതാനും പിന്നെ മറ്റുള്ളോരെകൊണ്ട് പറയിപ്പിച്ചു എഴുതിക്കാനും... . വെറുതെ ചറ പറ ഊള post, collab ചെയ്യുന്നോരോട്... ബോറാണ് ഭയങ്കര ബോറാണ് നിങ്ങള് കാരണം ഒര
read moreകുമ്പാരി
പുതുവർഷമെന്നോർക്കും പുതുപുലരിയെന്നോതും. എങ്കിലും,ഓരോരോർമ്മയുടെ വിഴുപ്പും ചുമന്നു ജീവിക്കയാണ് നാമോരോമനുഷ്യനും മാറ്റങ്ങളേതുമില്ലാതെ... മാറിമറഞ്ഞൊരീ കാലത്തിന്നിപ്പുറം.. കാലിൽകെട്ടി വലിക്കുന്നുണ്ട് ഞാൻ പുഴുത്ത്നാറുന്ന ഓർമ്മതൻ ചവറുകൂനകൾ...❤️ #yqmalayalam #yqmalayali #yqmalayalamquotes
മാറിമറഞ്ഞൊരീ കാലത്തിന്നിപ്പുറം.. കാലിൽകെട്ടി വലിക്കുന്നുണ്ട് ഞാൻ പുഴുത്ത്നാറുന്ന ഓർമ്മതൻ ചവറുകൂനകൾ...❤️ #yqmalayalam #yqmalayali #yqmalayalamquotes
read moreകുമ്പാരി
വീണ്ടും കണ്ടുമുട്ടാതിരിക്കുക എന്നുള്ളത് എത്രത്തോളം പ്രയാസം ഉള്ള കാര്യമാണെന്നോ..? ഭൂമിയുടെ ഇരു ധ്രുവങ്ങളിൽ ആയെങ്കിൽ പോലും, ചിലപ്പോൾ ഞാൻ കണ്ടു മുട്ടുന്ന ചില മനുഷ്യരിലൊക്കെയും നിങ്ങളെ കാണാറുണ്ട്... പിന്നെ ആ ദിനം മുഴുവനും നിങ്ങളെന്നെ പിന്തുടർന്ന് വരും! ഇരുട്ടുമ്പോൾ ഒറ്റക്ക് മുറിയിൽ പോയിരുന്ന് കണ്ണുകളിറുക്കിയടച്ചാൽപോലും നിങ്ങളെ ഞാൻ കണ്ടുമുട്ടും... എത്രയേറെ തവണ നാം കണ്ടുമുട്ടിയിരിക്കുന്നു, വകഞ്ഞു മാറ്റിയും, മാറ്റി നിർത്തിയും പരസ്പരം കടന്ന് പോയിരിക്കുന്നു... വീണ്ടും കാണാമെന്നോണം, ഒരു വാക്കുപോലും ഉച്ഛരിക്കാതെ, ഒരു നോട്ടംപോലും സമ്മാനിക്കാതെ..,. . #yqmalayalam #yqmalayali #yqmalayalamquotes
എത്രയേറെ തവണ നാം കണ്ടുമുട്ടിയിരിക്കുന്നു, വകഞ്ഞു മാറ്റിയും, മാറ്റി നിർത്തിയും പരസ്പരം കടന്ന് പോയിരിക്കുന്നു... വീണ്ടും കാണാമെന്നോണം, ഒരു വാക്കുപോലും ഉച്ഛരിക്കാതെ, ഒരു നോട്ടംപോലും സമ്മാനിക്കാതെ..,. . #yqmalayalam #yqmalayali #yqmalayalamquotes
read moreകുമ്പാരി
മതമില്ലെന്ന് വിളിച്ചുപറയാൻപോലും സ്വാതന്ത്ര്യം കിട്ടാതെ, ദൈവങ്ങളിപ്പോഴും മനുഷ്യരുടെ തടവിലാണ്... ദൈവനിഷേധമാണെന്ന് ചിലർ പറയും, മനുഷ്യ ചിന്താഖണ്ഡനം എന്ന് ഞാൻ മാറ്റി പറയും. ദൈവമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയാനാണ് ഇഷ്ടം, അല്ലാത്തപക്ഷം ദൈവത്തെ കുറ്റപ്പെടുത്താനുള്ള ചിന്തപോലും ഇന്ന് ദൂരെ മാറി നിന്നേനെ... ചിലയിടങ്ങളുണ്ട് "അന്യ മതസ്ഥർക്ക് പ്രവേശനം നിഷേധിക്കുന്നിടം ".. ദൈവം നിഷേധിച്ചതാണോ എന്ന് ചോദിച്ചാൽ, അക്ഷരം കൂട്ടി എഴുതാൻ മാത്രം വിവരമുള്ള ഭോഷന്മാർ നിഷേധിച്ചതാണെന്ന് പറയുന്നതാണ് ഉചിതം. . മറ്റു ചിലയിടങ്ങളുണ്ട് സഹോദര മതസ്ഥർക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നവർ... കുറച്ചുകൂടെ ഉയർന്ന ചിന്താഗതിയെങ്ക
ദൈവനിഷേധമാണെന്ന് ചിലർ പറയും, മനുഷ്യ ചിന്താഖണ്ഡനം എന്ന് ഞാൻ മാറ്റി പറയും. ദൈവമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയാനാണ് ഇഷ്ടം, അല്ലാത്തപക്ഷം ദൈവത്തെ കുറ്റപ്പെടുത്താനുള്ള ചിന്തപോലും ഇന്ന് ദൂരെ മാറി നിന്നേനെ... ചിലയിടങ്ങളുണ്ട് "അന്യ മതസ്ഥർക്ക് പ്രവേശനം നിഷേധിക്കുന്നിടം ".. ദൈവം നിഷേധിച്ചതാണോ എന്ന് ചോദിച്ചാൽ, അക്ഷരം കൂട്ടി എഴുതാൻ മാത്രം വിവരമുള്ള ഭോഷന്മാർ നിഷേധിച്ചതാണെന്ന് പറയുന്നതാണ് ഉചിതം. . മറ്റു ചിലയിടങ്ങളുണ്ട് സഹോദര മതസ്ഥർക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നവർ... കുറച്ചുകൂടെ ഉയർന്ന ചിന്താഗതിയെങ്ക
read moreകുമ്പാരി
.... മതമില്ലാത്ത ദൈവങ്ങളെ കണ്ടുകിട്ടാനുണ്ടോ? കണ്ടുകിട്ടിയാലും ആദ്യം കാണുന്ന മനുഷ്യരേ നിങ്ങൾ അയാൾക്ക് നിങ്ങളുടെ മതം ചാർത്തും... #yqmalayalam #yqmalayali #yqmalayalamquotes
മതമില്ലാത്ത ദൈവങ്ങളെ കണ്ടുകിട്ടാനുണ്ടോ? കണ്ടുകിട്ടിയാലും ആദ്യം കാണുന്ന മനുഷ്യരേ നിങ്ങൾ അയാൾക്ക് നിങ്ങളുടെ മതം ചാർത്തും... #yqmalayalam #yqmalayali #yqmalayalamquotes
read moreകുമ്പാരി
നഷ്ടങ്ങളുടെ വിഴുപ്പ് ഭാണ്ഡങ്ങളിലേക്ക് നീക്കി വയ്ക്കാതെ, ഓർമ്മകൾകൊണ്ട് മിനുക്കി വയ്ക്കാറുണ്ട് നിന്നെ... ഓർമ്മകൾ ചിരഞ്ജീവികളാണത്രേ... മരണമില്ലാതെ, ഇറക്കിടെ വിരുന്നെത്തുന്നവർ... #yqmalayali #yqmalayalam #yqmalayalamquotes
ഓർമ്മകൾ ചിരഞ്ജീവികളാണത്രേ... മരണമില്ലാതെ, ഇറക്കിടെ വിരുന്നെത്തുന്നവർ... #yqmalayali #yqmalayalam #yqmalayalamquotes
read moreകുമ്പാരി
.... ഒന്ന് തലതിരിഞ്ഞു ചിന്തിച്ചു നോക്കിയാലോ??. അല്ലെങ്കിലും ഈ തലതിരിഞ്ഞ ചിന്തയിൽ എന്തെങ്കിലും ഒക്കെ സത്യം കാണും.. ഒരു കടുക്മണിയോളമെങ്കിലും... ഉസ്കൂളിൽ പഠിക്കുന്ന കാലം തൊട്ട്, അല്ലെങ്കിൽ വേണ്ട ഉസ്കൂളിൽ പോകുന്ന കാലം തൊട്ട് എന്ന് പറയുന്നതാവും ഉചിതം.. എല്ലാക്കൊല്ലവും പുതുമയോടെ കേട്ടുവന്ന വാക്കാണ് പരിസ്ഥിതി ദിനം.. ഉസ്കൂൾ കഴിഞ്ഞു, കോളേജ് കഴിഞ്ഞു, പിന്നെയും കൊല്ലങ്ങളിങ്ങനെ ഒരു പോക്കാണ്... എന്ന്വച്ചാൽ ബോധം ഉള്ള ഒരു പത്തിരുപത് കൊല്ലം അങ്ങനെ കടന്ന് പോയി...മ്മളെ കൊല്ലക്കണക്ക് പ്രകാരം ഒരു ഇരുപത് മരങ്ങളെങ്കിലും പ
ഒന്ന് തലതിരിഞ്ഞു ചിന്തിച്ചു നോക്കിയാലോ??. അല്ലെങ്കിലും ഈ തലതിരിഞ്ഞ ചിന്തയിൽ എന്തെങ്കിലും ഒക്കെ സത്യം കാണും.. ഒരു കടുക്മണിയോളമെങ്കിലും... ഉസ്കൂളിൽ പഠിക്കുന്ന കാലം തൊട്ട്, അല്ലെങ്കിൽ വേണ്ട ഉസ്കൂളിൽ പോകുന്ന കാലം തൊട്ട് എന്ന് പറയുന്നതാവും ഉചിതം.. എല്ലാക്കൊല്ലവും പുതുമയോടെ കേട്ടുവന്ന വാക്കാണ് പരിസ്ഥിതി ദിനം.. ഉസ്കൂൾ കഴിഞ്ഞു, കോളേജ് കഴിഞ്ഞു, പിന്നെയും കൊല്ലങ്ങളിങ്ങനെ ഒരു പോക്കാണ്... എന്ന്വച്ചാൽ ബോധം ഉള്ള ഒരു പത്തിരുപത് കൊല്ലം അങ്ങനെ കടന്ന് പോയി...മ്മളെ കൊല്ലക്കണക്ക് പ്രകാരം ഒരു ഇരുപത് മരങ്ങളെങ്കിലും പ
read more